SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.52 AM IST

കൊച്ചിയിൽ റെഡിയാവുന്നു, 10 രൂപയ്ക്ക് ഊണ്

libra

കൊച്ചി: പത്തു രൂപയ്ക്ക് വയറുനിറയെ ഉച്ചയൂണ്! കൊച്ചിയിലെത്തുന്ന ആർക്കും ലഭിക്കും. കുറഞ്ഞ ചെലവിൽ മൂന്നുനേരം ഭക്ഷണം നൽകുന്ന സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി ഗാന്ധിജയന്തി ദിനത്തിൽ കൊച്ചി കോർപ്പറേഷൻ തുടക്കമിടുകയാണ്. ഉച്ചയൂണിലാണ് തുടക്കം. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

എറണാകുളം നോർത്ത് പരമാര റോഡിലെ കോർപ്പറേഷൻ വക ലിബ്രാ ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില കേന്ദ്രീകൃത ആധുനിക അടുക്കളയാകും. 50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേർന്നാണ് യാഥാർത്ഥ്യമാക്കുന്നത്. പ്രമുഖ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും വിനിയോഗിക്കും.

രണ്ടാം ലോക്ക്‌ ഡൗൺ കാലത്ത് നഗരത്തിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും കോർപ്പറേഷൻ സൗജന്യഭക്ഷണം എത്തിച്ചിരുന്നു. ഇതിന്റെ വിജയമാണ് സ്മാർട്ട് കിച്ചൻ ആശയം മുന്നോട്ടു വയ്ക്കാൻ മേയർ അഡ്വ.എം. അനിൽകുമാറിനെ പ്രേരിപ്പിച്ചത്. കുടുംബശ്രീയുടെ എറണാകുളം ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സി.ഡി.എസുകളാണ് അടുക്കള നടത്തിപ്പ്. 30 പേർക്ക് പരിശീലനം നൽകിവരികയാണ്.

സ്മാർട്ടായി ലിബ്ര

ലിബ്ര ഹോട്ടലിലെ അടുക്കളയും റസ്റ്റോറന്റും സ്മാർട്ട് കിച്ചനായി മാറുമ്പോൾ ഒരേസമയം 5,000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കാനാകും. ഇരുന്നുകഴിക്കാനുള്ള സൗകര്യം ഉടനില്ല. തത്ക്കാലം നിന്നുകഴിക്കാം. പിന്നീട് കിയോസ്കുകൾ വഴി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന ലിബ്ര ഹോട്ടൽ പ്രൗഢി വീണ്ടെടുക്കുകയാണ്. മുകൾ നിലകളിൽ കോർപ്പറേഷന്റെ 'ഷീ ലോഡ്ജ്' പദ്ധതിയും ഒരുങ്ങുന്നു.

''ചോറും സാമ്പാറും തോരനുമാണ് ഉണ്ടാവുക. സ്പെഷ്യൽ ആവശ്യമുള്ളവർ അധികതുക നൽകണം. പ്രഭാതഭക്ഷണവും അത്താഴവും പിന്നാലെ നൽകാനാണ് ലക്ഷ്യം.

- ഷീബലാൽ,

ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SMART KITCHEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.