മഞ്ഞുകാലത്തും തിളങ്ങാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Friday 21 December 2018 2:55 PM IST
winter

മഞ്ഞുകാലമാണിപ്പോൾ. പകലിലെ ശക്തമായ ചൂടും പൊടിയും രാത്രിയിലെ തണുപ്പും ത്വക്കിനും മുടിക്കുമൊക്കെ ദോഷം ചെയ്യും രാവിലെ എഴുന്നേറ്റാൽ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക.അതുപോലെ ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ത്വക്കിലെ ജലാംശം നിലനിറുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കും.ദിവസം രണ്ട് നേരമെങ്കിലും നല്ല ഒരു മോയ്സ്ചറൈസിംഗ് ക്രീമോ ലോഷനോ ഉപയോഗിക്കുക.കുളി കഴിഞ്ഞ് ഉടനെ മോയ്സ്ചറൈസർ പുരട്ടുന്നത് കൂടുതൽ ഫലം തരും. ശരീരം വരളുന്നതും വലിഞ്ഞുപൊട്ടുന്നതും തടയും. കുളിക്കുന്നതിന് മുമ്പ് ശരീരത്തിൽ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. വെളിച്ചെണ്ണയും ഒലിവെണ്ണയും മികച്ച ഫലം തരും. ആഹാരത്തിൽ ബദാം, ഫ്ളാക്സ് സീഡ്, നെയ്യ് ഇവ ഉൾപ്പെടുത്തുക. ബദാമിന് മുടിക്കും ത്വക്കിനും ഒരുപോലെ ഗുണം ചെയ്യും. ബദാം ഒരു രാത്രി കുതിർത്തു കഴിച്ചാൽ ഗുണം വർദ്ധിക്കും. അത് ശരീരത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
നെല്ലിക്ക ശരിക്കും ഒരു അദ്ഭുതഫലമാണ്. വൈറ്റമിൻ സിയുടെ ഉത്തമ ഉറവിടമാണ് നെല്ലിക്ക. ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഉണർവേകാൻ നെല്ലിക്കയ്ക്ക് കഴിയും.ചുണ്ടുകളിൽ ഉയർന്ന എസ്.പി.എഫ് ഉള്ള ലിപ്ബാം പുരട്ടാനും മറക്കരുത്. ഉപയോഗിക്കും മുമ്പ് ലിപ്ബാമിലെ ഘടകങ്ങളെക്കുറച്ച് അറിഞ്ഞിരിക്കണം. മുടി വൃത്തിയായി സൂക്ഷിക്കണം.ഷാമ്പുവിനൊപ്പം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. ആഴ്ചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസാജ് ചെയ്യന്നത് മുടിക്ക് ആരോഗ്യം നൽകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE