SignIn
Kerala Kaumudi Online
Friday, 19 April 2024 7.58 PM IST

നികുതി അടച്ചില്ല: അമിതാഭ് ബച്ചന്റെ ആഡംബര കാർ പിടിച്ചെടുത്തു

bachans-car

ബംഗളൂരു: നികുതി അടയ്ക്കാത്തതിനെ തുടർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര റോൾസ് റോയ്സ് കാർ അടക്കം ഏഴ് ലക്ഷ്വറി കാറുകൾ കർണാടക മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. സൽമാൻ എന്നയാളാണ് ബച്ചന്റെ കാർ ഓടിച്ചിരുന്നത്. മതിയായ രേഖകളുമില്ലായിരുന്നു. എന്നാൽ 2019 മഹാരാഷ്ട്രയിൽ രജിസ്ട്രേഷൻ ചെയ്ത ഈ റോൾസ് റോയ്സ് കാർ ബംഗളൂരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചൻ വിറ്റെന്നാണ് വിവരം. കാർ വാങ്ങിയയാൾ ഇതുവരെ ഇൻഷ്വറൻസ് പുതുക്കിയിട്ടില്ലെന്നും രേഖകൾ പ്രകാരം കാർ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണെന്നും ട്രാൻസ്പോർട്ട് അഡിഷണൽ കമ്മിഷണർ നരേന്ദ്ര ഹോൽക്കർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAX, AUTO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.