'രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്',​ കൗമാരപ്രായത്തിലെ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്

Wednesday 05 December 2018 9:49 PM IST
kerala-police

തിരുവനന്തപുരം: ക്ലാസിൽ കയറാതെ ടിക് ടോക് കളിയും സിനിമയ്ക്ക് പോകുകയും ചെയ്യുന്ന വിദ്യാത്ഥികളെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ക്ലാസിൽ കയറാതിരുന്ന 70 വിദ്യാർത്ഥികളെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് കൗമാരപ്രായത്തിലെ സ്വാഭാവദൂഷ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

ഇത് ഒറ്റപ്പെട്ട വാർത്തയല്ലെന്നും ഈ പ്രവണത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് മോശമായി ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി കുട്ടികൾ തെറ്റുകളിലേക്ക് നീങ്ങുന്നു. ഈ പ്രശ്നങ്ങളെ കെെകാര്യം ചെയ്യാൻ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും മാനസികപിന്തുണ ആവശ്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA