പുരുഷൻമാരും അറിയണം കറ്റാർവാഴയുടെ ഈ രഹസ്യം

Friday 22 February 2019 3:41 PM IST
aluvera

ഷേവിംഗിന് ശേഷമുള്ള അസ്വസ്ഥതകൾ മാറ്റാൻ ആഫ്റ്റർ ഷേവിന് പകരമായി കറ്റാർ വാഴ ജെല്ല് പുരട്ടുക. സ്‌ട്രെച്ച് മാർക്കുള്ളിടത്ത് കറ്റാർവാഴയുടെ ജെല്ല് പുരട്ടി മസാജ് ചെയ്താൽ സ്‌ട്രെച്ച്മാർക്ക് മാറിക്കിട്ടും.

കറ്റാർ വാഴയുടെ ജെല്ല് മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്താൽ മുഖക്കുരു, കരിവാളിപ്പ് എന്നിവയ്ക്ക് ശാശ്വത പരിഹാരം ലഭിക്കും.

വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ച മൊസ്ചറൈസറാണ് കറ്റർവാഴ ജെല്ല്. ഇത് അഞ്ചു മിനിറ്റ് മുഖത്ത് പുരട്ടി മസാജ് ചെയ്യ്താൽ ചർമ്മത്തിന്റെ വരൾച്ച മാറി ചർമ്മം ദൃഢതയുള്ളതാകും.

കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്മാർക്കുകൾക്കും ഇത് മികച്ച ഔഷധം ആണ്. സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയാണ് കറ്റാർവഴ ജെല്ല്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ചർമ്മത്തിന്റെ ചുളിവുകൾ മാറുന്നതിനും യൗവനം നിലനിർത്തുന്നതിനും കറ്റാർവാഴയുടെ ജെല്ല് പുരട്ടി മസാജ് ചെയ്യുക.

മുടിയുടെ സംരക്ഷണത്തിന് കറ്റാർവാഴയുടെ ജെല്ല് തലയോട്ടിയിൽ പുരട്ടി 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ സ്ഥരമായി ചെയ്താൽ മുടി വളരും, മുടിക്ക് കറുപ്പ് വർധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരൻ കുറയുകയും ചെയ്യും. കറ്റാർവാഴ, കൈയുന്നീ, നീലയമരി എന്നിവയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളർച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചിൽ താരൻ എന്നിവയ്ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE