മുഖത്തെ പാടുകൾ മാറ്റാൻ വീട്ടിലുണ്ട് മരുന്ന് 

Friday 08 February 2019 12:21 PM IST
face-mark

ഏതൊരാളിന്റെ മുഖത്തെ പ്രസന്നതയും പ്രസരിപ്പുമാണ് മറ്റുള്ളവർ ആദ്യം ശ്രദ്ധിയ്ക്കുക. തിളങ്ങുന്ന മുഖകാന്തി സ്വന്തമാക്കാൻ വിലകൂടിയ ഫേസ്പാക്കുകൾ വാങ്ങേണ്ട കാര്യമില്ല. മുഖത്തെ പാടുകൾ മാറ്റാനുള്ള മരുന്ന് വീട്ടിൽ തന്നെ ലഭ്യമാണ്. ഒരു പക്ഷേ അത് എങ്ങനെ ഉപയോഗിക്കണമെന്ന അറിവില്ലായ്മയാണ് പുതിയ തലമുറയെ അവയിൽ നിന്നും അകറ്റുന്നത്. ഇതാ മുഖകാന്തി ലഭിക്കാൻ ചില നാടൻ പ്രയോഗങ്ങൾ

  • ഒരു പച്ചവെള്ളരിക്ക തൊലിയും കുരുവും കളഞ്ഞ് ഇടിച്ച് പിഴിഞ്ഞെടുത്ത് പാടുള്ള ഭാഗത്ത് പതിവായി പുരട്ടുക.
  • പത്ത് ഗ്രാം വെണ്ണനെയ്യിൽ ഇരുപത് തുള്ളി ചന്ദനത്തൈലവും പതിനഞ്ച് മില്ലി പനിനീരും ചേർത്ത് ഏഴ് ദിവസം പുരട്ടുക.
  • ഒരു ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ ചെറുതേനും യോജിപ്പിച്ച് ദിവസേന പലതവണ പത്ത് ദിവസം മുഖത്ത് പുരട്ടുക. ഒരുമണിക്കൂറിനു ശേഷം കഴുകിക്കളയണം.
  • പയർ, രക്തചന്ദനം, മഞ്ചട്ടി. പാച്ചോറ്റിത്തൊലി, ഞാവൽപ്പൂവ്, പേരാലിൻമൊട്ട്, എന്നിവ സമാസമം എടുത്തരച്ച് മുഖത്ത് പുരട്ടുക.

മദ്യപിക്കാത്തവരിലും വ്യാപിക്കുന്നു കരൾവീക്കം, ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്‌

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE