വരാൻ പോകുന്നത് ചൂടുകാലം, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Tuesday 05 February 2019 1:14 PM IST
summer

തണുപ്പ് മാറി ഇനി ചൂടുകാലമാണ് വരാൻ പോകുന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾ തെല്ലൊന്നല്ല ശരീരത്തെ സ്വീധീനിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാദ്ധ്യത. ചൂട് കുടുമ്പോൾ സൂര്യാഘാതം,​ ചിക്കൻ പോക്‌സ്,​ മഞ്ഞപ്പിത്തം,​ ടൈഫോയ്ഡ്,​ വയറിളക്കം എന്നീ രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ഇവ വരാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ടവ

 • ചൂടിന്റെ കാഠിന്യം കൂടുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുക.
 • ദാഹമില്ലെങ്കിലും ഓരോ മണിക്കൂർ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക.
 • ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിയോ നാരാങ്ങാ വെള്ളമോ കുടിക്കുക.
 • വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക.
 • കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രം ധരിക്കുക.
 • ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലത്തേക്ക് മാറിനിൽക്കുക.
 • ചൂട് കൂടുതലുള്ള അവസരങ്ങളിൽ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
 • പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
 • വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
 • വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക.
 • ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പുറമേ തിളപ്പിച്ചാറ്റിയ വെള്ളം നൽകുക.
 • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
 • ചർമ്മ പ്രശ്നങ്ങൾ ഒഴിവാക്കാൻ അയഞ്ഞ കോട്ടൺ വസ്ത്രം ഉപയോഗിക്കുക.
 • കുഞ്ഞുങ്ങളുടെ ശരീരം മൂടിപ്പുതച്ച് വെക്കരുത്.​ ഇത് ചൂടുകുരുവിന് കാരണമാകും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE