പൊലിഞ്ഞുപോയ നൊമ്പരപ്പൂവ്

സി.​ ​മീര | Sunday 23 December 2018 12:43 AM IST
irfan

തിരി​കെ​ ​വ​രു​മെ​ന്ന് ​എ​ല്ലാ​വ​രെ​യും​ ​കൊ​തി​പ്പി​ച്ച് ​ഒ​ടു​വി​ൽ​ ​അ​വ​നും​ ​വി​ട​പ​റ​ഞ്ഞു.​ ​പാ​ർ​വ​തീ​ ​പു​ത്ത​നാ​റി​ലെ​ ​ചെ​ളി​വെ​ള്ള​ത്തി​ൽ​ ​ജീ​വ​ന് ​വേ​ണ്ടി​യു​ള്ള​ ​അ​വ​ന്റെ​ ​പി​ട​ച്ചി​ൽ​ ​ക​ണ്ട്,​ ​ഉ​മ്മ​ ​സ​ജി​നി​യു​ടെ​യും​ ​വാ​പ്പ​ ​ഷാ​ജ​ഹാ​ന്റെ​യും​ ​ക​ര​ച്ചി​ൽ​ ​കേ​ട്ട് ​മ​ന​മ​ലി​ഞ്ഞാ​വ​ണം​ ​അ​ന്ന് ​ദൈ​വം​ ​അ​വ​നെ​ ​മ​ര​ണ​ത്തി​ന് ​വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന​ത്.​ ​ശ്വാ​സ​കോ​ശ​ത്തി​ൽ​ ​മു​ഴു​വ​ൻ​ ​ചെ​ളി​ ​നി​റ​ഞ്ഞ് ​ഒ​രു​ ​പ​ക്ഷേ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​കി​ട്ടി​യേ​ക്കി​ല്ല​ ​എ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​പോ​ലും​ ​ക​രു​തി​യി​ട്ടും​ ​അ​വ​ൻ​ ​ജീ​വി​ച്ചു,​ ​ഏ​ഴു​ ​വ​ർ​ഷ​ത്തോ​ളം.​ ​ഒ​ടു​വി​ൽ​ ​ആ​ ​ക​നാ​ൽ​ക്ക​യ​ത്തി​ലേ​ക്ക് ​മ​റി​ഞ്ഞു​ ​വീ​ണ​ ​പോ​ലൊ​രു​ ​ദി​വ​സം,​​​ ​ഏ​താ​ണ്ട് ​അ​തേ​ ​സ​മ​യം​ ​രാ​വി​ലെ​ ​ഒ​മ്പ​തു​ ​മ​ണി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​നാ​ടൊ​രി​ക്ക​ലും​ ​കേ​ൾ​ക്കാ​നാ​ഗ്ര​ഹി​ക്കാ​ത്ത​ ​ആ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ടു.​ ​'​ഇ​ർ​ഫാ​ൻ​ ​ഇ​നി​ ​ഇ​ല്ല​".

2011​ ​ഫെബ്രുവരി​ 17.​ ​ര​ണ്ടു​നാ​ൾ​ ​ക​ഴി​ഞ്ഞ് ​വ​രാ​നി​രി​ക്കു​ന്ന​ ​ആ​​​റ്റു​കാ​ൽ​ ​പൊ​ങ്കാ​ല​യ്‌​ക്കു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​ ​ത​ല​സ്ഥാ​ന​ന​ഗ​രി.​ ​ന​ഗ​രം​ ​തി​ര​ക്കി​ലേ​ക്ക് ​ഊ​ളി​യി​ടും​ ​മു​മ്പ് ​കേ​ട്ട​ത് ​കു​റ​ച്ച് ​കു​രു​ന്നു​ക​ളു​ടെ​ ​ക​ര​ച്ചി​ലാ​യി​രു​ന്നു.​ ​ഡ്രൈ​വ​റു​ടെ​ ​അ​ശ്ര​ദ്ധ​യോ​ ​റോ​ഡ​രി​കി​ൽ​ ​നി​ന്ന​ ​വൃ​ക്ഷ​ത്തി​ന്റെ​ ​വേ​രോ​ ​ചെ​കു​ത്താ​ന്റെ​ ​ക​ര​ങ്ങളാ​യി.​ ​രാ​വി​ലെ​ ​പ്ളേ​ ​സ്‌​കൂ​ളി​ലേ​ക്ക് ​പോ​യ​ ​സ്‌​കൂ​ൾ​ ​വാ​ൻ​ ​പാ​ർ​വ​തീ​പു​ത്ത​നാ​റി​ലേ​ക്ക്,​ ​മ​റി​ഞ്ഞെ​ന്ന​ ​വാ​ർ​ത്ത​ ​കാ​ട്ടു​തീ​ ​പോ​ലെ​ ​പ​ട​ർ​ന്നു​പി​ടി​ച്ചു.​ ​ആ​ർ​ഷ​ ​ബൈ​ജു,​ ​അ​ച്ചു,​ ​ഉ​ജ്ജ്വ​ൽ,​ ​ജി​ന​ൻ,​ ​മാ​ള​വി​ക,​ ​അ​വ​രു​ടെ​ ​ആ​യ​ ​ബി​ന്ദു​ ​എ​ന്നി​വ​രു​ടെ​ ​ജീ​വ​ന​​​റ്റ​ ​ശ​രീ​ര​മാ​യി​രു​ന്നു​ ​പി​ന്നീ​ട് ​നാ​ട്ടു​കാ​ർ​ ​ക​ണ്ട​ത്.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​റാ​സി​ഖ് ​എ​ന്ന​ ​കു​രു​ന്നും​ ​തൊ​ട്ട​ടു​ത്ത​ ​നാ​ൾ​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി.

നാ​ട് ​ദു​ര​ന്ത​ത്തെ​ ​മ​റ​ന്ന് ​തു​ട​ങ്ങി​യ​ ​നാ​ളി​ലാ​ണ് ​അ​പ​ക​ട​ത്തെ​ ​അ​തി​ജീ​വി​ച്ച​ ​ഇ​ർ​ഫാ​ൻ​ ​എ​ന്ന​ ​കു​ഞ്ഞ്​ ജീ​വ​നാ​യി​ ​പൊ​രു​തു​ക​യാ​ണെ​ന്ന് ​കേ​ട്ട​ത്.​ ​ഷാ​ജ​ഹാ​ന്റെ​ ​ക​രി​ക്ക​ക​ത്തെ​ ​സ​ഹോ​ദ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​അ​ട​ച്ചി​ട്ട​ ​മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു​ ​വാ​ർ​ത്ത​ ​തേ​ടി​ ​ഞ​ങ്ങ​ൾ​ ​ചെ​ന്ന​പ്പോ​ഴ​വ​ൻ.​ ​എ​പ്പോ​ഴും​ ​തു​റ​ന്നു​വ​ച്ച​ ​ക​ണ്ണു​ക​ളി​ൽ​ ​നി​റ​മു​ള്ള​ ​കാ​ഴ്ച​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു.​ ​നി​റ​യെ​ ​ക​ല​പി​ല​ ​കൂ​ട്ടി​യി​രു​ന്ന​ ​ആ​ ​കു​രു​ന്ന് ​വാ​പ്പ​യു​ടെ​യും​ ​ഉ​മ്മ​യു​ടെ​യും​ ​ശ​ബ്‌​ദം​ ​പോ​ലും​ ​തി​രി​ച്ച​റി​യാ​നാ​വാ​തെ​ ​ഒ​രു​ ​കി​ട​ക്ക​യി​ൽ​ ​ഒ​തു​ങ്ങി.​ ​ഒ​രു​ ​പൊ​ടി​ത്ത​രി​ ​പോ​ലും​ ​ ആ​ ​കു​ഞ്ഞു​ശ​രീ​ര​ത്തി​ന് ​ഭീ​ഷ​ണി​യാ​യി​രു​ന്നു.​ ​ശ്വാ​സ​നാ​ള​ത്തി​ലും​ ​വ​യ​റി​ലും​ ​നി​ര​വ​ധി​ ​കു​ഴ​ലു​ക​ൾ.​ ​'​ഇ​താ​ ​ജീ​വ​ൻ​ ​തി​രി​ച്ചു​ ​ത​ന്നി​രി​ക്കു​ന്നു​"​ ​എ​ന്ന് ​ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​യി​ ​ആ​ ​കു​ഞ്ഞു​ശ​രീ​ര​ത്തി​ൽ​ ​ദൈ​വം​ ​ബാ​ക്കി​ ​വ​ച്ച​ത് ​നേ​രി​യ​ ​ശ്വാ​സം​ ​മാ​ത്രം​!​ ​എ​ന്നാ​ൽ​ ​ആ​ ​ശ്വാ​സ​ത്തി​ൽ​ ​നോ​ക്കി​ ​ആ​ശ്വാ​സം​കൊ​ണ്ട് ​ര​ണ്ടു​ ​ജീ​വി​ത​ങ്ങ​ൾ​ ​ ആ​ ​വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു.​ ​ഇ​ർ​ഫാ​ന്റെ​ ​ ഉ​മ്മ​ ​സ​ജി​നി​യും​ ​വാ​പ്പ​ ​ഷാ​ജ​ഹാ​നും.​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​ഒ​രു​ ​ഹോം​ ​ന​ഴ്‌​സ് ​ചെ​യ്യേ​ണ്ട​ ​ജോ​ലി​യെ​ല്ലാം​ ​ക​ണ്ണി​മ​ ​വെ​ട്ടാ​തെ​ ​ചെ​യ്‌​തു​ ​കൊ​ണ്ട്.

വി​തു​ര​യി​ൽ​ ​റ​ബ​ർ​ ​ക​ച്ച​വ​ട​മാ​യി​രു​ന്നു​ ​ഷാ​ജ​ഹാ​ന്.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​കു​ഞ്ഞി​നാ​യി​ ​എ​ട്ടു​വ​ർ​ഷ​ത്തോ​ളം​ ​നീ​ണ്ട​ ​കാ​ത്തി​രി​പ്പ്.​ ​കു​ഞ്ഞ് ​ജ​നി​ക്കി​ല്ലെ​ന്ന് ​ഡോ​ക്‌​ട​ർ​മാ​ർ​ ​വി​ധി​യെ​ഴു​തി​യ​പ്പോ​ൾ,​ ​പ്ര​തീ​ക്ഷ​ക​ൾ​ ​അ​സ്ത​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​അ​വ​ന്റെ​ ​വ​ര​വ്.​ ​കു​ഞ്ഞി​നെ​ ​എ​പ്പോ​ഴും​ ​കാ​ണ​ണ​മെ​ന്ന​ ​ഷാ​ജ​ഹാ​ന്റെ​ ​പി​താ​വി​ന്റെ​ ​ആ​ഗ്ര​ഹം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​കു​ഞ്ഞി​നെ​യും​ ​കൊ​ണ്ട് ​ക​രി​ക്ക​ക​ത്തെ​ ​കു​ടും​ബ​വീ​ട്ടി​ൽ​ ​അ​വ​ർ​ ​താ​മ​സ​മാ​രം​ഭി​ച്ച​ത്.​ ​ക​ളി​ക്കൂ​ട്ടു​കാ​രൊ​ക്കെ​ ​സ്‌​കൂ​ളി​ൽ​ ​പോ​കു​ന്ന​ത് ​ക​ണ്ട​തു​കൊ​ണ്ടാ​വ​ണം​ ​ബാ​ഗും​ ​തൂ​ക്കി​ ​കു​ട​യും​ ​ക​യ്യി​ൽ​ ​പി​ടി​ച്ച് ​സ്‌​കൂ​ളി​ൽ​ ​പോ​കാ​ൻ​ ​ഇ​ർ​ഫാ​നും​ ​വ​ലി​യ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​പേ​ട്ട​യി​ലു​ള്ള​ ​ലി​​​റ്റി​ൽ​ ​ഹാ​ർ​ട്ട്‌​സ് ​കി​ന്റ​ർ​ഗാ​ർ​ഡ​നി​ൽ​ ​അ​വ​നെ​ ​ചേ​ർ​ക്കു​ന്ന​ത്.​ ​സ്‌​കൂ​ളി​ലെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​കു​ഞ്ഞു​വാ​ ​തോ​രാ​തെ​ ​പ​റ​യു​മാ​യി​രു​ന്നു​ ​ഇ​ർ​ഫാ​ൻ.​ ​കൂ​ട്ടു​കാ​രെ​ ​കു​റി​ച്ച്,​ ​ക​ളി​പ്പാ​ട്ട​ങ്ങ​ളെ​ ​കു​റി​ച്ച്...​ ​എ​ന്ന​ത്തേ​യും​ ​പോ​ലെ​ ​ഉ​മ്മ​യു​ടെ​ ​ക​വി​ളി​ൽ​ ​മു​ത്തം​ ​ന​ൽ​കി​ ​ഓ​ടി​ച്ചാ​ടി​ ​കൂ​ട്ടു​കാ​രോ​ടൊ​ത്ത് ​സ്‌​കൂ​ൾ​വാ​നി​ലേ​ക്ക് ​ക​യ​റി​യ​ ​അ​വ​ന്റെ​ ​മു​ഖ​മാ​ണ് ​സ​ജി​നി​യു​ടെ​ ​മ​ന​സ്സി​ൽ.​ ​വാ​ൻ​ ​പോ​യി​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​ത​ന്നെ​ ​അ​പ​ക​ട​ ​വാ​ർ​ത്ത​ ​അ​വ​ർ​ ​കേ​ട്ടു.

ജീ​വ​ന് ​വേ​ണ്ടി​യു​ള്ള​ ​ഇ​ർ​ഫാ​ന്റെ​ ​പോ​രാ​ട്ടം​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​ആ​ദ്യം​ ​വാ​ർ​ത്ത​യാ​യ​ത് ​അ​പ​ക​ടം​ ​ന​ട​ന്ന് ​നൂ​റാം​നാ​ൾ​ ​ആ​യി​രു​ന്നു.​ ​വാ​ർ​ത്ത​ ​ക​ണ്ട് ​അ​ന്ന​ത്തെ​ ​മു​ഖ്യ​മന്ത്രി​ ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ഇ​ട​പെ​ട്ടു.​ ​ഇ​ർ​ഫാ​ന്റെ​ ​ചി​കി​ത്സ​ ​സ​ർ​ക്കാ​ർ​ ​ഏ​​​റ്റെ​ടു​ത്തു.​ ​വെ​ല്ലൂ​രി​ൽ​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു​ ​പി​ന്നീ​ട് ​അ​വ​ൻ.​ ​ഇ​ർ​ഫാ​ൻ​ ​ശ​ബ്ദ​ങ്ങ​ളോ​ട് ​ പ്ര​തി​ക​രി​ക്കാ​ൻ​ ​തു​ട​ങ്ങി​യെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ഷാ​ജ​ഹാ​ന്റെ​ ​ശ​ബ്‌​ദ​ത്തി​ൽ​ ​എ​ന്തെ​ന്നി​ല്ലാ​ത്ത​ ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ട​ച്ചി​ട്ട​ ​മു​റി​യി​ൽ​ ​നി​ന്ന് ​മ​​​റ്റു​മു​റി​ക​ളി​ലേ​ക്കും​ ​പു​റ​ത്തെ​ ​ഹാ​ളി​ലേ​ക്കും​ ​അ​വ​നെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ തു​ട​ങ്ങി.​ ​കൂ​ട്ടു​കാ​ർ​ ​അ​വ​നെ​ ​കാ​ണാ​നെ​ത്തി.​ ​വാ​പ്പ​യു​ടെ​യും​ ​ഉ​മ്മ​യു​ടെ​യും​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ​ജീ​വ​ൻ​ ​വ​ച്ചു.​ ​കു​ഞ്ഞി​ന്റെ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ജോ​ലി​ ​ ഉ​പേ​ക്ഷി​ച്ച് ​ ഓ​ടി​ന​ട​ന്നി​രു​ന്ന​ ​പി​താ​വി​ന്റെ​ ​അ​വ​സ്ഥ​ ​മ​ന​സി​ലാ​ക്കി​ ​ഷാ​ജ​ഹാ​ന് ​ജോ​ലി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി.​ ​പൊ​ടി​പ​ട​ല​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​യി​ട​ത്ത് ​ജീ​വി​ക്കാ​നാ​യി​ ​ഇ​ർ​ഫാ​ന് ​ഒ​രു​ ​കു​ഞ്ഞു​വീ​ട് ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ഭാ​ര്യ​ ​മ​റി​യാ​മ്മ​ ​ഉ​മ്മ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​ണി​തു.​ ​ക​രി​ക്ക​ക​ത്തെ​ ​ആ​ ​വീ​ടി​ന് ​ആ​ളു​ക​ൾ​ ​ചോ​ദി​ച്ചെ​ത്തു​ന്ന​ത് ​പോ​ലെ​ ​'​ഇ​ർ​ഫാ​ന്റെ​ ​വീ​ട് " ​എ​ന്ന് ​പേ​രി​ട്ടു.​ ​ഇ​ട​യ്‌​ക്കി​ടെ​ ​വ​രു​ന്ന​ ​ഇ​ൻ​ഫ​ക്ഷ​നും​ ​ശ്വാ​സ​ത​ട​സ​ത്തി​നും​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​ ​ആ​ ​വീ​ട്ടി​ല​വ​ൻ​ ​ജീ​വി​ച്ചു.​ ​എ​ന്നെ​ങ്കി​ലും​ ​അ​വ​ന്റെ​ ​ഓ​ർ​മ്മ​ ​തി​രി​ച്ചു​ ​വ​രു​മെ​ന്നും​ ​ത​ങ്ങ​ളെ​ ​പ​ഴ​യ​ ​പോ​ലെ​ ​വാ​പ്പ​യെ​ന്നും​ ​ഉ​മ്മ​യെ​ന്നും​ ​വി​ളി​ച്ച് ​ക​വി​ൾ​ ​നി​റ​യെ​ ​മു​ത്തം​ ​ന​ൽ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​ഷാ​ജ​ഹാ​നും​ ​സ​ജി​നി​യും.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ​ഇ​ർ​ഫാ​ന് ​കു​ഞ്ഞ​നു​ജ​ത്തി​ ​കൂ​ട്ടി​നാ​യെ​ത്തി​യ​ത്.​ ​ഇ​ന​യ​ ​എ​ന്ന​ ​പേ​രി​ട്ട​ ​അ​വ​ൾ​ ​ആ​ ​വീ​ട്ടി​ലെ​ത്തി​യി​ട്ട് ​ര​ണ്ടു​മാ​സം​ ​മാ​ത്ര​മാ​യ​തേ​യു​ള്ളൂ.​ ​അ​വ​ളു​ടെ​ ​ ക​ളി​ചി​രി​ക​ളി​ലൂ​ടെ​ ​ഇ​ർ​ഫാ​നെ​ ​പ​ഴ​യ​ ​ചി​രി​ക്കു​ടു​ക്ക​യാ​യി​ ​മ​ട​ക്കി​യെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​യി​രു​ന്നു​ ​ ഷാ​ജ​ഹാ​ന്റെ​ ​ പ്ര​തീ​ക്ഷ.​ ​പ​ക്ഷേ,​ ​ഡി​സം​ബ​ർ​ 17​ന് ​പാ​ർ​വ്വ​തീ​ ​പു​ത്ത​നാ​ർ​ ​അ​പ​ക​ടം​ ​ന​ട​ന്ന് ​എ​ട്ടു​വ​ർ​ഷം​ ​തി​ക​യാ​ൻ​ ​കൃ​ത്യം​ ​രണ്ടു മാ​സം​ ​ബാ​ക്കി​ ​നി​ൽ​ക്കെ​ ​അ​വ​ൻ​ ​ത​ന്റെ​ ​പോ​രാ​ട്ടം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ഒ​ന്നും​ ​മി​ണ്ടി​യി​ല്ലെ​ങ്കി​ലും​ ​ഇ​നി​ ​വാ​പ്പ​യ്‌​ക്കും​ ​ഉ​മ്മ​യ്‌​ക്കും​ ​കൂ​ട്ടാ​യി​ ​അ​നു​ജ​ത്തി​യു​ണ്ടെ​ന്ന​ ​ആ​ശ്വാ​സ​ത്തോ​ടെ​യാ​ക​ണം​ ​അ​വ​ൻ​ ​ദൈ​വ​ത്തി​ന്റെ​ ​അ​രി​കി​ലേ​ക്ക് ​തി​രി​കെ​ ​പോ​യ​ത്.​ ​അ​വ​ൾ​ ​വ​രാ​ൻ​ ​വേ​ണ്ടി​ ​മാ​ത്ര​മാ​ക​ണം​ ​ഈ​ ​വ​ർ​ഷ​ങ്ങ​ള​ത്ര​യും​ ​അ​വ​ൻ​ ​ആ​ ​ക​ട്ടി​ലി​ൽ​ ​ജീ​വ​ച്‌​ഛ​വ​മാ​യി​ ​കി​ട​ന്ന​ത്.​ ​മാ​ഞ്ഞു​പോ​യെ​ങ്കി​ലും​ ​അ​വ​നെ​ന്നും​ ​ഒ​രു​ ​നൊ​മ്പ​ര​പ്പൂ​വാ​യി​ ​മ​ല​യാ​ളി​യു​ടെ​ ​മ​ന​സി​ലു​ണ്ടാ​കും,​ ​പൊ​ഴി​ഞ്ഞു​ ​പോ​യ​ ​മ​​​റ്റു​ ​ആ​റു​കു​രു​ന്നു​ക​ളെ​പ്പോ​ലെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA