SignIn
Kerala Kaumudi Online
Saturday, 20 April 2024 8.57 AM IST

മാരുതിയുടെ മോഡലുകൾക്ക് 1.9% വില വർദ്ധന

maruti

ന്യൂഡൽഹി: അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റം മൂലം ഉത്‌പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ വിവിധ മോഡലുകൾക്ക് 1.9 ശതമാനം വരെവില വർദ്ധിപ്പിച്ച് മാരുതി സുസുക്കി. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. സെലെറിയോ ഒഴികെയുള്ള മോഡലുകൾക്കാണ് വിലവർദ്ധന.

ഈ വർഷം ഇതു മൂന്നാംവട്ടമാണ് മാരുതി വില കൂട്ടുന്നത്. ജനുവരി, ഏപ്രിൽ മാസങ്ങളിലും വില കൂട്ടിയിരുന്നു. ഇതോടെ, മൊത്തം വിലവർദ്ധന 3.5 ശതമാനമായി. 2.99 ലക്ഷം രൂപയുടെ ഓൾട്ടോ മുതൽ 12.39 ലക്ഷം രൂപയുടെ എസ്-ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതിക്കുള്ളത്. ചിപ്പ് ക്ഷാമം മൂലം ഈമാസം ഉത്‌പാദനം വെട്ടിക്കുറയ്ക്കുമെന്നും മാരുതി വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MARUTI, CAR PRICES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.