SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.54 PM IST

റിലയൻസിന്റെ കൊവിഡ് വാക്സിന് പരീക്ഷണാനുമതി

reliance-vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിൻ നിർമ്മാണ പരീക്ഷണം നടത്താൻ മുകേഷ് അംബാനിയുടെ റിലയൻസ് ലൈഫ് സയൻസസിന് വിദഗ്ദ്ധ സമിതിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ആദ്യഘട്ട പരീക്ഷണമാണ് നടത്തുക. ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ കൂടി അനുമതി ലഭിച്ചാലേ കമ്പനിക്ക് പരീക്ഷണം ആരംഭിക്കാനാകൂ.

രണ്ട് ഡോസുള്ള പ്രോട്ടീൻ അധിഷ്ഠിത വാക്സിനാണ് റിലയൻസ് നിർമ്മിക്കാനൊരുങ്ങുന്നത്. നവിമുംബയിലാണ് ലബോറട്ടറി. ഡൽഹി അടക്കമുള്ള പത്ത് സ്ഥലങ്ങളിലാകും പരീക്ഷണം നടക്കുക. ആദ്യഘട്ടം 58 ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതി തേടും. അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RELINACE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.