മോഹൻലാലിന് രാഷ്ട്രീയത്തിൽ താ‍ൽപര്യമില്ല,​ പ്രതിരോധ മന്ത്രി ആക്കുകയാണെങ്കിൽ നോക്കാമെന്ന് മേജർ രവി

Monday 11 February 2019 8:33 PM IST
major-ravi

നടൻ മോഹൻലാലിന് രാഷ്ട്രീയത്തിൽ വരാൻ താൽപര്യമില്ലെന്നും അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കുകയാണെങ്കിൽ നോക്കാമെന്നും സംവിധായകൻ മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലെെവിലാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. ഇലക്ഷൻ വരുമ്പോഴാണ് ഇങ്ങിനെയുള്ള വാർത്തകൾ വരുന്നത്. ചില പാർട്ടികൾ പറഞ്ഞിരിക്കുന്നത് ലാലേട്ടൻ ബി.ജെ.പിയുടെ സ്ഥാനാർഥിയാകുമെന്നാണ്. ഇതൊക്കെ ശുദ്ധ അസംബദ്ധമാണ്. മേജർ രവി പറഞ്ഞു.

'തിരഞ്ഞെടുപ്പിൽ നിന്നിട്ട് വെറുതെ സമയം വേസ്റ്റാക്കിക്കളയണ്ടവരല്ല ലാലേട്ടനും മമ്മൂക്കയും. അവർ ചെയ്യുന്ന പ്രവർത്തിയിലേക്ക് അവരെ വിട്ടുകൊടുക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് വരില്ല. കുറച്ചുകാലം കൂടി അദ്ദേഹത്തെ നമുക്ക് കലാകാരനായി ലഭിക്കുമെന്നും മേജർ രവി പറഞ്ഞു.

'നമ്പി നാരായണന് പത്മഭൂഷൻ ലഭിച്ചതിനെ തുട‌ർന്ന് മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവന വളരെ മോശമായിപ്പോയി. കോടതി കുറ്റവാളിയല്ല എന്ന വിധിച്ചത് ശേഷമാണ് പത്മഭൂഷൻ നൽകിയത്. അതുകൊണ്ട് ഇതൊരു ചെറിയ നഷ്ടപരിഹാരമായി മാത്രം കണ്ടാമതിയെന്നുന്നുെം അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാറിൽ എം.എൽ.എയെ കൊണ്ട് മാപ്പ് പറയിച്ച പാർട്ടി നടപടിയെ ഞാൻ സപ്പോർട്ട് ചെയ്യുകയാണ്. വ്യക്തി ചെയ്യുന്ന തെറ്റുക‍ൾക്ക് ഒരിക്കലും പാർട്ടിയല്ല ഉത്തരവാദി. അത്തരത്തിൽ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാർട്ടികളെയാണ് നമുക്ക് വേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA