SignIn
Kerala Kaumudi Online
Friday, 29 March 2024 6.32 AM IST

കൊവിഡ് വൈറസ് കണ്ണിനും വില്ലൻ, കണ്ണുകളെയും ഗുരുതരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ദ്ധർ

eye

കൊച്ചി: കൊവിഡ് വൈറസ് മനുഷ്യ ശരീരത്തിലെ മറ്റു പല അവയവങ്ങളെപ്പോലെ കണ്ണുകളെയും ഗുരുതരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ദ്ധർ. കൊവിഡ് വൈറസ് ബാധിച്ചവരുടെ കണ്ണുകളിൽ സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നേത്ര രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. ജെയ് എം. മാത്യു പെരുമാൾ പറഞ്ഞു. കണ്ണിലെ ചുവപ്പ്, വേദന, നനവ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ഇത്തരത്തിലുള്ളവരുടെ വീടുകളിൽ ആരെങ്കിലും കൊവിഡ് രോഗികളാണോ , കൊവിഡ് പോസിറ്റീവ് ആയവരുമായി ഈ വ്യക്തി നേരിട്ട് ബന്ധപ്പെട്ടീട്ടുണ്ടോ എന്നീ വിവരങ്ങൾ ഡോക്ടർമാർ ചികിത്സയിൽ പരിഗണിക്കണം.

 റെറ്റിനയെ ബാധിക്കുന്നു

കൊവിഡ് റെറ്റിനയേയും ( കണ്ണിന്റെ പിൻഭാഗം ) അതിന്റെ നാഡിയെയും ബാധിക്കുന്നതായി കണ്ടെത്തിട്ടുണ്ട്. വൈറസ് ബാധയുള്ളവരിൽ രക്തം കട്ട പിടിക്കാനും സാദ്ധ്യത കൂടുതലാണ്. ഇത് റെറ്റിനയിലെ രക്ത കുഴൽ അടയുന്നതിനു കാരണമാകും. സാധാരണയായി ഇത്തരം പ്രശ്‌നങ്ങൾ ആളുകൾ ആദ്യ ഘട്ടത്തിൽ കാര്യമായെടുക്കാറില്ല. എന്നാൽ പിന്നീട് പ്രധാന രക്ത ധമനി അടഞ്ഞു കണ്ണുകളിലേക്കുള്ള രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ക്രമേണ രോഗിയുടെ കാഴ്ച ഭാഗീകമായോ അല്ലെങ്കിൽ പൂർണ്ണമായോ നഷ്ടപ്പെടും. ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ പ്രശ്‌ന പരിഹാരം സാദ്ധ്യമാണ്.
ഇത്തരത്തിൽ കാഴ്ച നഷ്ട്ടപ്പെടുന്നവരെ ആറ് മണിക്കൂറിനുള്ളിൽ ഒരു നേത്ര രോഗ ചികിത്സ വിദഗ്ദ്ധന്റെ അടുത്തെത്തിച്ചു ചികിത്സ നൽകിയാൽ കണ്ണുകളിലെ ബ്ലഡ് സർക്കുലേഷൻ പുനർസ്ഥാപിച്ചു 95 മുതൽ 100 ശതമാനം വരെ കാഴ്ച ശക്തി വീണ്ടെടുക്കാം. കാലതാമസവും അലംഭാവവും കണ്ണുകളുടെ സ്ഥിരമായ നാശത്തിനു കാരണമാകും.കൊവിഡ് ബാധയില്ലാതെയും രക്ത കുഴലുകൾ അടഞ്ഞു നേത്രാന്തര പടല വീക്ക (റെറ്റിനൈറ്റിസ് ) ത്തിനു ഇടയാകാറുണ്ട്. മരുന്നുകളോ കുത്തിവയ്പ്പുകളോ ഉപയോഗിച്ച് ഇതിന് ചികിൽസ നടത്താം.

 സ്റ്റിറോയ്ഡുകൾ പണി തരും

കൊവിഡ് രോഗികൾക്ക് നൽകുന്ന സ്റ്റിറോയിഡ് റെസ്‌പോൻഡുകൾ എന്ന വിഭാഗത്തിപ്പെടുന്ന മരുന്നുകൾ രോഗികളിൽ കണ്ണുകളിലെ ഫ്ലൂയിഡ് പ്രഷർ ക്രമാധീതമായി വർദ്ധിപ്പിച്ചു കണ്ണുകളെ തകരാറിലാക്കും. സ്റ്റിറോയിഡുകളുടെ സ്ഥിരമായ ഉപയോഗം തിമിരത്തിനും കാരണമാകുന്നുണ്ട് .കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിൽ പ്രത്യകിച്ച്, പ്രമേഹ രോഗികളിൽ ഫംഗസ് ബാധക്കും ഇടവരുത്തും . പിന്നീട് ഇവ ബ്ലാക്ക് ഫംഗസുകളായി വളർന്ന് സൈനസുകളിലും കണ്ണുകൾക്ക് ചുറ്റും കണ്ണുകൾക്ക് ഉള്ളിലും വ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, COVID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.