ഞാൻ നാരാ​യ​ണപി​ള്ള​ ​എ​ന്ന​ ​എ​ൻ.​എ​ൻ.​ ​പി​ള്ള​

വി.​ ​ജ​യ​കു​മാർ | Sunday 23 December 2018 12:55 AM IST
nn-pillai

നാരാ​യ​ണപി​ള്ള​ ​എ​ന്ന​ ​എ​ൻ.​എ​ൻ.​ ​പി​ള്ള​ ​ജ​നി​ച്ചി​ട്ട് ഇന്ന് ​നൂ​റു​വ​ർ​ഷം​ ​തി​ക​യു​ക​യാ​ണ്.​ ​ത​ന്റെ​ ​ജ​ന​ന​ത്തെ​ക്കു​റി​ച്ച് ​ '​ഞാ​ൻ​ ​"എ​ന്ന​ ​മ​ല​യാ​ള​ത്തി​ലെ​ ​വേ​റി​ട്ട​ ​(​സ​ത്യ​സ​ന്ധ​മാ​യ​)​ ​ആ​ത്മ​ക​ഥ​യി​ൽ​ ​ഫാ​ന്റ​സി​യും​ ​റി​യാ​ലി​റ്റി​യും​ ​ഇ​ണ​ ​ചേ​രു​ന്ന​ ​എ​ൻ.​എ​ൻ.​ ​പി​ള്ള​ ​നാ​ട​കം​പോ​ലെ​ ​പി​ള്ള​ ​കു​റി​ച്ച​ത് ​ഇ​ങ്ങ​നെ...
'​എ​ന്നെ​ ​എ​ന്റെ​ ​അ​മ്മ​ ​എ​ന്ന​ ​സ്ത്രീ​ ​പ്ര​സ​വി​ച്ച് ​ ഉ​ദ്ദേ​ശം​ ​മൂ​ന്ന​ര​ക്കൊ​ല്ലം​ ​ക​ഴി​ഞ്ഞാ​ണ് ​ഞാ​ൻ​ ​ജ​നി​ച്ച​ത്.​ ​അ​തി​നു​ ​മു​മ്പ് ​ന​ട​ന്ന​തെ​ല്ലാം​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​വെ​റും​ ​കേ​ട്ടു​കേ​ൾ​വി​ക​ളും​ ​അ​ഭ്യൂ​ഹ​ങ്ങ​ളു​മാ​ണ്.​ ​പ​ത്തു​മാ​സം​ ​തി​ക​ഞ്ഞ് ​നീ​ര് ​വ​ന്ന് ​വീ​ർ​ത്ത​ ​അ​മ്മ​യു​ടെ​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​വെ​ളു​ത്ത​വാ​വി​ന്റെ​യ​ന്ന് ​സ​ന്ധ്യ​യ്‌​ക്ക് ​ '​ഞാ​ൻ​"​എ​ന്ന​ ​കു​ട്ടി​ ​ഞെ​ങ്ങി​ ​ഞെ​രു​ങ്ങി​ ​ത​ല​ ​കു​ത്തി​ ​പു​റ​ത്തേ​ക്ക് ​ചാ​ടി​യ​ത്,​ ​ക​ര​ഞ്ഞു​വി​ളി​ച്ച​ത്,​ ​പെ​ണ്ണു​ങ്ങ​ൾ​ ​കു​ര​വ​യി​ട്ട​ത്,​ ​മാ​സ​ങ്ങ​ളോ​ളം​ ​ഞാ​ൻ​ ​മ​ല​ർ​ന്നു​കി​ട​ന്ന​ത്,​ ​ പി​ന്നെ​ ​ക​മി​ഴ്ന്നു​ ​വീ​ണ​ത്,​ ​എ​നി​ക്ക് ​ക​ര​പ്പ​ൻ​ ​വ​ന്ന​ത്,​ ​ഞാ​ൻ​ ​പി​ച്ച​വെ​ച്ചു​ ​ന​ട​ന്ന​ത്...​ ​തു​ട​ങ്ങി​ ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​ന​ട​ന്ന​താ​യി​ ​ഞാ​ൻ​ ​പി​ൽ​ക്കാ​ല​ത്ത് ​കേ​ട്ടി​ട്ടു​ണ്ട്.​ ​ഞാ​ൻ​ ​വി​ശ്വ​സി​ച്ചി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​അ​തൊ​ന്നും​ ​ഞാ​ൻ​ ​അ​റി​ഞ്ഞി​ട്ടി​ല്ല.​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ല​ ...​" ​

കെ.​പി​ .​എ​. സി​യും​ ​കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്ര​വു​മ​ട​ക്കം​ ​ഒ​രു​പി​ടി​ ​നാ​ട​ക​ ​സ​മി​തി​കൾ ജ്വ​ലി​ച്ചു​ ​നി​ന്ന​ ​മ​ല​യാ​ള​ ​നാ​ട​ക​വേ​ദി​യു​ടെ​ ​സു​വ​ർ​ണ​കാ​ല​ത്താ​യി​രു​ന്നു​ ​ഒ​റ്റ​യാ​നാ​യി, ​നി​ഷേ​ധി​യാ​യി,​ ​ക്ഷോ​ഭി​ക്കു​ന്ന​വ​നാ​യി​ ​ന​വ​ത​രം​ഗ​മാ​യി​ ​എ​ൻ.​എ​ൻ.​പി​ള്ള​യും​ ​നാ​ട​ക​ ​കു​ടും​ബ​വു​മാ​യ​ ​വി​ശ്വ​കേ​ര​ള​ ​ക​ലാ​സ​മി​തി​യും​ ​ക​ട​ന്നു​വ​ന്ന് ​ ​പ്രേ​ക്ഷ​ക​രെ​ ​ഞെ​ട്ടി​ച്ച​ത്.​ ​സ​മു​ദാ​യ​ത്തി​ന്റെ​യോ​ ​ വ​ർ​ഗ​ത്തി​ന്റെ​യോ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​ർ​ ​നാ​ട​ക​ത്തി​ന് ​പ്ര​മേ​യ​മാ​ക്കി​യ​പ്പോ​ൾ​ ​ദേ​ശ​കാ​ല​ങ്ങ​ൾ​ക്ക​തീ​ത​മാ​യി​ ​ആ​ത്മ​വ​ഞ്ച​ന,​ ​കാ​പ​ട്യം,​ ​സ​ദാ​ചാ​ര​ ധ്വം​സ​നം,​ ​സം​സ്‌​കാ​ര​ ​ശൂ​ന്യ​ത,​ ​മാ​ന്യ​ത​യു​ടെ​ ​മു​ഖം​ ​മൂ​ടി​യ​ണി​ഞ്ഞ​ ​പൊ​ള്ള​ത്ത​ര​ങ്ങ​ൾ​ ​അ​ഴി​മ​തി,​ ​വ​ഞ്ച​ന,​ ​മ​ത​ത്തി​ന്റെ​യും​ ​രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​യും​ ​പേ​രി​ലു​ള്ള​ ​ക​ള്ള​ത്ത​ര​ങ്ങ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ദു​ഷ്‌ പ്ര​ഭു​ത്വം,​ ​പ​ണ​ത്തി​നും​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​ ​ഏ​തു​ ​ചെ​റ്റ​ത്ത​ര​വും​ ​കാ​ണി​യ്‌​ക്കാ​നു​ള്ള​ ​മ​നു​ഷ്യ​സ​ഹ​ജ​മാ​യ​ ​വാ​സ​ന​ ​ഇ​വ​യൊ​ക്കെ​യാ​യി​രു​ന്നു​ ​പി​ള്ള​യു​ടെ​ ​നാ​ട​ക​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​പ​രി​ഹ​സി​ച്ചു പ​വി​ത്രീ​ക​രി​ക്കു​ക​ ​എ​ന്ന​ ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ദ്വ​യാ​ർ​ത്ഥ​ത്തി​ലും​ ​ന​ർ​മ​ത്തി​ലും​ ​പൊ​തി​ഞ്ഞ​ ​വാ​ച​ക​ങ്ങ​ളി​ലൂ​ടെ​ ​നാ​ട​ക​ ​കൊ​ട്ട​ക​ക​ളി​ൽ​ ​ന​ടു​ക്കം​ ​സൃ​ഷ്ടി​ച്ച​ ​ പി​ള്ള​ ​പ്രേ​ക്ഷ​ക​രെ​ ​ചി​ന്തി​പ്പി​ച്ചു.​ ​ചാ​ട്ട​വാ​റ​ടി​ക​ളാ​യി​ ​ഡ​യ​ലോ​ഗു​ക​ളെ​ ​മാ​റ്റി​യ​പ്പോ​ൾ​ ​നി​റ​ഞ്ഞ​ ​ക​യ്യ​ടി​യോ​ടെ​യാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​സ്വീ​ക​രി​ച്ച​ത്.

'​അ​ച്ഛ​ന് ​പ​ട്ടം​ ​ത​ന്ന​തും​ ​എ​ന്റെ​ ​അ​ര​ക്കെ​ട്ട​ഴി​ച്ച​തും​ ​ഒ​രേ​ ​സ​മൂ​ഹ​മാ​ണെ​ന്ന് ​"...​ ​വീ​ട്ടി​ൽ​ ​പി​രി​വി​നെ​ത്തി​യ​ ​വൈ​ദി​ക​നോ​ട് ​കാ​പാ​ലി​ക​യി​ലെ​ ​നാ​യി​ക​ ​പ​റ​യു​ന്ന​ത് ​ഞെ​ട്ട​ലോ​ടെ​ ​കേ​ട്ട​ ​മ​ല​യാ​ളി​ ​ഇ​രു​ട്ട​ത്തി​രു​ന്നു​ ​പു​ള​ഞ്ഞ​പ്പോ​ൾ​ ​മ​ല​യാ​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ളി​ച്ച​ ​നാ​ട​ക​മാ​യി​ ​കാ​പാ​ലി​ക​ ​ മാ​റി.​ ​ഒ​ള​ശ്ശ​യി​ൽ​ ​ഡ​യ​നീ​ഷ്യ​ ​(​ഗ്രീ​ക്കു​ ​നാ​ട​ക​വേ​ദി​യു​ടെ​ ​പേ​ര്)​ ​എ​ന്ന​ ​ഇ​രു​നി​ല​ ​മാ​ളി​ക​ ​പ​ണി​യാ​നും​ ​നാ​ട​ക​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കാ​നും​ ​പി​ള്ള​യെ​ ​സ​ഹാ​യി​ച്ച​ത് ​കാ​പാ​ലി​ക​യാ​യി​രു​ന്നു."

'​പി​ന്നി​ൽ​ ​ഒ​രു​ ​മ​റ.​ ​നി​ൽ​ക്കാ​ൻ​ ​ഒ​രു​ ​ത​റ.​ ​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​ഒ​രു​ ​നാ​ട​കം​ .​ ​എ​ന്റെ​ ​മു​ന്നി​ൽ​ ​നി​ങ്ങ​ളും...​"​ ​എ​ൻ.​എ​ൻ.​പി​ള്ള​ ​കു​റി​ച്ച​ ​ (നാ​ട​ക​ദ​ർ​പ്പ​ണം​)​ ​ഈ​ ​വ​രി​ക​ളാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നാ​ട​ക​ ​സ​ങ്ക​ല്പ​വും.​ 1918​ ​ഡി​സം​ബ​ർ​ 23​ന് ​വൈ​ക്ക​ത്ത് ​ജ​നി​ച്ച് ​പ​ല​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​ന​ഗ​ര​ങ്ങ​ളി​ലു​മാ​യി​ ​പ​ഠി​ച്ച് ​വ​ള​ർ​ന്നു.​ 1995​ ​ന​വം​ബ​ർ​ 14​ന് ​മ​രി​ച്ച​ ​എ​ൻ.​എ​ൻ.​പി​ള്ള​ ​സാ​ധാ​ര​ണ​ ​ചു​റ്റു​പാ​ടി​ൽ​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന് ​അ​സാ​ധാ​ര​ണ​മാ​യ​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​ ​മാ​റി​യ​ ​സാ​ധാ​ര​ണ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ 33​ ​നാ​ട​ക​ങ്ങ​ൾ​ ​ര​ചി​ച്ചു.​ ​ഒ​മ്പ​ത് ​ഏ​കാ​ങ്ക​ങ്ങ​ൾ,​ ​മൂ​ന്ന് ​പ​ഠ​ന​ ​ഗ്ര​ന്ഥ​ങ്ങ​ൾ ​ഞാ​നെ​ന്ന​ ​ആ​ത്മ​ക​ഥ.​ ​എ​ഴു​പ​തു​ ​വ​യ​സി​നു​ ​ശേ​ഷം​ ​അ​ഞ്ഞൂ​റാ​നാ​യി​ ​അ​ഭി​ന​യി​ച്ചു ഞെ​ട്ടി​ച്ച​ ​'ഗോ​ഡ് ​ഫാ​ദ​ർ"​ ​അ​ട​ക്കം​ ​നാ​ലു​ ​സി​നി​മ​ക​ൾ.​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​കാ​രം​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​ജീ​വി​ത​ ​നാ​ട​കം​ ​നീ​ളു​ന്നു.​ ​ര​ണ്ടാം​ ​ലോ​ക​ ​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ​ മ​ല​യാ​യി​ലെ​ത്തി​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സി​ന്റെ​ ​ഐ.​എ​ൻ.​എ​യി​ൽ​ ​ചേ​ർ​ന്നു.​ ​യു​ദ്ധാ​വ​സാ​നം​ ​നാ​ട്ടി​ലെ​ത്തി​ ​പ​ല​ ​ബി​സി​ന​സും​ ​ന​ട​ത്തി​പ്പൊ​ളി​ഞ്ഞു​ ​കാ​ഥി​ക​നും​ ​തു​ള്ള​ൽ​ ​ക​ലാ​കാ​ര​നു​മാ​യി.1952​ൽ​ ​സ്വ​ന്തം​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് ​വി​ശ്വ​കേ​ര​ള​ ​ക​ലാ​സ​മി​തി​ക്ക് ​രൂ​പം​ ​ന​ൽ​കി.​ ​മ​രി​ക്കു​ന്ന​തു​വ​രെ​ ​നാ​ട​ക​വേ​ദി​യി​ൽ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​നി​ല​വി​ലെ​ ​സാ​മൂ​ഹ്യ​ ​രാ​ഷ്‌​ട്രീ​യ​വ്യ​വ​സ്ഥ​യ്‌​ക്കു​ ​നേ​രേ​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ടും​ ​ന​ട​നം​ ​കൊ​ണ്ടും​ ​നി​റ​യൊ​ഴി​ച്ചു.​ 32-ാം​മ​ത്തെ​ ​വ​യ​സി​ൽ​ ​നാ​ട​ക​ത്തി​ൽ​ ​വ​ന്നു​ ​പെ​ട്ട​പ്പോ​ൾ​ ​മൂ​ല​ധ​നം​ ​വ​ട്ട​പ്പൂ​ജ്യ​മാ​യി​രു​ന്നു.​ ​ഭാ​ര്യ​യും​ ​മൂ​ന്നു​ ​കു​ഞ്ഞു​ങ്ങ​ളും​ ​ഒ​രു​ ​സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തെ​ ​പോ​റ്റ​ണം.​ ​ക​ടു​ത്ത​ ​ദാ​രി​ദ്ര്യം,​ ​ചു​റ്റി​നും​ ​അ​വ​ജ്ഞ​യോ​ടെ​യും​ ​സം​ശ​യ​ദൃ​ഷ്ടി​യോ​ടെ​യും​ ​ നോ​ക്കു​ന്ന​ ​നാ​ട്ടു​കാ​രു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​ഇ​ട​യി​ലാ​യി​രു​ന്നു​ ​നാ​ട​ക​മെ​ഴു​ത്തും​ ​സം​വി​ധാ​ന​വും​ ​അ​ഭി​ന​യ​വും.

'​എ​ന്തൊ​ര​ത്ഭു​തം​ ​എ​ന്നെ​ ​പ്ര​പ​ഞ്ചം​ ​സൃ​ഷ്ടി​ച്ച​തോ​ ​അ​ല്ല​ ​ഞാ​നെ​ന്നി​ൽ​കൂ​ടി​ ​സൃ​ഷ്ടി​ച്ച​തോ​ ​ഉ​ത്ത​രം​ ​കാ​ണാ​ത്തൊ​രെ​ൻ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​അ​വ​സാ​ന​മു​ത്ത​ര​മെ​ഴു​തു​മെ​ൻ​ ​മ​ര​ണ​പ​ത്ര​ത്തി​ൽ​ ​ഞാ​ൻ....​"​ ​എ​ൻ.​എ​ൻ.​ ​പി​ള്ള​ ​എ​ഴു​തി​യ​ ​ഈ​ ​വ​രി​ക​ൾ​ ​ഒ​ള​ശ​യി​ലെ​ ​വീ​ട്ടീ​ലെ​ ​ശ​വ​കു​ടീ​ര​ത്തി​ൽ​ ​മ​ക​നും​ ​ന​ട​നു​മാ​യ​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ഴു​തി​ ​ചേ​ർ​ത്തി​ട്ടു​ണ്ട്.​ 28​ ​വ​യ​സി​നു​ള്ളി​ൽ​ ​ന​ട​ന്ന​ ​ഓ​ർ​മ​യി​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ​ആ​ത്മ​ക​ഥ​യാ​യ​ ​'​ഞാ​ൻ" ​പി​ള്ള​ ​വി​ല​യി​രു​ത്തു​ന്ന​ത് ​ഇ​ങ്ങ​നെ.​ ​ഉ​ദാ​ത്തം,​ ​ഉ​ജ്വ​ലം,​ ​ഗ​ഹ​നം,​ ​അ​ക്ലി​ഷ്‌​ട​സു​ന്ദ​രം,​ ​ചി​ന്താ​ഘ​നം,​ ​പ​ണ്ഡി​തോ​ചി​തം​ ​തു​ട​ങ്ങി​യ​ ​വി​ശേ​ഷ​ങ്ങ​ൾ​ക്കൊ​ന്നി​നും​ ​ഇ​ത​ർ​ഹ​മ​ല്ലെ​ന്നെ​നി​ക്ക​റി​യാം.​ ​പ​ക്ഷേ​ ​ മു​പ്പ​ത്തേ​ഴ് ​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഒ​രു​ ​കു​റു​പ്പി​ന്റെ​ ​സ​ഹാ​യം​ ​പോ​ലു​മി​ല്ലാ​തെ​ ​വെ​റും​ ​ഓ​ർ​മ്മ​യി​ൽ​ ​നി​ന്നു​മാ​ത്രം​ ​എ​ഴു​തി​യ​ ​ഈ​ ​വ​രി​ക​ളി​ൽ​ ​സ​ത്യം​ ​മാ​ത്ര​മേ​യു​ള്ളു.

സ​ത്യം​ ​വി​ര​സ​മാ​യാ​ൽ​ ​പോ​ലും​ ​വി​രൂ​പ​മാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് ​എ​ന്റെ​ ​വി​ശ്വാ​സം. ജീ​വി​ത​ത്തി​ന്റെ​ ​വി​രൂ​പ​വും​ ​സു​ന്ദ​ര​വും​ ​ക്രൂ​ര​വും​ ​മൃ​ദു​ല​വും​ ​ഭ​യാ​ന​ക​വും​ ​ഹാ​സ്യാ​ത്മ​ക​വും​ ​ആ​യ​ ​മു​ഖ​ങ്ങ​ൾ​ ​മാ​റി​ ​മാ​റി​ ​പ്ര​തി​ഫ​ലി​ക്കു​ന്ന​ ​ആ​ത്മ​ക​ഥ​യി​ൽ​ ​എ​പ്പി​ലോ​ഗാ​യി​ ​ഭാ​ര്യ​ ​ചി​ന്ന​മ്മ​യു​ടെ​ ​ഓ​ർ​മ​ ​ഇ​ങ്ങ​നെ...​ ​'​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​അ​ഞ്ചാം​ ​ദി​വ​സം​ ​ഞാ​നി​ടീ​ച്ച​ ​വി​വാ​ഹ​മോ​തി​രം​ ​അ​ദ്ദേ​ഹം​ ​വി​റ്റു.​ ​റേ​ഷ​ന​രി​ ​മേ​ടി​ക്കാ​ൻ.​ ​എ​ന്തു​ ​സു​ന്ദ​ര​മാ​യ​ ​ഗൃ​ഹ​പ്ര​വേ​ശം...​ ​ക​ഴി​ഞ്ഞ​ 35​ ​വ​ർ​ഷ​മാ​യി​ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​പി​രി​ഞ്ഞി​രി​ക്കാ​ൻ​ ​ഇ​ട​വ​ന്നി​ട്ടി​ല്ലാ​ത്ത​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​നി​രാ​ശ​യേ​ ​എ​നി​ക്കു​ള്ളൂ.​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​മ​ടി​യി​ല്ലാ​ത്ത​ ​ഈ​ ​മ​നു​ഷ്യ​ൻ​ ​എ​ന്നെ​ ​ഒ​ന്നു​ ​ത​ല്ലി​യി​ട്ടി​ല്ല.​ ​ചി​ന്നെ​ ​എ​ന്ന​ല്ലാ​തെ​ ​എ​ടീ​ ,​ ​നീ​ ​എ​ന്നു​ ​പോ​ലും​ ​വി​ളി​ച്ചി​ട്ടു​മി​ല്ല.​ ​ക​ഷ്ടം....​ ​ഒ​രു​ ​പ​ക്ഷേ​ ​അ​ദ്ദേ​ഹം​ ​എ​ന്നെ​ ​ചേ​ച്ചി​യാ​യി​ക്കൂ​ടി​ ​ക​രു​തു​ന്നു​ണ്ടാ​വാം...."

മ​ല​യ​യി​ൽ​ ​നി​ന്ന് ​ജീ​വ​ൻ​ ​ക​യ്യി​ലെ​ടു​ത്തോ​ടി​ ​ഇ​ന്ത്യ​യി​ലെ​ത്തി​ ​എ​ട്ടു​വ​ർ​ഷം​ ​ത​നി​ക്കാ​യി​ ​കാ​ത്തി​രു​ന്ന​ ​കാ​മു​കി​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത് ​ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​ന​ടു​വി​ൽ.​ ​അ​വ​സാ​ന​ ​അ​ദ്ധ്യാ​യ​ത്തി​ൽ​ ​പ​ത്തു​ ​രൂ​പ​ ​കൈ​യ്യി​ലെ​ടു​ക്കാ​നാ​വാ​ത്ത​ ​അ​വ​സ്ഥ​ ​പി​ള്ള​ ​കു​റി​ക്കു​ന്ന​ത് ​ഇ​ങ്ങ​നെ​ ...​ചു​റ്റും​ ​ആ​തി​ര​ ​നി​ലാ​വി​ൽ​ ​കു​ളി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​പാ​തി​ര​ ​ക​ര​യു​ന്നോ​ ​ചി​രി​ക്കു​ന്നോ​?...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA