SignIn
Kerala Kaumudi Online
Thursday, 25 April 2024 10.50 PM IST

ജാഗ്വാർ ലാൻഡ് റോവറിന്റെ ഡിഫൻഡർ ഇന്ത്യയിൽ

defender-90

കൊച്ചി: ആകർഷകവും പൗരുഷം നിറഞ്ഞതുമായ രൂപകല്‌പന, അത്യാധുനിക ഫീച്ചറുകൾ, കരുത്തുറ്റതും മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്നതുമായ എൻജിൻ ഓപ്‌ഷനുകൾ... മികവുകളിൽ ഫുൾമാർക്കും വാങ്ങി ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെ.എൽ.ആർ) പുത്തൻ താരമായ ഡിഫൻഡർ 90 ഇന്ത്യൻ വിപണിയിലെത്തി. ജെ.എൽ.ആർ നേരത്തെ അവതരിപ്പിച്ച ഡിഫൻഡർ 110ന് ഇപ്പോഴും മികച്ച ഡിമാൻഡാണ്. വിപണിയിലെ സ്വീകാര്യതയ്ക്ക് ആവേശം കൂട്ടാൻ ഡിഫൻഡർ 90നും കഴിയുമെന്നാണ് ജെ.എൽ.ആറിന്റെ പ്രതീക്ഷ.

76.57 ലക്ഷം രൂപയാണ് ഡിഫൻഡർ 90ന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് എൻജിൻ ഓപ്‌ഷനുകൾ - 221 കെ.ഡബ്ല്യു കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ, 294 കെ.ഡബ്ള്യു കരുത്തുള്ള 3.0 ലിറ്റർ പെട്രോൾ, 221 കെഡബ്ള്യു കരുത്തോടു കൂടിയ 3.0 ലിറ്റർ ഡീസൽ. ലാൻഡ് റോവർ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തും കാര്യക്ഷമതയും ഏറിയ മോഡലാണ് ഡിഫൻഡർ 90. അതിനൂതന കണക്‌ടിവിറ്റി, മികച്ച ഓഫ്-റോഡ് പെർഫോമൻസ് എന്നിങ്ങനെയുമുണ്ട് മികവുകൾ. ഡിഫൻഡർ ശ്രേണിയുടെയും ജെ.എൽ.ആർ ബ്രാൻഡിന്റെയും പെരുമ ഡിഫൻഡർ 90 ഉയർത്തുമെന്നും കമ്പനി വിശ്വസിക്കുന്നു.

ആറുപേർക്ക് യാത്ര ചെയ്യാം. അത്യാധുനിക സാങ്കേതികവിദ്യയും ഫീച്ചറുകളും ലാൻഡ് റോവറിന്റെ സ്വന്തം പീവി ഇൻഫോടെയ്‌ൻമെന്റ് സംവിധാനവും ആകർഷണങ്ങളാണ്. എക്‌സ്‌പ്ളോറർ, അഡ്വഞ്ചർ, കൺട്രി, അർബൻ പാക്ക് എന്നീ ആക്‌സസറി പാക്കുകളിലൂടെ വാഹനം പേഴ്‌സണലൈസ് ചെയ്യാം. ഡിഫൻഡർ, എക്‌സ്-ഡൈനാമിക്, ഡിഫൻഡർ എക്‌സ് പതിപ്പുകളുണ്ട്. ഡിഫൻഡറിനും എക്‌സ്-ഡൈനാമിക്കിനും എസ്., എസ്.ഇ., എച്ച്.എസ്.ഇ വേരിയന്റുകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN, JLR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.