കൊച്ചി: ഇലക്ട്രിക് വാഹനശ്രേണിയിൽ പുത്തൻ ട്രെൻഡ് തന്നെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി ടാറ്റാ മോട്ടോഴ്സ് പുതിയ അവതാരത്തെ പരിചയപ്പെടുത്തി.
പുതിയ ഇലക്ട്രിക് എസ്.യു.വി കോൺസെപ്റ്റായ 'കർവ്" ആണ് ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നത്. വ്യക്തിത്വവും രൂപകല്പനയിൽ വേറിട്ടശൈലിയും ആഗ്രഹിക്കുന്നവരെയാണ് കർവ് ഉന്നംവയ്ക്കുന്നത്.
കർവിന്റെ കൂപ്പേ സ്റ്റൈൽ ഇലക്ട്രിക് എസ്.യു.വി രണ്ടുവർഷത്തിനകം ഉപഭോക്താക്കളിലേക്ക് എത്തും. പിന്നാലെ ഇന്റേണൽ കമ്പഷൻ എൻജിൻ അഥവാ പെട്രോൾ/ഡീസൽ പതിപ്പും പുറത്തിറക്കും.
കർവിന്റെ പ്രാരംഭ സ്കെച്ചുകളും ചിത്രങ്ങളും ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കി. എസ്.യു.വി സ്വഭാവമുള്ള, കൂപ്പേ രൂപകല്പനയാണുള്ളത്. ജനറേഷൻ -2 ആർക്കിടെക്ചറിലാണ് കർവിനെ ടാറ്റാ മോട്ടോഴ്സ് ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |