SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.51 AM IST

സ്വന്തമാക്കാം ഇ-വണ്ടി,​ കുറയ്ക്കാം നികുതിഭാരം

kona

കൊച്ചി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, ക്രൂഡോയിൽ ഉപഭോഗം പരിമിതപ്പെടുത്തുക എന്നീ മുഖ്യലക്ഷ്യങ്ങളുമായാണ് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. സെഞ്വറിയും കടന്ന് ഇന്ധനവില കുതിച്ചതിന് പിന്നാലെ, രാജ്യത്ത് ഇ-വാഹനങ്ങളുടെ പ്രിയവും വർദ്ധിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ മെയിന്റനൻസ് ചെലവ് കുറവാണെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.

വെറും കാർ മാത്രമല്ല, എസ്.യു.വികളും ഇപ്പോൾ ഇ-പെരുമയിൽ കിട്ടുമെന്നതും പ്രമുഖ വാഹന നിർമ്മാണ ബ്രാൻഡുകളും ഇ-വാഹന നിർമ്മാണത്തിലേക്ക് കടന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. സാമ്പത്തിക ബാദ്ധ്യത കുറയുമെന്നത് മാത്രമല്ല, നികുതിഭാരം കുറയ്ക്കാമെന്ന നേട്ടവും ഉപഭോക്താക്കൾക്ക് ഇലക്‌ട്രിക് വാഹനങ്ങൾ സമ്മാനിക്കുന്നുണ്ട്.

വായ്‌പയിലൂടെ നേടാം,

നികുതിയിളവ്

ഇലക്‌ട്രിക് വാഹന ഉപഭോഗം പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നികുതിചട്ടമാണ് സെക്‌ഷൻ 80 ഇ.ഇ.ബി. ഇ-വാഹനം വാങ്ങാനായി വായ്‌പ എടുക്കുന്നവർക്ക് 1.50 ലക്ഷം രൂപവരെ ഈ ചട്ടപ്രപകാരം നികുതിയിളവ് ലഭിക്കും. ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്ക് ചട്ടം ബാധകമാണ്.

വ്യക്തികൾക്ക് മാത്രമാണ് ചട്ടം ബാധകം. കമ്പനികൾ, ട്രസ്‌റ്റുകൾ, ഹിന്ദു അവിഭക്ത കുടുംബം എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കില്ല. ഇ-വാഹനം വാങ്ങാൻ ബാങ്കുകളിൽ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ (എൻ.ബി.എഫ്.സി) നിന്നോ വായ്‌പ എടുത്താലാണ് നികുതിയിളവ് ലഭിക്കുക. മറ്റ് പർച്ചേസുകൾക്ക് ബാധകമല്ല.

വായ്പയും കാലാവധിയും

2019 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ വാങ്ങുന്ന വായ്‌പകൾക്കാണ് ചട്ടം പ്രയോജനപ്പെടുത്തി നികുതിയിളവ് സ്വന്തമാക്കാനാവുക. ഇ-വാഹനം വാങ്ങാനെടുക്കുന്ന വായ്‌പയുടെ പലിശയിന്മേൽ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന നികുതിക്കാണ് മൊത്തം 1.50 ലക്ഷം രൂപവരെ ഇളവ് നൽകുന്നത്.

ഫെയിം-2 സബ്സിഡി

നികുതിയിളവിന് പുറമേ ഇ-വാഹനം വാങ്ങുന്നവർക്ക് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ പ്രച്യേക സബ്സിഡിയും നൽകുന്നുണ്ട്. ഫെയിം-2 അഥവാ ഫാസ്‌റ്റർ അഡോപ്‌ഷൻ ആൻഡ് മാനുഫാക്‌ചറിംഗ് ഒഫ് ഹൈബ്രിഡ് ആൻഡ് ഇലക്‌ട്രിക് വെഹിക്കിൾസ് - 2 സ്‌കീം പ്രകാരമാണിത്.

 4-ചക്രവാഹനങ്ങൾക്ക് പരമാവധി 1.50 ലക്ഷം രൂപവരെ സബ്സിഡി കിട്ടും.

 ഇരചക്ര വാഹനങ്ങൾക്ക് വിലയുടെ 40 ശതമാനം വരെ.

 ഇതിനു പുറമേ സംസ്ഥാനങ്ങളും സബിസിഡി നൽകുന്നുണ്ട്.

 മഹാരാഷ്‌ട്രയിൽ 2.5 ലക്ഷം രൂപവരെയാണ് സബ്സിഡി.

 ഡൽഹി, ഗുജറാത്ത്, അസം, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ 1.5 ലക്ഷം രൂപവരെ.

 ഒഡീഷയിൽ ഒരുലക്ഷം രൂപ, മേഘാലയയിൽ 60,000 രൂപ.

 റോഡ് നികുതിയും ഒട്ടേറെ സംസ്ഥാനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN, ELECTRIC
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.