പലതവണ മുടി ചീകുന്ന സ്വഭാവമുണ്ടോ ? കഷണ്ടി നിങ്ങളെ തേടി വരും 

Sunday 10 February 2019 12:56 PM IST
hair-loss

പുരുഷ ലക്ഷണമായാണു കഷണ്ടിയെ കണക്കാക്കുന്നതെങ്കിലും ഏതാണ്ട് 90 ശതമാനം പുരുഷന്മാരും അത് ഇഷ്ടപ്പെടുന്നില്ല. 35 വയസാകുമ്പോഴേക്കും മൂന്നിൽ രണ്ട് ഭാഗം പുരുഷന്മാർക്കും മുടികൊഴിച്ചിലാരംഭിക്കും. ഈ സമയത്ത് 85% പേരിലും മുടിയുടെ കട്ടി കുറയുന്നതായിട്ടാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കഷണ്ടിയും സൗന്ദര്യമാണെന്ന് തിരിച്ചറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങൾ. എന്നിരുന്നാൽ തലമുടിക്ക് നൽകണം അൽപ്പം കരുതൽ. തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കഷണ്ടിയെ ചെറുക്കാൻ സാധിക്കും.തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദൈർഘ്യമുള്ള യാത്രകൾ കഴിഞ്ഞാൽ കുളിക്കാനും തലയോട്ടി വൃത്തിയാക്കാനും ശ്രദ്ധിക്കണം. മുടിയഴകിനും മറ്റും പരസ്യത്തിൽ കാണുന്നവയെല്ലാം പരീക്ഷിക്കാതിരിക്കുക.

  • കൃത്യമായ ഇടവേളകളിൽ മുടിവെട്ടുക
  • മുടികൊഴിച്ചിൽ ഉള്ളവർ ദിവസവും പലതവണ മുടി ചീകരുത്. ഇതു കൊഴിച്ചിൽ വർധിപ്പിക്കും. മാത്രമല്ല മുടിയുടെ വളർച്ചയെ തടസപ്പെടുത്തുകയും ചെയ്യും.
  • എല്ലാ ദിവസവും മുടി കഴുകുന്ന ശീലമാണ് അടുത്ത വില്ലൻ. എല്ലാ ദിവസവും മുടികഴുകുന്നത് മുടികൊഴിച്ചിൽ വർദ്ധിക്കാനും മുടിയുടെ ആരോഗ്യം ഇല്ലതാക്കാനും ഇടയാക്കും. അതുകൊണ്ട് തന്നെ ആഴ്ച്ചയിൽ മുന്ന് ദിവസം മാത്രം മുടി കഴുകുക.
  • സ്ഥിരമായി ഒരേ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മാത്രം മുടിയിൽ ഉപയോഗിക്കുക. എണ്ണ, ഷാമ്പു, കണ്ടീഷ്ണർ എന്നിവ.
  • സ്ഥിരമായി തൊപ്പി ധരിക്കുന്നത് മുടികൊഴിച്ചിൽ വർധിപ്പിക്കും.
  • പഴങ്ങൾ പാൽ ഉൽപ്പന്നങ്ങൾ കടൽമത്സ്യങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE