SignIn
Kerala Kaumudi Online
Friday, 29 March 2024 4.30 AM IST

കേരളകൗമുദി വാർത്താച്ചിത്രം വൈറലായി ; തമ്പിച്ചേട്ടന്റെ കൊച്ചുമോന് പുതിയ സൈക്കിൾ

p
തമ്പിച്ചേട്ടന്റെ കൊച്ചുമകനായി വാങ്ങിയ പുതിയ സൈക്കിൾ സന്തോഷ്കുമാർ കൈമാറുന്നു

കൊച്ചി: ആ കുഞ്ഞുസൈക്കിൾ ഇനി തമ്പിച്ചേട്ടന് സ്വന്തം! കൊച്ചുമോന് പുതിയ സൈക്കിളായി...

ചെറുമകന്റെ കുഞ്ഞുസൈക്കിൾ ഉരുട്ടി തെങ്ങ്കയറാൻ പോകുന്ന തമ്പിച്ചേട്ടനെക്കുറിച്ച് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയും വൈറലായതോടെ ഹരിപ്പാട് മുതുകുളം സ്വദേശി സന്തോഷ്‌കുമാർ ഇന്നലെ കൊച്ചി കുമ്പളങ്ങിവഴിയിലെ വീട്ടിൽ തമ്പിച്ചേട്ടനെ കാണാനെത്തി. തമ്പിച്ചേട്ടന്റെ പത്താം ക്ളാസിൽ പഠിക്കുന്ന ചെറുമകൻ അർജുന് പുതിയ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു ഉദ്ദേശ്യം. തോപ്പുംപടിയിലെ കടയിൽ നിന്ന് അർജുന് ഇഷ്ടപ്പെട്ട സൈക്കിൾ വാങ്ങി സമ്മാനിച്ചപ്പോൾ സന്തോഷത്താൽ തമ്പിച്ചേട്ടന്റെ കണ്ണ് നനഞ്ഞു. പേരക്കുട്ടിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകണമെന്ന തമ്പിച്ചേട്ടന്റെ ആഗ്രഹമാണ് സന്തോഷ്‌കുമാർ നിറവേറ്റിയത്. തെങ്ങുകയറ്റയന്ത്രം ചുമക്കുന്ന ഭാരം ഒഴിവാക്കാൻ പേരക്കുട്ടിയുടെ സൈക്കിളിൽ വച്ചുകെട്ടി കൊണ്ടുപോകുന്ന തമ്പിച്ചേട്ടനെ പറ്റിയായിരുന്നു കേരളകൗമുദി വാർത്ത. അതു വായിച്ചപ്പോൾ, തന്റെ മകൾ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സൈക്കിൾ വാങ്ങി നൽകാൻ ഒരുപാട് കഷ്ടപ്പെട്ടതാണ് സന്തോഷിന് ഓർമ്മവന്നത്.

കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനായ സന്തോഷ്‌കുമാർ ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മേഖയിലെ വിദ്യാർത്ഥികൾക്ക് പരിശീലന ക്ളാസുകൾ നടത്തുകയാണ്.

എസ്.എൻ.ഡി.പി യോഗം ചിങ്ങോലി മേഖലാ വൈസ് ചെയർമാനാണ്. നഴ്സായ ഭാര്യ കവിതയും ബി.എസ്‌സി നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥി സാന്ദ്രശ്രീയും അടങ്ങിയതാണ് കുടുംബം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.