SignIn
Kerala Kaumudi Online
Thursday, 25 April 2024 10.56 PM IST

ചൈനയിൽ സൂപ്പർ ഹിറ്റായി, ധർമ്മടം ചെമ്മീൻ ബ്രാൻഡ്

vanami

കണ്ണൂർ: ധർമ്മടവുമായി ചൈനയ്ക്ക് എന്താണു ബന്ധം...കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മണ്ഡലമാണെന്നതു മാത്രമല്ല. തീൻമേശ ബന്ധമാണത്. ചൈനയിൽ അത്രയ്ക്ക് ഹിറ്റാണ് ധർമ്മടത്തെ വനാമി ചെമ്മീൻ. ചൈനാ വിപണിയിൽ ധർമ്മടത്തിന്റെ കുതിപ്പ് കണ്ട് ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവ കേരള ചെമ്മീൻ, മലബാർ ചെമ്മീൻ എന്നീ വ്യാജ ബ്രാൻഡുകളിൽ തലപൊക്കുന്നുണ്ട്. ഇതോടെയാണ് ധർമ്മടം ബ്രാൻഡ് വേണമെന്ന് ചൈന നിർബന്ധം പിടിച്ചു തുടങ്ങിയത്.

ധർമ്മടത്ത് ഒരു വിളവെടുപ്പിൽ പത്തു മുതൽ 20 ടൺ വരെ വനാമി ചെമ്മീൻ കിട്ടാറുണ്ട്. ഒരു വർഷം രണ്ടു തവണയാണ് വിളവെടുപ്പ്. ഒരു ചെമ്മീൻ 150 ഗ്രാം വരെ തൂക്കം വരും. കടൽ മത്സ്യങ്ങളിൽ ഫോർമാലിൻ പ്രയോഗം വ്യാപകമായതോടെ പുഴകളിൽ വളർത്തുന്ന വനാമി ചെമ്മീൻ പോലുള്ളവയ്ക്ക് ആഭ്യന്തര വിപണിയിലും ആവശ്യക്കാ‌ർ ഏറെയാണ്. എന്നാൽ വിദേശത്തെ വർദ്ധിച്ച ഓർഡർ കാരണം പലപ്പോഴും ആഭ്യന്തരവിപണിയിൽ ഇവ ലഭിക്കാറില്ല. സംസ്ഥാനത്ത് 1500 ഏക്കറോളം വനാമി ചെമ്മീൻ കൃഷി ചെയ്യുന്നതിൽ 200 ഏക്കറോളം ധർമ്മടത്തും പരിസരത്തുമാണ്.

വനാമി ചെമ്മീൻ

ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന കൊഞ്ചാണ് വനാമി. വെള്ളക്കാലൻ കൊഞ്ച്, പസഫിക് വെള്ളക്കൊഞ്ച് എന്നീ പേരുകളുമുണ്ട്. ശാസ്ത്രീയനാമം ലിറ്റോപിനയസ് വനാമി. വിത്തിട്ട് 70 ദിവസത്തിനകം വിളവെടുക്കാനാവും.

ഉപ്പുവെള്ളത്തിലാണ് കൂടുതലായുണ്ടാകുന്നത്. ആന്ധ്രയിലും മറ്റും ഭൂഗർഭജലത്തിലും കേരളത്തിൽ പുഴയിലുമാണ് കൃഷി. മറ്റു ചെമ്മീനുകൾ ഒരേക്കറിൽ ഒരു ടൺ കൃഷി ചെയ്യുമ്പോൾ വനാമി ആറ് ടൺ വരെ കൃഷി ചെയ്യാം. പിടിച്ചയുടൻ പ്ളാന്റിലെത്തിക്കുന്നതുകൊണ്ട് ഗുണനിലവാരം ഉറപ്പ്. ആന്ധ്രയിലും മറ്റും വിളവെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് പ്ലാന്റിലെത്തുന്നത്. രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ വൈറ്റ് സ്പോട്ട് പോലുള്ള രോഗങ്ങളും ബാധിക്കാറില്ല.

വിദേശ വിപണിയിൽ കിലോ - 500- 700 രൂപ വരെ

സർക്കാർ സബ്സിഡി

വനാമി ചെമ്മീൻ കൃഷി പ്രോൽസാഹിപ്പിക്കാൻ സർക്കാർ സബ്സിഡിയും മറ്റു സഹായങ്ങളും വർദ്ധിപ്പിക്കാൻ ഫിഷറീസ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു. അതേസമയം മലബാറിൽ കണ്ടൽക്കാടു പ്രദേശത്താണ് ഇവയുടെ കൃഷിയെന്നു പറഞ്ഞ് വനംവകുപ്പ് കർഷകർക്കെതിരെ നടപടിയെടുക്കുന്നതും പതിവായിട്ടുണ്ട്.

വനാമി ചെമ്മീനുകൾക്ക് വിദേശത്ത് വർദ്ധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്ത് ധർമ്മടത്തെ എക്സ്‌പോർട്ടിംഗ് സോണാക്കണം. വിദേശ വിപണിയിൽ സാദ്ധ്യതകൾ വർദ്ധിച്ചാൽ കൂടുതൽപ്പേരെ ഈ രംഗത്തേക്ക് ആകർഷിക്കാനാവും

-സി.പി. പ്രകാശൻ,​ വനാമി ചെമ്മീൻ കർഷകൻ, അണ്ടലൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANNAMEI SHRIMP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.