SignIn
Kerala Kaumudi Online
Thursday, 25 April 2024 2.15 PM IST

വിജയഗാഥ തുടർന്ന് വാഹന വിപണി, ജൂലായിൽ പാസഞ്ചർ വാഹനവില്പന വളർച്ച 45%

siam

ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറയുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയയുകയും ചെയ്‌തതോടെയുള്ള വാഹന വിപണിയുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞമാസം ആകെ 15.36 ലക്ഷം പുതിയ വാഹനങ്ങൾ പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിയെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. വാണിജ്യ വാഹനങ്ങൾ ഇതിലുൾപ്പെടുന്നില്ല.

2020 ജൂലായിൽ മൊത്ത (ഹോൾസെയിൽ) വില്പന 14.76 ലക്ഷം യൂണിറ്റുകളായിരുന്നു. അതേസമയം, കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019നെ അപേക്ഷിച്ച് മൊത്ത വില്പനനേട്ടം ഇപ്പോഴും കുറവാണ്. 2019 ജൂലായിൽ ഫാക്‌ടറികളിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിയത് 17.57 ലക്ഷം വാഹനങ്ങളാണ്. കാറുകളും എസ്.യു.വികളും ഉൾപ്പെടുന്ന പാസ‌ഞ്ചർ വാഹനശ്രേണി നേട്ടം തുടരുന്നുണ്ട്. 2019 ജൂലായിലെ 1.9 ലക്ഷം, കഴിഞ്ഞവർഷം ജൂലായിലെ 1.82 ലക്ഷം എന്നിവയെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വില്പന 2.64 ലക്ഷം യൂണിറ്റുകളായി കുതിച്ചു. വാർഷികാധിഷ്ഠിത വളർച്ച 45 ശതമാനമാണ്.

പാസഞ്ചർ ശ്രേണിയിൽ കാറുകളുടെ വില്പന 2019 ജൂലായിലെ 1.16 ലക്ഷം, 2020 ജൂലായിലെ 1.02 ലക്ഷം എന്നിവയെ അപേക്ഷിച്ച് 1.30 ലക്ഷത്തിലേക്കാണ് കഴിഞ്ഞമാസം ഉയർന്നത്. എസ്.യു.വി വില്പന 2020 ജൂലായിലെ 71,384ൽ നിന്നുയർന്ന് 1.24 ലക്ഷത്തിലെത്തി. 2019 ജൂലായിൽ വില്പന 62,681 യൂണിറ്റുകളായിരുന്നു.

45%

കഴിഞ്ഞമാസത്തെ പാസഞ്ചർ വാഹന വില്പന വളർച്ച 45 ശതമാനം. 2.64 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങൾ കഴിഞ്ഞമാസം വിപണിയിലെത്തി; 2020 ജൂലായിൽ 1.82 ലക്ഷമായിരുന്നു.

15.36 ലക്ഷം

ഫാക്‌ടറികളിൽ നിന്ന് പുതുതായി കഴിഞ്ഞമാസം വിപണിയിലെത്തിയത് 15.36 ലക്ഷം വാഹനങ്ങൾ. 2020 ജൂലായിൽ 14.76 ലക്ഷമായിരുന്നു.

12.53 ലക്ഷം

കഴിഞ്ഞമാസം വില്പനയ്ക്കെത്തിയ ടൂവീലറുകൾ 12.53 ലക്ഷം. 2019 ജൂലായിൽ 15.11 ലക്ഷമായിരുന്നു. 2020 ജൂലായിൽ 12.81 ലക്ഷം.

10%

ടൂവീലർ ശ്രേണിയിൽ സ്‌കൂട്ടർ വില്പന പത്തു ശതമാനം ഉയർന്നു; മോട്ടോർസൈക്കിൾ വില്പന ആറു ശതമാനം കുറഞ്ഞു.

17,888

കഴിഞ്ഞമാസത്തെ ത്രീവീലർ മൊത്ത വില്പന 17,888 യൂണിറ്റുകൾ. 2020 ജൂലായിൽ 12,278 ആയിരുന്നു. 2019 ജൂലായിലെ വില്പന യൂണിറ്റുകൾ 55,719.

''വില്പന മെച്ചപ്പെടുന്നുണ്ടെങ്കിലും വാഹന നിർമ്മാണരംഗത്ത് പ്രതിസന്ധി തുടരുകയാണ്. സെമികണ്ടക്‌ടർ (ചിപ്പ്) ക്ഷാമം രൂക്ഷമാണ്. അസംസ്കൃതവസ്‌തുക്കളുടെ വിലവർദ്ധനയും തിരിച്ചടിയാണ്""

രാജേഷ് മേനോൻ,

ഡയറക്‌ടർ ജനറൽ, സിയാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SIAM, AUTOMOBILE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.