SignIn
Kerala Kaumudi Online
Thursday, 18 April 2024 9.12 PM IST

മട്ടുപ്പാവിൽ 'റോസ്' വിളയിക്കാം, കുട്ടനിറയെ വിളവുമെടുക്കാം!

ali

കൊച്ചി: കാക്കനാട് തൈക്കൂടത്തിൽ അലിയുടെ മട്ടുപ്പാവ് നിറയെ റോസാണ്. പൂവല്ല കേട്ടോ. നല്ല മധുരമൂറും മുന്തി​രി ! ഇക്കഴിഞ്ഞ ദിവസമായിരുന്നു വിളവെടുപ്പ്. ഒരു കുട്ടനിറയെ കിട്ടി. സാധാരണ നഗരത്തിൽ 'പച്ചപിടിക്കാത്ത' റോസ് മുന്തിരിക്കൃഷിയിൽ നൂറുമേനി വിളവ് കിട്ടുക അപൂർവമാണ്. അതിനാൽ അലിയും കുടുംബവും വൻ ഹാപ്പിയിലാണ്. നാടൻ മുന്തി​രി സുഹൃത്തുക്കൾക്കും അയൽവക്കത്തുക്കാർക്കും നൽകിയാണ് ഇവർ സന്തോഷം പങ്കിട്ടത്.

 റോസ് വന്ന വഴി

സുഹൃത്തിന്റെ കർണാടകയിലെ മുന്തി​രിത്തോട്ടം നോക്കി നടത്താനുള്ള ചുമതലയാണ് അലിയുടെ മുറ്റത്ത് റോസിന്റെ വേരിറങ്ങാൻ കാരമായത്. തോട്ടം നോക്കാൻ പോയ അലി രണ്ട് വർഷത്തിനകം ഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി മുന്തി​രി കൃഷിചെയ്തു. രണ്ട് മാസം കൂടുമ്പോൾ വീട്ടിൽ വന്നിരുന്ന അലി ഒരു തവണ എത്തിയത് റോസ് മുന്തി​രിയുടെ തണ്ടുമായാണ്. കൃത്യമായ പരിചരണം നൽകിയതോടെ വളർന്നു പന്തലിച്ചു. കഴിഞ്ഞ വർഷമാണ് ആദ്യമായി കായ്ച്ചത്. എന്നാൽ മൂന്ന് കുലമാത്രമേ കിട്ടിയുള്ളൂ. ഇക്കൊല്ലത്തെ വിളവ് അലിയെ പോലും അമ്പരപ്പിച്ചു.

 മിനി പഴന്തോട്ടം !

അലിയുടെ വീടൊരു മിനി പഴന്തോട്ടമെന്ന് പറയാം. എട്ട് സെന്റ് സ്ഥലം. അതിൽ മുന്തി​രി,സേലം മാങ്ങ, അൽഫോസാ, മൾഗോവ, ഓറഞ്ച് എല്ലാം സമൃദ്ധമായി വളരുന്നു. മാമ്പഴമെല്ലാം വിളവെടുക്കാറായി. അധികം വലിപ്പമില്ലാത്ത ഇനമാണ്. ഓറഞ്ചും പാകമായിട്ടുണ്ട്. നാട്ടിൽ നട്ടുവളർത്താൻ പ്രയാസമുള്ള പഴങ്ങളും പച്ചക്കറികളും വച്ചുപിടിപ്പിക്കലാണിപ്പോൾ അലിയുടെ ഹോബി. അതിന് കാരണം, ഇതൊന്നും ശരിയാവില്ലാ എന്ന നാട്ടുകാരുടെ നെഗറ്റീവ് കമ്മന്റ് തന്നെ.

 ശ്രദ്ധിച്ചാൽ എവിടെയും വളർത്താം

. ആദ്യം ചട്ടിയിൽ വേണം മുന്തി​രിത്തെ നടാൻ

. നല്ല വെളിച്ചം കിട്ടുന്ന ഇടം ഉറപ്പാക്കണം

. അല്പം വളർന്നാൽ മൂന്നടിയോളം താഴ്ത്തി കിളച്ച് വളർന്ന തൈ മാറ്റി നടണം

. പടന്നു കയറും വരെ ചുറ്റും മറച്ച് സംരക്ഷിക്കണം

. അഞ്ചടിയോളം ആകുമ്പോൾ തുമ്പ് മുറിച്ചുമാറ്റണം

( പടർന്നു പന്തലിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്)

. രാവിലെ മുടങ്ങാതെ നയ്ക്കണം, വളമിടണം ( മിക്സിയിലടിച്ച കപ്പലണ്ടി പിണ്ണാക്കിട്ട ശേഷം മുകളിൽ മണ്ണ് പൊത്തണ്ണം.ഇതിന് മേലെ ചാണകവുമെന്ന രീതി)

. വാടിയ ഇലകൾ മുറിച്ചുമാറ്റണം

. കൃത്യമായി പരിചരണം ഉറപ്പാക്കണം

കപ്പലണ്ടി പിണ്ണാക്കും ചാണകവുമാണ് വളം. നല്ല വെയിൽ കിട്ടുന്നത് വളർച്ച വേഗത്തിലാക്കും. കൃത്യമായി പരിചരിച്ചാൽ രണ്ട് വർഷം കൊണ്ട് നല്ല വിളവ് കിട്ടും. വീട്ടിൽ ഇനിയും വിളവെടുക്കാനുണ്ട്.

അലി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ERNAKULAM, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.