SignIn
Kerala Kaumudi Online
Thursday, 25 April 2024 11.30 AM IST

കോഴിയിറച്ചി: വിലക്കുറവിൽ ലഭ്യമാക്കി കെപ്കോ

chicken

തിരുവനന്തപുരം: പൊതുവിപണിയെക്കാൾ വലിയ വിലക്കുറവിൽ കോഴിയിറച്ചി ലഭ്യമാക്കി കെപ്കോ. നാടൻ ചിക്കന് പൊതുവിപണിയിൽ കിലോയ്ക്ക് 360 രൂപയാണെങ്കിൽ കെപ്കോയിലെ വില 215 രൂപ. ഇതുപോലെയാണ് മറ്റ് പല ഇനങ്ങൾക്കുമുള്ള വില വ്യത്യാസം. വില കുതിച്ചുയരാൻ സാദ്ധ്യതയുള്ള ഓണക്കാലത്ത് ന്യായവിലയ്ക്ക് അവ ലഭ്യമാക്കാൻ കർഷകരിൽ നിന്ന് കൂടുതൽ കോഴി വാങ്ങാൻ കെപ്കോ തീരുമാനിച്ചു. ഇത് പ്രോസസ് ചെയ്‌ത് പ്രാദേശിക ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യും. ഓണക്കാലത്ത് പ്രതിദിനം ആയിരം കോഴികളുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് 600 - 700 എണ്ണമാണ്.

വൃത്തിയാക്കിയ ഇറച്ചി വിൽക്കുന്നതിനാൽ കെപ്കോ ചിക്കനിൽ ഭാരവ്യത്യാസം ഉണ്ടാകില്ല. ഹോർമോൺ കുത്തിവച്ച് ഭാരം കൂട്ടുന്നെന്ന ഭീതിയും വേണ്ട. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ കെപ്കോ ചിക്കൻ വിൽക്കുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓണത്തിനു മുമ്പ് ചിക്കൻ ലഭ്യമാക്കാൻ ശ്രമിക്കുന്നു.

കെപ്കോ ഇനങ്ങൾ - വില (കിലോയ്‌ക്ക്)

 മുഴുവൻ കോഴി (തൊലിയോടെ): 192 രൂപ
 മുഴുവൻ കോഴി (തൊലിയില്ലാതെ): 195
 നാടൻ ചിക്കൻ: 215
 നാടൻ ചിക്കൻ (സ്‌പെഷ്യൽ): 243
 ലിവർ:114
 സ്‌പെഷ്യൽ കറി കട്ട്: 220
 കറി കട്ട്: 200
 ബിരിയാണി കട്ട്: 228
 കോഴിക്കാൽ: 255
 ജനതാ ചിക്കൻ: 114
 ഡ്രംസ്റ്റിക്ക്: 286
 ബോൺലെസ് ബ്രെസ്റ്റ്: 333

പൊതുവിപണി വില

 മുഴുവൻ കോഴി (തൊലിയോടെ): 249 രൂപ
 മുഴുവൻ കോഴി (തൊലിയില്ലാതെ): 259
 നാടൻ ചിക്കൻ: 360
 ചിക്കൻ വിംഗ്‌സ് : 259
 ലിവർ:119
 കോഴിക്കാൽ: 279
 ഡ്രംസ്റ്റിക്ക്: 299
 ബോൺലെസ് ബ്രെസ്റ്റ്: 399


ഓണ വില്പനയ്‌ക്ക് വേണ്ടിവരുന്ന കോഴി കർഷകരിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സ്റ്റോറേജ് സംവിധാനം കെപ്കോയ്‌ക്കുണ്ട്.

-ഡോ. വിനോദ് ജോൺ,
മാനേജിംഗ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEPCO CHICKEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.