ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല, ശോഭാ സുരേന്ദ്രനെ പരിഹസിച്ച് എം.ബി രാജേഷ്

Tuesday 04 December 2018 8:06 PM IST
mb-rajesh

തിരുവനന്തപുരം: ശബരിമല പൊലീസ് നടപടിക്കെതിരെ ഹർജി സമർപ്പിച്ച് ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും പിഴയും ഏറ്റുവാങ്ങേണ്ടി വന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ പരിഹസിച്ച് എം.ബി രാജേഷ് എം.പി. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നെന്ന് എം.ബി രാജേഷ് പരിഹസിച്ചു. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഹൈക്കോടതിയിൽ അനാവശ്യ വാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് ശോഭ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. ചാനലുകളിൽ വന്നിരുന്ന്‌ പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങൾ ഉയർത്തുന്നതിനും പിഴയിട്ടിരുന്നെങ്കിൽ ചാനലുകൾക്കും ഒരു നല്ല വരുമാനമാവുമായിരുന്നു- രാജേഷ് പറഞ്ഞു.

അതേസമയം,​ ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്‌തി തനിക്ക് ആവശ്യമില്ല. കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ല. ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA