തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഴിയുന്ന തടവുകാരന് ചെരിപ്പിനടിയിൽ വച്ച് ബ്രൗൺഷുഗർ ഒളിച്ചു കടത്തി നൽകാൻ ശ്രമിച്ചയാളെ ജയിലധികൃതർ കൈയോടെ പിടികൂടി.
അതുൽ എന്ന തടവുകാരനെ സന്ദർശിക്കാനെത്തിയ കൊല്ലം സ്വദേശി ഇജാസിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചെറിയ അളവാണ് കൈമാറാൻ കൊണ്ടുവന്നത്. തടവുകാരുടെ ഫോൺ വിളി റെക്കാഡ് ചെയ്യുന്ന രീതി ഇവിടെ നടപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം അതുൽ ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോഴാണ് ഇജാസ് ബ്രൗൺഷുഗർ കൊണ്ടുവരുന്ന വിവരം ജയിലധികൃതർ മനസിലാക്കിയത്. ഇജാസിനെ വിയ്യൂർ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |