പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ സ്വ​ന്തം​ ​ജീ​വി​തം​ ​കൊ​ണ്ട് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ജീ​വി​ത​പ്പോ​രാ​ളി,​ ​സൈ​മ​ൺ​ ​ബ്രി​ട്ടോ

അഞ്ജലി വിമൽ | Sunday 06 January 2019 12:51 AM IST

simon-britto

അ​ഗ്ര​ഗാ​മി,​ ​മു​മ്പേ​ ​ന​ട​ന്ന​വ​ൻ,​ ​സൈ​മ​ൺ​ ​ബ്രി​ട്ടോ.​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ​ ​പ്ര​സം​ഗി​ക്കാ​ൻ​ ​മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് ​സ്വ​ന്തം​ ​ജീ​വി​തം​ ​കൊ​ണ്ട് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ജീ​വി​ത​പ്പോ​രാ​ളി.​ ​അ​വ​സാ​ന​നാ​ളു​വ​രെ​യും​ ​ഓ​രോ​ ​മ​ല​യാ​ളി​യെ​യും​ ​പ്ര​ചോ​ദി​പ്പി​ച്ച​ ​മ​ഹാ​മേ​രു​വാ​യി​രു​ന്നു​ ​ബ്രി​ട്ടോ.​ ​ഇ​ച്‌​ഛാ​ശ​ക്തി​യും​ ​പോ​രാ​ട്ട​വീ​ര്യ​വും​ ​എ​ന്നും​ ​ബ്രി​ട്ടോ​യി​ലെ​ ​ക​ന​ലി​നെ​ ​ആ​ളി​ക്ക​ത്തി​ച്ചി​ട്ടേ​യു​ള്ളൂ.​ ​വീ​ൽ​ചെ​യ​റി​ലേ​ക്ക് ​ജീ​വി​തം​ ​ചു​രു​ങ്ങു​മെ​ന്ന് ​മ​റ്റു​ള്ള​വ​ർ​ ​ക​രു​തി​യ​പ്പോ​ൾ​ ​അ​തേ​ ​വീ​ൽ​ചെ​യ​റി​നെ​യും​ ​കൊ​ണ്ട് ​ലോ​കം​ ​മു​ഴു​വ​ൻ​ ​പ​റ​ക്കാ​നാ​യി​രു​ന്നു​ ​ബ്രി​ട്ടോ​ ​ശ്ര​മി​ച്ച​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ ഭാ​ര​ത​പ​ര്യ​ട​നം​ ​ ആ​ ​മ​ന​ക്ക​രു​ത്തി​ന് ​ചേ​രു​ന്ന​ ​ആ​ഘോ​ഷ​വു​മാ​യി​രു​ന്നു.​ ​ഇ​ന്ത്യ​യെ​ ​അ​റി​ഞ്ഞ്,​ ​മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ​ ​വി​സ്‌​മ​യ​ത്തോ​ടെ​യും​ ​കൗ​തു​ക​ത്തോ​ടെ​യും​ ​തെ​ല്ലൊ​രു​ ​വേ​ദ​ന​യോ​ടെ​യും​ ​ക​ണ്ടു​ ​നി​ന്ന് ​ബ്രി​ട്ടോ​ ​ആ​ ​യാ​ത്ര​യെ​ ​ഹൃ​ദ​യ​ത്തോ​ടാ​ണ് ​ചേ​ർ​ത്ത​ത്.​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​പ​ല​പ്പോ​ഴും​ ​ക​ട​ന്നു​വ​ന്നി​ട്ടും​ ​മ​ര​ണ​ചി​ന്ത​ ​ഒ​രി​ക്ക​ലും​ ​പ്രി​യ​സ​ഖാ​വി​നെ​ ​അ​ല​ട്ടി​യി​രു​ന്നി​ല്ല.​ ​ഏ​തു​ ​നി​മി​ഷ​വും​ ​സ്വീ​ക​രി​ക്കാ​ൻ​ ​മ​ന​സ് ​സ​ന്ന​ദ്ധ​മാ​യി​രു​ന്ന​തു​ ​പോ​ലെ​യാ​യി​രു​ന്നു​ ​സ​ഖാ​വി​ന്റെ​ ​വാ​ക്കു​ക​ൾ.​ ​'​'​ആ​രാ​ണ് ​ആ​ദ്യം​ ​മ​രി​ക്കു​ന്ന​തെ​ന്ന് ​സീ​ന​ ​ചോ​ദി​ക്കു​മാ​യി​രു​ന്നു.​ ​സീ​ന​യ്‌​ക്കാ​യി​രു​ന്നു​ ​ആ​ദ്യം​ ​മ​രി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വും.​ ​അ​പ്പോ​ൾ​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​ത് ​ഇ​താ​ണ്,​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​എ​ന്തി​നാ​ണ് ​ഇ​പ്പോ​ഴേ​ ​ചി​ന്തി​ക്കു​ന്ന​ത്.​ ​അ​ത് ​വ​രു​മ്പോ​ൾ​ ​വ​ര​ട്ടെ.​ ​ആ​ര് ​എ​പ്പോ​ൾ​ ​മ​രി​ക്കു​മെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല​ല്ലോ.​"​ ​ഒ​രി​ക്ക​ൽ​ ​ബ്രി​ട്ടോ​ ​പ​റ​ഞ്ഞ​ത് ​കാ​ല​ങ്ങ​ൾ​ക്കി​പ്പു​റം​ ​നൂ​റു​ശ​ത​മാ​നം​ ​ശ​രി​യാ​യി.​ ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ബ്രി​ട്ടോ​യെ​ ​തേ​ടി​ ​മ​ര​ണ​മെ​ത്തി.

ജീ​വി​തം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ച​ക്ര​ക്ക​സേ​ര​യി​ലേ​ക്ക് ​മാ​റി​യ​പ്പോ​ഴും​ ​അ​തി​നെ​ ​ഓ​ർ​ത്ത് ​വി​ഷ​മി​ക്കാ​നോ​ ​ആ​രെ​യും​ ​പ​ഴി​ക്കാ​നോ​ ​ബ്രി​ട്ടോ​ ​ത​യ്യാ​റാ​യി​ല്ല.​ ​തോ​ൽ​പ്പി​ക്കാ​ൻ​ ​വ​ന്ന​ ​വി​ധി​യോ​ടും​ ​ആ​ക്ര​മി​ച്ച​വ​രോ​ടും​ ​നെ​ഞ്ചു​ ​വി​രി​ച്ച് ​നി​ന്ന് ​പു​ഞ്ചി​രി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​ശ്ര​മി​ച്ചു.​ ​പ​ല​ ​അ​ഭി​മു​ഖ​ങ്ങ​ളി​ലും​ ​അ​ത് ​അ​ദ്ദേ​ഹം​ ​ആ​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​'​'​എ​നി​ക്കൊ​രി​ക്ക​ലും​ ​ഇ​തൊ​രു​ ​ന​ഷ്‌​ട​മാ​യി​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​സ​മൂ​ഹ​ത്തി​നാ​ണ് ​ന​ഷ്‌​ടം.​ ​ത്യാ​ഗ​മാ​യി​ട്ടും​ ​കാ​ണു​ന്നി​ല്ല.​ ​എ​ന്റെ​ ​ജീ​വി​തം​ ​ഇ​താ​ണ്.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​എ​ന്നെ​ ​സ്നേ​ഹി​ക്കു​ന്ന​ ​ജ​ന​ങ്ങ​ളു​ണ്ട്.​ ​കു​ത്തി​യ​വ​രോ​ട് ​ഇ​പ്പോ​ഴും​ ​എ​നി​ക്ക് ​വി​രോ​ധ​മി​ല്ല.​ ​അ​തി​നെ​ ​ഉ​ൾ​ക്കൊ​ണ്ടു​ ​ക​ഴി​ഞ്ഞു.​ ​തെ​റ്റു​ ​പ​റ്റി​യെ​ന്ന് ​തോ​ന്നി​യി​ട്ടി​ല്ല.​ ​ഇ​തെ​ന്റെ​ ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മാ​ണ്,​ ​സാ​മൂ​ഹി​ക​മാ​യ​ ​ശ​രി​യാ​ണ്.​ ​ഇ​തു​വ​രെ​യും​ ​എ​ന്നെ​യ​ത് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.​"​ ​ഇ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​സൈ​മ​ൺ​ ​ബ്രി​ട്ടോ​യ്‌​ക്ക​ല്ലാ​തെ​ ​മ​റ്റാ​ർ​ക്കാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​ഇ​ത്ര​ ​മ​നോ​ഹ​ര​മാ​യി​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ക്കാ​നും​ ​അ​ദ്ദേ​ഹ​ത്തി​ന​ല്ലാ​തെ​ ​ആ​ർ​ക്ക് ​ക​ഴി​യും.​ ​ത​ള​രാ​ത്ത​ ​മ​ന​സാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ​ക്തി.​ ​ജീ​വി​തം​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​ ​പോ​യ​തും​ ​മ​ന​സി​ന്റെ​ ​ശ​ക്തി​ ​കൊ​ണ്ടു​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ക​ണ്ട​ത് ​മു​ഴു​വ​ൻ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ ​ജീ​വി​ത​ത്തോ​ട് ​സ​മ​ര​സ​പ്പെ​ടാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു.​ ​ശ​രീ​ര​ത്തി​ന് ​ന​ഷ്‌​ട​മാ​യ​ ​ആ​രോ​ഗ്യം​ ​പ​ക്ഷേ​ ​ബ്രി​ട്ടോ​യു​ടെ​ ​മ​ന​സി​ൽ​ ​ഇ​ര​ട്ടി​യാ​യി​ ​പ്ര​തി​ഫ​ലി​ക്കു​ക​യാ​യി​രു​ന്നു.​ ​ജീ​വി​തം​ ​ത​ന്നെ​ ​ഒ​രു​ ​സാ​മൂ​ഹി​ക​ ​പ്ര​തി​രോ​ധ​മാ​ക്കി​ ​തീ​ർ​ക്കു​ക​യാ​യി​രു​ന്നു​ ​ബ്രി​ട്ടോ.​ ​പു​സ്‌​ത​ക​ങ്ങ​ളി​ലൂ​ടെ​ ​വ​ള​രു​ന്ന​ ​ത​ല​മു​റ​യു​ണ്ടാ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​തീ​വ്ര​മാ​യി​ ​ആ​ഗ്ര​ഹി​ച്ചു.​ ​ശ​രി​യാ​യ​ ​ഇ​ട​തു​സ​ഹ​യാ​ത്രി​ക​നാ​യി​ ​പോ​രാ​ടി.​ ​എ​തി​ർ​ക്കേ​ണ്ട​വ​യെ​ ​എ​തി​ർ​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്തു.​ ​പ​ക്ഷേ,​ ​എ​പ്പോ​ഴും​ ​അ​ദ്ദേ​ഹം​ ​സ​മൂ​ഹ​ത്തെ​ ​സൂ​ക്ഷ്‌​മ​മാ​യി​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.​ ​മ​നു​ഷ്യ​രെ​ ​മ​നു​ഷ്യ​നാ​യി​ ​കാ​ണ​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു,​ ​മ​റ്റു​ ​വേ​ർ​തി​രി​വു​ക​ളൊ​ക്കെ​ ​തൂ​ത്തെ​റി​യ​ണം.​ ​മ​നു​ഷ്യ​നാ​യി​ ​ചി​ന്തി​ക്കാ​ത്തി​ട​ത്തോ​ളം​ ​കാ​ലം​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​ഉ​യ​ർ​ച്ച​യി​ല്ലെ​ന്ന് ​അ​ടി​യു​റ​ച്ച് ​വി​ശ്വ​സി​ച്ചു.​ ​പ​ല​വു​രു​ ​അ​ത് ​തു​റ​ന്നു​പ​റ​യു​ക​യും​ ​ചെ​യ്തു.

കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ജീ​വി​ക്കു​ന്ന​ ​ര​ക്ത​സാ​ക്ഷി​യാ​ണ് ​സൈ​മ​ൺ​ ​ബ്രി​ട്ടോ.​ 1983​ ​ഒ​ക്‌​ടോ​ബ​ർ​ 14​നാ​ണ് ​ബ്രി​ട്ടോ​ ​ക​ലാ​ല​യ​ ​രാ​ഷ്ട്രീ​യ​ ​പ​ക​യി​ൽ​ ​ചി​റ​ക​റ്റു​ ​വീ​ണ​ത്.​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കി​ൽ​ ​സ​മ​ര​സൂ​ര്യ​ന്റെ​ ​അ​ര​യ്‌​ക്കു​താ​ഴെ​ ​നിശ്ചലമായി.​ ​ഇ​രു​ണ്ട​ ​സൂ​ര്യോ​ദ​യ​ങ്ങ​ൾ​ ​മാ​ത്രം​ ​ക​ണ്ട് ​നാ​ലു​ ​ചു​മ​രു​ക​ൾ​ക്കി​ട​യി​ൽ​ ​പ​ത്തു​വ​ർ​ഷം.​ ​ആ​ ​ഇ​രു​ട്ടി​ൽ​ ​സ്വ​യം​ ​പാ​ക​പ്പെ​ടു​ത്തി​യ​ ​ജീ​വി​ത​സ​മ​രം.​ ​ആ​ ​ഏ​കാ​ന്ത​വാ​സ​ത്തി​നി​ടെ​ ​ബ്രി​ട്ടോ​ ​എ​ഴു​ത്തു​കാ​ര​നാ​യി.​ ​മൂ​ന്നു​ ​നോ​വ​ലു​ക​ളെ​ഴു​തി.​ ​'​അ​ഗ്ര​ഗാ​മി​",​ ​'​മ​ഹാ​രൗ​ദ്രം​",​ ​'​ന​കു​ലി​ന്റെ​ ​നോ​ട്ടു​ ​പു​സ്‌​ത​കം​".​ ​ശ​രീ​രം​ ​പാ​തി​ ​ത​ള​ർ​ത്തി​യെ​ങ്കി​ലും​ ​ജീ​വ​വാ​യു​ ​പോ​ലെ​ ​രാ​ഷ്‌​ട്രീ​യം​ ​അ​പ്പോ​ഴും​ ​കൂ​ടെ​ ​കൊ​ണ്ടു​ ​ന​ട​ന്നു,​ ​സ​മൂ​ഹ​ത്തി​ലെ​ ​ഓ​രോ​ ​മാ​റ്റ​ങ്ങ​ളും​ ​വി​ല​യി​രു​ത്തി.

മൂ​ന്നു​വ​ർ​ഷം​ ​മു​മ്പ് ​നാ​ല​ര​ ​മാ​സ​ക്കാ​ലം​ ​രാ​ജ്യ​ത്തി​ന്റെ​ ​ഹൃ​ദ​യ​വീ​ഥി​ക​ളി​ലൂ​ടെ​ ​ബ്രി​ട്ടോ​ ​ഒ​രു​ ​യാ​ത്ര​ ​ന​ട​ത്തി.​ 138​ ​ദി​വ​സം​കൊ​ണ്ട് 18​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​ഒ​രു​ ​സ്വ​പ്‌​ന​സ​ഞ്ചാ​രം.​ ​ര​ക്ത​സാ​ക്ഷി​ ​കു​ടീ​ര​ങ്ങ​ളി​ൽ,​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ,​​​ ​വി​വി​ധ​ ​മ​നു​ഷ്യ​ർ​ക്കി​ട​യി​ലൂ​ടെ​ ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​യാ​ത്ര​ ​ചെ​യ്‌​തു.​ ​വ​ഴി​യോ​ര​ങ്ങ​ളി​ൽ​ ​കി​ട​ന്നു​റ​ങ്ങി.​ ​രാ​വെ​ന്നോ​ ​പ​ക​ലെ​ന്നോ​ ​ഭേ​ദ​മി​ല്ലാ​ത്ത​ ​സ​ഞ്ചാ​രം.​ ​തെ​രു​വു​ക​ളി​ലും​ ​മ​ര​ച്ചു​വ​ടു​ക​ളി​ലും​ ​ചു​ടു​ക്കാ​ട്ടി​ലും​ ​കി​ട​ന്നു​റ​ങ്ങി.​ അനേകായിരം​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ണ്ട​ ​സ​ഞ്ചാ​രം.​ ​ബ്രി​ട്ടോ​യ്ക്ക് ​ആ​ ​യാ​ത്ര​ ​ന​ൽ​കി​യ​ത് ​പു​ത്ത​നൊ​രു​ണ​ർ​വാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഈ​ ​യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യെ​ഴു​താ​ൻ​ ​വ​ന്ന​ ​അ​ഭി​മ​ന്യു​ ​പാ​തി​വ​ഴി​യി​ൽ​ ​യാ​ത്ര​യാ​യ​ത് ​ബ്രി​ട്ടോ​യെ​ ​വ​ല്ലാ​തെ​ ​ത​ള​ർ​ത്തി.​ ​അ​വ​സാ​ന​ ​ചും​ബ​നം​ ​അ​വ​ന്റെ​ ​കൈ​ക​ളി​ൽ​ ​പ​ക​ർ​ന്ന​ത് ​ബ്രി​ട്ടോ​യാ​യി​രു​ന്നു.​ ​അ​ച്ഛ​നാ​യും​ ​ഗു​രു​തു​ല്യ​നാ​യും​ ​സ​ഹ​യാ​ത്രി​ക​നാ​യും​ ​ബ്രി​ട്ടോ​ ​അ​വ​നു​ ​ചു​റ്റു​മു​ണ്ടാ​യി​രു​ന്നു​ ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ.​ ​ആ​ ​വേ​ദ​ന​ ​കെ​ട്ട​ട​ങ്ങും​ ​മു​മ്പേ​ ​പു​സ്ത​ക​മെ​ന്ന​ ​മോ​ഹം​ ​ബാ​ക്കി​ ​വ​ച്ച് ​ബ്രി​ട്ടോ​യും​ ​മ​ട​ങ്ങി.​ ​

ഭാ​ര​ത​പ​ര്യ​ട​ന​ത്തി​നി​ട​യി​ലാ​യി​രു​ന്നു​ ​അ​ച്‌​ഛ​ൻ​ ​നി​ക്കോ​ളാ​സ് ​റോ​ഡി​ഗ്ര​സി​ന്റെ​ ​മ​ര​ണ​വാ​ർ​ത്ത​യെ​ത്തി​യ​ത്.​ ​അ​പ്പോ​ൾ​ ​ബ്രി​ട്ടോ​യും​ ​സം​ഘ​വും​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ 24​ ​പ​ർ​ഗാ​ന​യി​ലാ​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ടു​ ​ദി​വ​സം​ ​പെ​യ്ത​ ​മ​ഴ​യും​ ​ത​ണു​പ്പും​ ​ആ​രോ​ഗ്യം​ ​ത​ള​ർ​ത്തി​യി​രു​ന്നു.​ ​ര​ണ്ട് ​ദി​വ​സം​ ​പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല.​ ​അ​പ്പോ​ഴാ​യി​രു​ന്നു​ ​ഭാ​ര്യ​ ​സീ​ന​ ​വി​ളി​ക്കു​ന്ന​ത്.​ ​കൊ​ച്ചി​ ​വ​ടു​ത​ല​യി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​പു​റ​പ്പെ​ട്ടി​ട്ട് ​അ​ന്നേ​ക്ക് 95​ ​ദി​വ​സം​ ​പി​ന്നി​ട്ടി​രു​ന്നു.​ ​

അ​ച്‌​ഛ​നെ​ ​ജീ​വ​ൻ​ ​തു​ടി​ക്കു​ന്ന​ ​ശ​രീ​ര​ത്തോ​ടെ​ ​ക​ണ്ടാ​ണ് ​യാ​ത്ര​ക്കി​റ​ങ്ങി​യ​ത്.​ ​മ​ര​വി​ച്ച​ ​ശ​രീ​രം​ ​കാ​ണാ​ൻ​ ​വ​യ്യാ​ത്ത​തി​നാ​ൽ​ ​മ​ട​ക്ക​യാ​ത്ര​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ​ ​പാ​തി​വ​ഴി​യി​ൽ​ ​മ​ട​ങ്ങ​രു​തെ​ന്നാ​യി​രു​ന്നു​ ​ബ്രി​ട്ടോ​യെ​ ​അ​ച്‌​ഛ​ൻ​ ​പ​ഠി​പ്പി​ച്ച​ത്.​ ​കു​ത്തേ​റ്റ് ​വീ​ണ് ​ത​ള​ർ​ന്നു​ ​കി​ട​ന്ന​പ്പോ​ഴും​ ​അ​ച്‌​ഛ​നാ​യി​രു​ന്നു​ ​ഊ​ർ​ജ്ജം.​ യാ​ത്ര​ക്കാ​ര​ന് ​ബ​ന്ധ​ങ്ങ​ളി​ല്ല.​ ​കെ​ട്ടു​പാ​ടു​ക​ൾ​ ​മു​റി​ച്ചി​ട്ടാ​ലേ​ ​ദൂ​രം​ ​താ​ണ്ടാ​നാ​വൂ.​ ​ആ​ ​ബോ​ധ​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​അ​ച്‌​ഛ​ന് ​മ​ന​സ് ​കൊ​ണ്ട് ​പ്ര​ണാ​മ​മ​ർ​പ്പി​ച്ച് ഒഡീഷയിലേക്ക് യാത്ര തുടർന്നതും വികാരവായ്പോടെയായിരുന്നു ബ്രിട്ടോ പിന്നീട് പങ്കുവച്ചത്. ​ഭാ​ര​ത​പ​ര്യ​ട​നം​ ​ഒ​രു​ ​പു​സ്‌​ത​ക​മാ​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് ​ അദ്ദേഹം ​ ഇപ്പോൾ യാ​ത്ര​ ​പ​റ​ഞ്ഞ​ത്.

ഒാർമ്മകളിലെ ആ കറുത്തദിനം

സ​ഖാ​വ് സൈ​മ​ൺ​ ​ബ്രി​ട്ടോ​...
കേ​ര​ള​ത്തി​ലെ​ ​വി​പ്ല​വ​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​നം​ ​ക​ട​ന്നു​വ​ന്ന​ ​അ​ജ​യ്യ​ ​പാ​ത​ക​ളി​ലെ​ ​ഒ​രി​ക്ക​ലും​ ​ഉ​ണ​ങ്ങാ​ത്ത​ ​ഒ​രു​ ​തു​ള്ളി​ ​ര​ക്തം.​!​!​!​!!
മ​ങ്ങാ​ത്ത​ ​ഓ​ർ​മ്മ​ക​ളി​ലേ​ക്ക് ​ഒ​രു​ ​തി​രി​ഞ്ഞു​ ​പോ​ക്ക്.

1983​ ​ ഒ​ക്ടോ​ബ​ർ​ ​​14…
അ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ യോ​ഗം​ ​ചേ​ർന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ സ.​സി.​പി.​ജോ​ൺ​ ​യോ​ഗ​ത്തി​ൽ​ ​സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.​ ​യോ​ഗം​ ​ന​ട​ക്കു​ന്നി​തി​നി​ട​യി​ൽ​ ​പാ​ല​ക്കാ​ട് ​ കോ​ളേ​ജ് ​ റോ​ഡി​ലു​ള്ള​ ​പ​ഴ​യ​ ​കു​ഞ്ഞി​രാ​മ​ൻ​ ​മാ​സ്റ്റ​ർ​ ​ സ‌്മാ​ര​ക​ ​മ​ന്ദി​ര​ത്തി​ലേ​ക്ക് ​(​ഓ​ട് ​ മേ​ഞ്ഞ​ ​പ​ഴ​യ​ ​കെ​ട്ടി​ടം​)​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ ക​മ്മി​റ്റി​ ​ഓ​ഫി​സി​ൽ​ ​നി​ന്നും​ ​ തു​ട​രെ​ ​ഫോ​ൺ​ ​വ​ന്നി​രു​ന്നു.​ ​ഓ​ഫി​സ് ​സെ​ക്ര​ട്ട​റി​ ​ക​ണി​ശ്ശ​ക്കാ​ര​നാ​യ​ ​ സ.​രാ​മേ​ട്ട​ൻ​ ​ആ​യി​രു​ന്നു.​ ​യോ​ഗ​ത്തി​നി​ട​യി​ൽ​ ​ആ​രെ​യും​ ​വി​ളി​ക്കി​ല്ല.​ ​(​അ​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​ണ്ടു​ ​പി​ടി​ച്ചി​ട്ടി​ല്ല​ല്ലോ​)​ ​അ​വ​സാ​നം​ ​സാ​ക്ഷാ​ൽ​ ​സ.​എ.​പി.​വ​ർ​ക്കി​ ​ത​ന്നെ​ ​നേ​രി​ട്ട് ​വി​ളി​ച്ചു,​ ​സ.​ജോ​ണി​ന് ​ ഫോ​ൺ​ ​കൊ​ടു​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ൾ​ ​ സ.ജോ​ൺ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ജോ​ണി​ന് ​വേ​ണ്ടി​ ​ഫോ​ൺ​ ​ക​യ്യി​ലെ​ടു​ത്തു.​ ​അ​പ്പു​റ​ത്തു​ ​നി​ന്നും​ ​സ.​എ.​പി​യു​ടെ​ ​ ക​ർ​ശ​ന​ ​ശ​ബ്ദം...​എ​ന്താ​ ​ ജോ​ണേ​ ​ഫോ​ണി​ൽ​ ​വ​രാ​ൻ​ ​ ഇ​ത്ര​ ​ താ​മ​സം​ ​?​ ​സ.​ബ്രി​ട്ടോ​ക്കു​ ​കു​ത്തേ​റ്റു​ ..​കു​റ​ച്ചു​ ​ഗൗ​ര​വ​മാ​ണ്​...​ഞ​ങ്ങ​ൾ​ ​ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.​ ​(​മെ​ഡി​ക്ക​ൽ​ ​ട്ര​സ്റ്റ് ​ ഹോ​സ‌്പി​റ്റ​ലി​ൽ​ ​ ആ​ണെ​ന്ന് ​തോ​ന്നു​ന്നു​)​ ​ഉ​ട​ൻ​ ​വ​ര​ണം..​ ​എ​ന്റെ​ ​ശ​ബ്ദം​ ​നി​ല​ച്ച​ ​പോ​ലെ​യാ​യി.​ ​അ​ന്ന് ​ ഞ​ങ്ങ​ൾ​ ​ര​ണ്ടു​ ​പേ​രും​ ​​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രാ​ണ്.​ ​ബ്രി​ട്ടോ​ ​എ​റ​ണാ​കു​ളം​;​ ​ഞാ​ൻ​ ​പാ​ല​ക്കാ​ട്.​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​ സ.​ജോ​ണി​നോ​ട് ​ ന​ന്നാ​യി​ ​പ​രി​ഭ്ര​മി​ച്ചു​കൊ​ണ്ടു ​ത​ന്നെ​ ​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​യോ​ഗം​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​നി​ർ​ത്തി​ ​വ​ച്ച് ​ ഉ​ട​നെ​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​പു​റ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ​ ​ട്ര​സ്റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​തീ​വ്ര​ ​പ​രി​ച​ര​ണ​ ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു,​ ​സ.​ സൈ​മ​ൺ​ ​ബ്രി​ട്ടോ​…​…​….
അ​തീ​വ​ ​നി​ർ​ണാ​യ​ക​ ​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​ ​ ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രു​ന്നു,​ ​ബ്രി​ട്ടോ​യു​ടെ​ ​ആ​രോ​ഗ്യ​ ​സ്ഥി​തി.
കേ​ര​ള​ത്തി​ലെ​ ​ക​ലാ​ല​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പു​റന്ത​ള്ള​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ ​കെ.​എ​സ്.​യു,​ ​എ​സ്.​എ​ഫ്.​ഐ​ ​മു​ന്നേ​റ്റ​ത്തെ​ ​ത​ട​യാ​ൻ​ ​മാ​ര​കാ​യു​ധ​ങ്ങ​ളെ​യും,​ ​വാ​ട​ക​ ​കൊ​ല​യാ​ളി​ക​ളെ​യും​ ​ആ​ശ്ര​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​അ​തി​ന് ​അ​ന്ന​ത്തെ​ ​ക​രു​ണാ​ക​ര​ ​ഭ​ര​ണം​ ​ത​ണ​ൽ​ ​ ന​ൽ​കി​ ​ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​കാ​മ്പ​സു​ക​ൾ​ ​ എ​സ്.​എ​ഫ്.​ഐ​ ​നേ​താ​ക്ക​ളു​ടെ​ ​ചോ​ര​ ​വീ​ണ് ​കു​തി​ർ​ന്നു...
അ​ന്ന് ​ കാ​മ്പ​സു​ക​ൾ​ ​ഒ​ന്നാ​കെ​ ​അ​ല​റി​ ​വി​ളി​ച്ച​ ​മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു,,,

'​കാ​ലം​ ​സാ​ക്ഷി​ ​ച​രി​ത്രം​ ​സാ​ക്ഷി
ര​ണ​ഭൂ​മി​ക​ളി​ലെ​ ​ര​ക്തം​ ​സാ​ക്ഷി
ര​ക്ത​ ​സാ​ക്ഷി​ ​കു​ടീ​രം​ ​സാ​ക്ഷി
ഇ​ല്ലാ​…..​ ​ഇ​ല്ലാ​ ​പു​റ​കോ​ട്ടി​ല്ല
ചോ​ര​ച്ചാ​ലു​ക​ൾ​ ​നീ​ന്തി​ക്ക​യ​റി
ഓ​രോ​ ​ചു​വ​ടും​ ​പൊ​രു​തി​ ​പൊ​രു​തി
മു​ന്നോ​ട്ടി​നി​യും​ ​മു​ന്നോ​ട്ട്….
ബ​ലി​കു​ടീ​ര​ ​വാ​തി​ൽ​ ​തു​റ​ന്നു
ര​ക്ത​സാ​ക്ഷി​ ​വി​ളി​ക്കു​ന്നു
ആ​ ​വി​ളി​കേ​ൾ​ക്കാ​ൻ​ ​സ​മ​ര​ ​മു​ഖ​ങ്ങൾ
ര​ക്തം​ ​കൊ​ണ്ട് ​ചു​വ​പ്പി​ക്കാൻ
സ​ഖാ​ക്ക​ളെ​ ​നാം​ ​മു​ന്നോ​ട്ട്"....

ദി​വ​സ​ങ്ങ​ൾ​ക്ക് ​ ശേഷം​ ​ആ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ ​കേ​ട്ടി​ട്ടെ​ന്ന​ ​പോ​ലെ​ ​സ.​ബ്രി​ട്ടോ​ ​ക​ണ്ണു തു​റ​ന്നു....
പ​ക്ഷേ ​കെ.​എ​സ്.​യു​ ​കാ​പാ​ലി​ക​രു​ടെ​ ​കൊ​ല​ക്ക​ത്തി​ ​ന​ട്ടെ​ല്ലും​ ​ത​ക​ർ​ത്ത്,​ ​സു​ഷു​മ്‌​നാ​കാ​ണ്ഡ​ത്തെ​യും​ ​മു​റി​ച്ചെ​റി​ഞ്ഞ​തി​നാ​ൽ​ ​സ​ഖാ​വ്.​ബ്രി​ട്ടോ​യു​ടെ​ ​ശ​രീ​രം​ ​അ​ര​ക്കു​ ​താ​ഴേ​ക്കു​ ​ത​ള​ർ​ന്നു​ ​പോ​യി​രു​ന്നു..

അ​ര​യ്ക്കു​ ​താ​ഴേ​ക്കു​ ​ത​ള​ർ​ന്ന​ ​ശ​രീ​ര​വും ​അ​ര​യ്‌​ക്കു​ ​മു​ക​ളി​ൽ​ ​ക​ത്തി​ച്ചു​ ​വ​ച്ച​ ​തീ​പ്പ​ന്ത​വു​മാ​യി​ ​സ.​ബ്രി​ട്ടോ​ ​ജ്വ​ലി​ച്ചു​ ​നി​ന്നു.​ ​ലോ​ക​ത്ത് ​ല​ഭ്യ​മാ​യ​ ​എ​ല്ലാ​ ​ചി​കി​ത്സ​ക​ളും​ ​പ​രീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ത​ള​ർ​ന്ന​ ​ ശ​രീ​ര​ത്തെ​ ​ശ​രി​പ്പെ​ടു​ത്താ​നാ​യി​ല്ല.
എ​ന്നാ​ൽ​ ​എ​പ്പോ​ഴും​ ​ഒ​രു​ ​തീ​ ​ജ്വാ​ല​യാ​യി​ ​ സ.​ബ്രി​ട്ടോ​ ​സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു...​ഇ​ന്ത്യ​യി​ലാ​കെ​!​!​!!
ഇ​ന്ന് ​ ആ​ ​ജ്വാ​ല​ ​അ​ണ​ഞ്ഞു​ ​എ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​കാ​ല​ങ്ങ​ളെ​ല്ലാം​ ​വീ​ണ്ടും​ ​മു​ന്നി​ലേ​ക്ക് ​ഓ​ടി​യെ​ത്തു​ന്നു...​വീ​ണ്ടും​ ​പ​ഴ​യ​ ​എ​സ്.​എ​ഫ്.​ഐ​ ​തീ​പ്പൊ​രി​ക​ളാ​കാ​ൻ​ ​ കൊ​തി​ക്കു​ന്നു.
സ.​ ​ബ്രി​ട്ടോ​ ​ ഞ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ചി​ത​റി​ ​തെ​റി​ച്ച​ ​ഒ​രു​ ​തു​ള്ളി​ ​ര​ക്തം..

ഒ​രി​ക്ക​ലും​ ​വ​റ്റാ​ത്ത​ ​ര​ക്തം..
സ.​സീ​ന​യോ​ടും ​കു​ഞ്ഞി​നോ​ടും​ ​എ​ന്തു ​പ​റ​യാ​ൻ...?
പ​ഴ​യ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ​ ര​ക്ത​ത്തി​ൽ​ ​തൊ​ട്ട​ ​അ​ന്ത്യാ​ഭി​വാ​ദ്യം..
ര​ക്താ​ഭി​വാ​ദ്യം..​സ​ഖാ​വേ..
(​മു​ൻ​ ​എം.​പി.​ ​ എൻ. ​എ​ൻ.​ ​കൃ​ഷ്‌​ണ​ദാ​സി​ന്റെ​ ​ ഫേസ് ബുക്ക് കു​റി​പ്പ്)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA