SignIn
Kerala Kaumudi Online
Friday, 29 March 2024 4.48 PM IST

പണമെടുക്കുന്നതുപോലെ എ ടി എമ്മിൽ നിന്ന് ഇനി സ്വർണവും എടുക്കാം!

gold-atm

ഹൈദരാബാദ്: എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതുപോലെ ഇനി സ്വർണവും നേടാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്വർണനാണയങ്ങൾ എടുക്കാവുന്ന എ.ടി.എം ഒരുക്കിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യ ' റിയൽടൈം ഗോൾഡ് ഡിസ്‌പെൻസിംഗ് മെഷീനാണ്" ഇതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കമ്പനിയുടെ ഓഫീസിലാണ് ഗോൾഡ് എ.ടി.എം സ്ഥാപിച്ചത്. രണ്ടുവർഷത്തിനകം ഇന്ത്യയിലെമ്പാടുമായി 3,​000 ഗോൾഡ് എ.ടി.എമ്മുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 0.5 ഗ്രാം,​ ഒരു ഗ്രാം,​ രണ്ടുഗ്രാം,​ 5 ഗ്രാം,​ 10 ഗ്രാം,​ 20 ഗ്രാം,​ 50 ഗ്രാം,​ 100 ഗ്രാം എന്നിങ്ങനെ അളവിലെ സ്വർണനാണയങ്ങളാണ് ഗോൾഡ് എ.ടി.എമ്മിൽ ലഭിക്കുക.

ബാങ്കിംഗ് സിസ്‌റ്റവുമായും സ്വർണവില നിർണയ സംവിധാനങ്ങളുമായും ബന്ധിപ്പിച്ച് അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് എ.ടി.എം ഒരുക്കിയിട്ടുള്ളത്. യൂറോപ്പ്,​ ഗൾഫ്,​ അമേരിക്ക എന്നിവിടങ്ങളിൽ നിലവിൽ ഗോൾഡ് എ.ടി.എമ്മുകളുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ATM, GOLD ATM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.