സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ല പക്ഷേ തള്ളോ ഇരട്ടചങ്കനെന്നും

Monday 03 December 2018 1:15 PM IST
joy-mathew

ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. അതുകൊണ്ടാണ് അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ പകരം ചുമതല ഒരു മന്ത്രിയെ പോലും ഏൽപ്പിക്കാതെ വാട്‌സാപ്പ് വഴി കാര്യങ്ങൾ നിയന്ത്രിച്ചതെന്ന് ജോയി മാത്യു പരിഹസിച്ചു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ജോയി മാത്യുവിന്റെ പ്രതികരണം.

'ഈ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി പിണറായിക്കെതിരെ നിങ്ങൾ ചെയ്‌തത് ശരിയല്ലെന്ന് മുഖത്ത് നോക്കി ചോദിക്കുമോ? മുട്ടിടിക്കാതെ പിണറായിയുടെ അടുത്തു ചെന്ന് കാര്യം പറയുന്ന എത്ര മന്ത്രിമാരുണ്ട്? -ജോയി മാത്യു ചോദിക്കുന്നു.

'ഭൗതിക വാദവും ഡയലറ്റിക്കൽ മെറ്റീരിയലിസവും പറയുന്ന പാർട്ടി അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടും. സാഹചര്യത്തിനനുസരിച്ച് കേരള കോൺഗ്രസുമായും മുസ്ളീം ലീഗുമായും മഅ്ദനിയുടെ പാർട്ടിയുമായും കൂട്ടുകൂടാൻ ഇവിടുത്തെ സി.പി.എമ്മിന് ഒരു മടിയുമില്ല. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്ന നിലയിലേക്ക് ഇവിടുത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടി എന്ന് ചുരുങ്ങിയോ അന്ന് തുടങ്ങി സി.പി.എമ്മിന്റെ അധ:പതനം'- ജോയി മാത്യു കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണരൂപം ഡിസംബർ ലക്കം കേരളകൗമുദി ഫ്ളാഷ് മൂവിസിൽ വായിക്കാം-

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA