കൊച്ചി: മൈലേജിൽ പുതുവിപ്ളവം സൃഷ്ടിക്കാൻ മാരുതി സുസുക്കിയുടെ പുത്തൻ സെലെറിയോ എത്തി. 4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപവരെ എക്സ്ഷോറൂം വിലയുള്ള ഈ പുതു ജനറേഷൻ പ്രീമീയം ഹാച്ച്ബാക്ക്, ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറെന്ന പെരുമയുള്ള പുത്തൻ സെലെറിയോയെ മാരുതി അഞ്ചാംതലമുറ ഹാർട്ടെക്റ്റ് പ്ളാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. മുൻ മോഡൽ ചതുരാകൃതിയെ പോലെയായിരുന്നെങ്കിൽ പുത്തൻ സെലെറിയോ എത്തുന്നത് 'ഉരുണ്ട" രൂപകല്പനയോടെയാണ്.
മുന്നിൽ പുതിയ ഗ്രിൽ, അതിൽ മൂക്കുത്തിയണിഞ്ഞപോലെ ക്രോം ആക്സെന്റും ഒപ്പം സുസുക്കി ലോഗോയും. ഓവൽ ഹെഡ്ലാമ്പ്, കറുപ്പഴകുള്ള മൾട്ടി-സ്പോക്ക് അലോയ്, പിൻവശത്ത് വശങ്ങളിലേക്ക് തള്ളിനിൽക്കുന്ന പോലെയുള്ള ടെയ്ൽലാമ്പുകൾ എന്നിവയും പുറംമോടിയിലെ അഴകുകളാണ്.
3.6 മീറ്ററാണ് വാഹനത്തിന്റെ നീളം. 170 എം.എം. ഗ്രൗണ്ട് ക്ളിയറൻസുണ്ട്. 1.0 ലിറ്റർ, കെ10സി പെട്രോൾ എൻജിനാണുള്ളത്. കരുത്ത് 65 എച്ച്.പി. ടോർക്ക് 89 എൻ.എം. 5-സ്പീഡ് മാനുവൽ, എ.എം.ടി ഗിയർ ബോക്സുകളുണ്ട്.
അകത്തളത്തിൽ സ്പേസ് കൂട്ടിയിട്ടുണ്ട്. 7 ഇഞ്ച് ടച്ച് സക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ആപ്പിൾ/ആൻഡ്രോയിഡ് ഫോൺ കണക്ടിവിറ്റി, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിംഗിൽ ഓഡിയോ കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറും കാമറയും, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഡ്യുവൽ എയർബാഗുകൾ, സ്മാർട്ട്ഫോൺ നാവിഗേഷൻ എന്നിങ്ങനെ മികവുകളാൽ സമ്പന്നവുമാണ് പുത്തൻ സെലെറിയോ.
ഫയർ റെഡ്, സ്പീഡി ബ്ളൂ, സിൽകി സിൽവർ, ഗ്ളിസ്റ്റെറിംഗ് ഗ്രേ, ആർട്ടിക് വൈറ്റ്, കാഫീൻ ബ്രൗൺ നിറങ്ങളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |