എല്ലാം സാമ്പത്തിക ശരണം,​ ഇനി താഴ്മൺ കുടുംബമൊക്കെ മല അരയ കുടുംബമാണെന്നു പ്രഖ്യാപിച്ചാലോ? ; പരിഹാസവുമായി പി.കെ സജീവ്

Tuesday 08 January 2019 10:03 PM IST
pk-sajeev

തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക അവകാശം പരശുരാമൻ നേരിട്ട് നൽകിയതാണെന്ന താഴ്മൺ കുടുംബത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് ഐക്യ മല അരയ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് രംഗത്ത്. ശബരിമല അമ്പലം നിലവിൽ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തൽ. അന്നു മുതൽ അമ്പലത്തിൽ പൂജ നടത്താൻ താഴ്‌ മൺ കുടുംബത്തിന് പരശുരാമൻ അനുവാദം നൽകിയെന്നമാണ് പറയുന്നതെങ്കിൽ പന്തളമെന്തു ചെയ്യുമെന്നും സജീവ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവിന്റെ പരിഹാസം.

പന്തളം ബി.സി.യിലല്ലല്ലോ വന്നത്. ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പന് ചാർത്തും കാലഗണനയുമായി ശരിയാകുന്നില്ല. അട്ടർ കൺഫ്യൂഷൻ, ഇനിയുമങ്ങോട്ടു പോയാൽ താഴ്മൺ കുടുംബമൊക്കെ മല അരയ കുടുംബമാണെന്നു പ്രഖ്യാപിച്ചാലോ? എന്നും സജീവ് പരിഹസിച്ചു. തേനഭിഷേകവും, പഞ്ചലങ്കാര പൂജയും , വിളിച്ചു ചൊല്ലി പ്രാർത്ഥനയും അവർ ഏറ്റെടുത്തേക്കു മോയെന്നും സജീവ് ചോദിക്കുന്നു. മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തിൽ നിന്നാണെന്ന് സർട്ടിഫിക്കറ്റുമായി എത്താൻ
സാദ്ധ്യ തയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നും തള്ളിക്കളയാനാകില്ല മലഅരയന്മാർ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയൻമാരുമാണെന്ന് ആ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടാകമോയെന്നും എല്ലാം സാമ്പത്തികം ശരണം മാത്രമാണെന്നും സജീവ് ഫേസ്ബുക്കിൽ കുറിച്ചു.

യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ താഴ്‌മൺ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു . ദേവസ്വം ബോർഡ് ജീവനക്കാരനല്ലാത്ത തന്ത്രിയോട് എങ്ങനെയാണ് ബോർഡിന് വിശദീകരണം ചോദിക്കാനാവുകയെന്ന് താഴ്മൺ കുടുംബം പത്രക്കുറിപ്പിൽ ചോദിച്ചിരുന്നു. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപെട്ടതെന്നും അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോർഡ് നിയമിക്കുന്നതല്ലെന്നുമാണ് താഴ്മൺ കുടുംബത്തിന്റെ വാദം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA