SignIn
Kerala Kaumudi Online
Thursday, 25 April 2024 1.58 PM IST

വളർന്ന് കതിരണിപ്പാടം; നിറഞ്ഞ് നെല്ലറകൾ

padi

തിരുവനന്തപുരം: തരിശ് നിലങ്ങൾ നെല്ലറകളായതോടെ സംസ്ഥാനത്തെ നല്ലുത്പാദനത്തിൽ മികച്ച വർദ്ധന. 2015-16ൽ 19,6870 ഹെക്ടറിലായിരുന്ന നെൽക്കൃഷി ഇപ്പോൾ 23,0941 ഹെക്ടറിലേക്ക് വളർന്നു. സംസ്ഥാനത്തിന് വേണ്ട പകുതിയളവ് പോലും ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ആശാവഹമായ വളർച്ചയാണിത്. നെല്ലുത്പാദനത്തിൽ സ്വയം പര്യാപ്തതയാണ് സർക്കാർ ലക്ഷ്യം.

പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവർക്ക് സഹായവും നെൽ വയലുടമകൾക്ക് റോയൽറ്റിയുമടക്കമുള്ളതിനാൽ കൃഷി ഇനി കുറയില്ലെന്നാണ് പ്രതീക്ഷ. വരും നാളുകളിൽ കൂടുതൽ പേർ കൃഷിയിലേക്കിറങ്ങുമെന്നാണ് കാർഷിക രംഗത്തെ പ്രമുഖർ പറയുന്നത്.
പ്രളയം, വെള്ളപ്പൊക്കം എന്നിവ കാരണം പതിനായിരക്കണക്കിന് ഹെക്ടർ വയലുകൾ നശിച്ചെങ്കിലും കൂടുതൽ പേർ കൃഷിയിലേക്ക് തിരിച്ചുവരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുനർജനി പദ്ധതിയിലൂടെയുള്ള സർക്കാരിന്റെ സഹായങ്ങളും നെൽക്കൃഷിയെ തുണച്ചു. മൂന്നുവർഷം തുടർച്ചയായി കൃഷിചെയ്യുന്നവർക്ക് സാമ്പത്തിക സഹായം അനുവദിച്ചതും കൃഷി കൂടുതൽ വ്യാപകമാക്കുന്നതിന് കാരണമായി. ഇതിലൂടെ ആദ്യവർഷം ഹെക്ടറൊന്നിന് 30,000 രൂപ കർഷകർക്ക് ലഭിക്കും. വയലുടമകൾക്ക് റോയൽറ്റി നൽകാനായി 40 കോടി രൂപയാണ് ബഡ്ജറ്റിലുൾപ്പെടുത്തിയിട്ടുള്ളത്. റോയൽറ്റി പദ്ധതിയിൽ ഒന്നരലക്ഷം കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


തുടർച്ചയായി മൂന്നു വർഷം കൃഷിചെയ്യുന്നവർക്കുള്ള ആനുകൂല്യം
 വർഷം....................... ആകെ അനുവദിക്കുന്ന തുക.......................കർഷകനുള്ള വിഹിതം....................... ഭൂവുടമയ്‌ക്കുള്ള വിഹിതം

ഒന്നാം വർഷം..............................................30000..............................................25000.............................................. 5000
രണ്ടാം വർഷം..............................................7000..................................................5800..............................................1200
മൂന്നാം വർഷം.............................................. 4500..............................................3750..............................................750
2020-21 വർഷത്തിൽ ഒന്നാം വർഷ തരിശ് നെൽകൃഷിയുടെ ആനുകൂല്യം 40,000 രൂപയായി വർദ്ധിപ്പിച്ചു.


ആകെ നെൽ ഉദ്പാദനം
വർഷം.......................വിസ്തീർണം (ഹെക്ടറിൽ).......................ഉത്പാദനം (ടൺ)

2016-17 ....................... 1,71,398 .............................................. 6,54,725
2017 -18....................... 2,20,449.............................................. 7,81,965
2018 -19........................2,02,985................................................9,91,500
2019-20........................2,30,941................................................9,08,312

 ഈ സർക്കാർ അധികാരമേറ്റശേഷം ഉണ്ടായ തരിശ് നെൽകൃഷി

വർഷം - വിസ്തൃതി (ഏക്കറിൽ)
2016 -17- 6872.4
2017-18- 13550
2018-19- 9060
2019-20- 7380


നെൽക്കൃഷി വ്യാപനവും ഉത്പാദന വളർച്ചയും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിജയമാണ്.

-വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.