SignIn
Kerala Kaumudi Online
Thursday, 28 March 2024 6.22 PM IST

ടൊയോട്ട ഹൈലക്‌സ് എത്തി, വില 33.99 ലക്ഷം മുതൽ

hilux

കൊച്ചി: നൂറിലേറെ രാജ്യങ്ങളിൽ വിജയക്കൊടി പാറിച്ചശേഷം ഇന്ത്യയിലെത്തിയ ടൊയോട്ട ഹൈലക്‌സിന്റെ വില പ്രഖ്യാപിച്ചു. 4x4 ഡ്രൈവ് ട്രെയിനുകളുമായി,​ ഓഫ്‌-റോഡിംഗിന് പുത്തൻമാനം നൽകുന്ന പിക്കപ്പ് ഹൈലക്‌സിന് 33.99 ലക്ഷം രൂപയാണ് പ്രാരംഭവില.
4x4 എം.ടി സ്‌റ്റാൻഡേർഡിന്റെ എക്‌സ്‌ഷോറൂം വിലയാണിത്. 4x4 എം.ടി ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും 4x4 ഓട്ടോമാറ്റിക് ഹൈ വേരിയന്റിന് 36.80 ലക്ഷം രൂപയുമാണ് വില. 204 എച്ച്.പി കരുത്തും 500 എൻ.എം ടോർക്കുമുള്ളതാണ് എ.ടി വേരിയന്റുകൾ. 204 എച്ച്.പി കരുത്തും 420 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് എം.ടി പതിപ്പുകൾ.
180 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹൈലക്‌സ്,​ അഞ്ചു പതിറ്റാണ്ടിനിടെ എട്ടുതലമുറകളിലൂടെ കടന്നുപോയ ശേഷമാണ് ഇന്ത്യൻ മണ്ണിലെത്തുന്നത്.
ഹൈലക്‌സ് ഇമോഷണൽ റെഡ്,​ വൈറ്റ് പേൾ,​ സിൽവർ മെറ്റാലിക്,​ ഗ്രേ മെറ്റാലിക് നിറങ്ങളിൽ ഈ ലൈഫ്-സ്‌റ്റൈൽ യൂട്ടിലിറ്റി വാഹനം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.