പാ​ഠ​പു​സ്ത​ക​ത്തി​ലെ​ ​ക​ഥ​ ​ഹ്ര​സ്വ​ചി​ത്ര​മാ​ക്കി​ ​കു​ട്ടി​ മി​ടു​ക്ക​ന്മാ​ർ

എ​ൻ.​പി.​ മു​ര​ളീ​കൃ​ഷ്ണൻ | Saturday 05 January 2019 1:27 AM IST

local-news

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഠി​ക്കാ​നു​ള്ള​ ​പാ​ഠ​ഭാ​ഗം​ ​ഹ്ര​സ്വ​ചി​ത്ര​മാ​ക്കി​ ​ഒ​രു​ ​കൂ​ട്ടം​ ​മി​ടു​ക്ക​ർ.​ ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​ന്റെ​ ​അ​തി​പ്ര​ശ​സ്ത​മാ​യ​ ​'​ഒ​രു​ ​മ​നു​ഷ്യ​ൻ​"​ ​എ​ന്ന​ ​ചെ​റു​ക​ഥ​യ്ക്കാ​ണ് ​പ​ട്ടം​ ​സെ​ന്റ് ​മേ​രീ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ഏ​ഴാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ദൃ​ശ്യ​ഭാ​ഷ്യം​ ​പ​ക​ർ​ന്ന​ത്.​ ​ഏ​ഴാം​ക്ലാ​സ് ​അ​ടി​സ്ഥാ​ന​ ​പാ​ഠാ​വ​ലി​ ​മ​ല​യാ​ളം​ ​പു​സ്ത​ക​ത്തി​ലാ​ണ് ​'​ഒ​രു​ ​മ​നു​ഷ്യ​ൻ​" ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​ക​ഥ​യെ​ ​അ​ധി​ക​രി​ച്ച് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​തും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തും​ ​അ​ഭി​ന​യി​ക്കു​ന്ന​തു​മെ​ല്ലാം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​സ്‌​കൂ​ൾ​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളെ​ ​അ​ധി​ക​രി​ച്ച് ​ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​'​ഒ​രു​ ​മ​നു​ഷ്യ​ൻ​"​ ​ഹ്ര​സ്വ​ചി​ത്ര​മാ​ക്കു​ന്ന​ത്.​ 15​ ​മി​നി​ട്ടാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ദൈ​ർ​ഘ്യം.​ ​ജ​നു​വ​രി​ 21​ന് ​ബ​ഷീ​റി​ന്റെ​ 111​-ാം​ജ​ന്മ​ദി​ന​ത്തി​ൽ​ ​ആ​ദ്യ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തും.

ചി​ത്രീ​ക​ര​ണം​ ​ബ​ഷീ​റി​ന്റെ​ ​ബേ​പ്പൂ​രി​ലെ​ ​വീ​ട്ടിൽ

ബേ​പ്പൂ​രി​ലെ​ ​ബ​ഷീ​റി​ന്റെ​ ​വീ​ട്ടി​ലാ​ണ് ​ഒ​രു​ ​മ​നു​ഷ്യ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ന്ന​ത്.​ ​വീ​ടും​ ​'​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശി​ക​ൾ​" ​എ​ന്ന​ ​ക​ഥ​യി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​പ​റ​മ്പും​ ​മാ​ങ്കോ​സ്റ്റീ​ൻ​ ​മ​ര​വും​ ​ബ​ഷീ​റി​ന്റെ​ ​ചാ​രു​ക​സേ​ര​യു​മെ​ല്ലാം​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നു​ണ്ട്.​ ​ഏ​ഴാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ഫ​യാ​സ് ​റ​ഹ്മാ​നാ​ണ് ​ബ​ഷീ​റാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ബ​ഷീ​റി​ന്റെ​ ​മ​ക​ൻ​ ​അ​നീ​സ് ​ബ​ഷീ​ർ,​ ​ചെ​റു​മ​ക്ക​ളാ​യ​ ​ന​സീം,​ ​വ​സീം​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ല​ ​രം​ഗ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​ആ​ദി​ത്യ​നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ത്.

ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​മി​ഥു​ൻ​ ​രാ​മും​ ​അ​രു​ണും​ ​സി​നി​മാ​ട്ടോഗ്രാ​ഫി​യും​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​യും​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.
ഏ​ഴാം​ ​ക്ലാ​സു​കാ​രാ​യ​ ​മു​ഹ​മ്മ​ദ് ​റൈ​ഹാ​ൻ,​ ​ഭ​വ്യ​കു​മാ​ർ,​ ​ഫ​ജാ​സ് ​റ​ഹ്മാ​ൻ,​ ​ശ്യാം​ .​എ​സ്,​ ​കാ​ർ​ത്തി​ക്.​കെ,​ ​മാ​ധ​വ് ​അ​ഭി​ജി​ത്ത് .​എ​ൽ,​ ​അ​ഭി​ജി​ത്ത് .​എ​സ്,​ ​അ​ക്ഷ​യ് .​എ​ച്ച്,​ ​അ​ശ്വി​ൻ,​ ​ഡി​നോ​യി,​ ​രോ​ഹി​ത്ത് ​കൃ​ഷ്ണ,​ ​ശ്രീ​കാ​ന്ത് .​എ​സ്,​ ​ഋ​ഷി​ .​വി.​എം,​ ​ഷാ​രോ​ൺ​ .​എ​ൻ,​ ​ഫ​ദീ​ൻ,​ ​വൈ​ഷ്ണ​വ് .​ബി.​എ​ച്ച്,​ ​മു​ഹ​മ്മ​ദ് ​ന​ബി​ൻ,​ ​ജോ​യേ​ൽ​ ​ടോ​മി,​ ​ഷൈ​ൻ,​ ​എ​ബി,​ ​അ​ക്ഷ​യ് .​വി.​എം,​ ​ആ​സി​ഷ് .​എ​സ്.​എ​സ്,​ ​അ​ശ്വ​ൻ​ ​പ്ര​സാ​ദ്,​ ​ജെ​ഫ് ​മാ​ർ​ട്ടി​ൻ​ ​തു​ട​ങ്ങി​ 27​ ​പേ​ർ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ക്ലാ​സ് ​അ​ദ്ധ്യാ​പ​ക​ൻ​ ​ജോ​ൺ​ ​ഷൈ​ജു​വി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​ചി​ത്രീ​ക​ര​ണം.

ലി​റ്റി​ൽ​ ​കൈ​റ്റ്‌​സ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​സാ​ങ്കേ​തി​ക​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ്രി​ൻ​സ് ​രാ​ജ്,​ ​സാ​ജ​ൻ​ ​ജോ​ർ​ജ് ​ബി​ജോ​ ​ഗീ​വ​ർ​ഗീ​സ്,​ ​ജോ​ൺ​ ​ബോ​സ്‌​കോ​ ​എ​ന്നീ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ​ഹ​ക​ര​ണ​മു​ണ്ട്.​ ​എ​സ്.​സി.​ഇ.​ആ​ർ​ ​ടി.​ ​പാ​ഠ​പു​സ്ത​ക​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​രു​ന്ന​ ​ബി​ന്നി​ ​സാ​ഹി​തി​യാ​ണ് ​ഗ​വേ​ഷ​ണ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA