SignIn
Kerala Kaumudi Online
Friday, 26 April 2024 12.27 AM IST

സ്വിസിൽ കുതിച്ച് ഇന്ത്യൻ നിക്ഷേപം, 2020ൽ നിക്ഷേപിച്ചത് 20,700 കോടി രൂപ

fdfd

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വ്യക്​തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ്​ ബാങ്കിലെ നിക്ഷേപം കുതിച്ചുയരുന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായ 20,700 കോടി രൂപയാണ് 2020ൽ ഇന്ത്യാക്കാരുടേതായി സ്വിസ് ബാങ്കിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. സ്വിസ്റ്റ്‌സർലൻഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. സ്വിസ്​ ബാങ്കിന്റെ ഇന്ത്യയിലെ ശാഖകളിലൂടെയും വലിയ രീതിയിൽ നിക്ഷേപം നടന്നിട്ടുണ്ട്​. 2019ൽ 6,​625 കോടി രൂപയായിരുന്നു ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപം. 2006ലായിരുന്നു ഇതിന് മുമ്പ് ഇന്ത്യക്കാരുടേതായി സ്വിസ്​ ബാങ്കിൽ ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായിരുന്നത്​. പിന്നീട്​ ഇതിൽ ക്രമാനുഗതമായ കുറവ്​ രേഖപ്പെടുത്തി.

വിവിധ നിക്ഷേപ ആസ്തികളിലായി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക നിക്ഷേപം നടത്തിയിട്ടുള്ളത്.

നേരിട്ടുള്ള നിക്ഷേപത്തിന്​ പുറമേ ബോണ്ടുകളിലൂടെയും സെക്യൂരിറ്റികളിലൂടെയും ഇന്ത്യൻ പൗരൻമാർ സ്വിസ്​ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. വ്യക്തിഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകൾ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി.

വ്യക്തിഗത നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ട്രസ്റ്റ്, ബാങ്ക് എന്നിവയിലൂടെയെത്തിയ നിക്ഷേപത്തിൽ വൻകുതിപ്പാണുണ്ടായിട്ടുള്ളത്.

ഇന്ത്യയുമായുള്ള ധാരണപ്രകാരമാണ് 2018നുശേഷം രാജ്യത്തുനിന്നുള്ള നിക്ഷേപത്തിന്റെ കണക്കുകൾ സ്വിസ് അധികൃതർ കൈമാറുന്നത്. അതേസമയം, ഇന്ത്യക്കാർ സ്വിസ്​ബാങ്കിൽ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ പൂർണമായ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ്​ സൂചന.

 മുന്നിൽ യു.കെ

സ്വിസ് ബാങ്കിലെ വിദേശനിക്ഷേപത്തിൽ ഏറ്റവും മുന്നിലുള്ളത് യു.കെയാണ്. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോംഗ്, ജർമനി, സിംഗപ്പൂർ, ലക്സംബർഗ്, ബഹാമാസ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയിൽ 51-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാൻഡ്, നോർവ്വെ, ഡെൻമാർക്ക്, ഹംഗറി, മൌറീഷ്യസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് മുൻപിലാണ് ഇന്ത്യ. 2020ൽ വിദേശ നിക്ഷേപത്തിൽ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യു.കെയും.

 വ്യക്തിഗത നിക്ഷേപം: 4000 കോടി

 ട്രസ്റ്റുകൾ വഴി: 13,500 കോടി

 മറ്റ് ബാങ്ക് ശാഖകളിലൂടെ: 3,100 കോടി

 2020 ലെ നിക്ഷേപം: 20,700 കോടി

 2019ലെ നിക്ഷേപം: 6,​625 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.