സ്‌മൃതിയരങ്ങിൽ ബെന്നി പാടുന്നു

സു​രേ​ഷ് ​തോ​ട്ട​പ്പ​ള്ളി | Sunday 09 December 2018 1:12 AM IST
benny

സ്റ്റേ​ജി​ലെ​ ​സ്‌​പോ​ട്ട് ​ലൈ​റ്റ് ​വൃ​ത്ത​ത്തി​നു​ള്ളി​ൽ​ ​ക​സേ​ര​യി​ലി​രി​ക്കു​ക​യാ​ണ് ​ഒ​രാ​ൾ.​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​ഹാ​ളി​ൽ​ ​ആ​സ്വാ​ദ​ക​ർ​ ​നി​ശ​ബ്‌​ദ​ത​യെ​ ​കൂ​ട്ടു​പി​ടി​ച്ച് ​കാ​തോ​ർ​ത്തി​രി​ക്കു​ന്നു.​ ​പെ​ട്ടെ​ന്നാ​ണ് ​ ആ​ ​ശ​ബ്‌​ദ​ഗാം​ഭീ​ര്യം​ ​മു​ഴ​ങ്ങി​യ​ത്.​ ​എം.​എ​സ്.​ ​വി​ശ്വ​നാ​ഥ​ൻ​ ​പു​ന​ര​വ​ത​രി​ച്ച​പോ​ലെ,​ ​'​ഹൃ​ദ​യ​വാ​ഹി​നി...​ഒ​ഴു​കുന്നു​ ​നീ...​".​ ​പ​ല്ല​വി​ ​പാ​ടി​ത്തു​ട​ങ്ങു​മ്പോ​ഴേ​യ്‌​ക്കും​ ​ഒ​പ്പം​ ​സ​ദ​സ് ​നി​റ​ഞ്ഞ​ ​കൈ​യ​ടി.​ ​അ​താ​ണ് ​ആ​ല​പ്പി​ ​ബെ​ന്നി​ ​എ​ന്ന​ ​ക​ലാ​കാ​ര​ൻ.
മ​ല​യാ​ള​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​രം​ഗ​ത്തി​ന്റെ ​ ​വ​സ​ന്ത​കാ​ല​ത്ത് ​അ​ഭി​ന​യ​ ​മി​ക​വി​ലൂ​ടെ​ ​അ​ര​ങ്ങി​ലും​ ​സം​ഗീ​ത​മാ​യി​ ​അ​ണി​യ​റ​യി​ലും​ ​നി​റ​ഞ്ഞു​ ​നി​ന്ന​ ​അ​പൂ​ർ​വ​ക​ലാ​ ​പ്ര​തി​ഭ​യാ​ണ് ​ആ​ല​പ്പി​ ​ബെ​ന്നി.​ ​കേ​ര​ള​ത്തി​ലെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വേ​ദി​ക​ളി​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​ഹ​രം​ ​കൊ​ള്ളി​ച്ചാ​ണ് ​ബെ​ന്നി​യു​ടെ ​ ​അ​ഭി​ന​യ​വും​ ​സം​ഗീ​ത​വും​ ​മു​ന്നേ​റി​യ​ത്.​കാ​ല​ക്ര​മ​ത്തി​ൽ​ ​നാ​ട​ക​ത്തി​ന് ​പ​ഴ​യ​ ​പ്ര​താ​പം​ ​ന​ഷ്‌​ട​മാ​യി,​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​ ​ചി​ല​ ​വീ​ഴ്‌​ച​ക​ൾ​ ​ബെ​ന്നി​യു​ടെ​ ​ജീ​വി​ത​ത്തി​ലും​ ​സം​ഭ​വി​ച്ചു.​ 66​​​ൽ​ ​എ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​ബെ​ന്നി​ ​ഇ​ന്ന് ​സ്വ​ന്തം​ ​ജീ​വി​ത​പ്രാ​ര​ാബ്ദ്ധ​ങ്ങ​ൾ​ക്ക് ​സാ​ന്ത്വ​ന​ ​സം​ഗീ​ത​മൊ​രു​ക്കു​ക​യാ​ണ്.​ ​മ​ന​സി​ൽ​ ​അ​ഭി​ന​യ​വും​ ​സം​ഗീ​ത​വു​മു​ണ്ട്.​ ​പ​ക്ഷേ​ ​അ​പ​ക​ട​ത്തി​ൽ​ ​ന​ഷ്‌​ട​മാ​യ​ ​ഒ​രു​ ​കാ​ലും​ ​ഏ​കാ​ന്ത​വാ​സ​വും​ ​ഒ​പ്പം​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യും​ ​കൂ​ടി​ ​ചേ​ർ​ന്ന​തോ​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​പ​ക​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണ് ​ബെ​ന്നി.

എം.​എ​സ്.​ ​ബാ​ബു​രാ​ജി​ന്റെ​ ​മ​ധു​ര​ഗീ​ത​ങ്ങ​ൾ​ക്ക് ​ഹാ​ർ​മോ​ണി​യ​ത്തി​ലൂ​ടെ​ ​പ​ശ്ചാ​ല​ത്ത​ല​മൊ​രു​ക്കി​യ​ ​പ്ര​തി​ഭ.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ട് ​സം​ഗീ​ത​ത്തോ​ടൊ​പ്പം​ ​അ​ഭി​ന​യ​വും​ ​കാ​ഴ്‌​ച​വ​ച്ച് ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​രം​ഗ​ത്തെ​ ​പ്ര​ക​മ്പ​നം​ ​കൊ​ള്ളി​ച്ച​ ​ വ്യ​ക്തി​ത്വം.​ ​എ​ന്നി​ട്ടും​ ​ആ​ല​പ്പി​ ​ബെ​ന്നി​യെ​ ​ എ​ല്ലാ​വ​രും​ ​മ​റ​ന്നു.​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വാ​രി​ക്കോ​രി​ ​ന​ൽ​കാ​റു​ള്ള​ ​അ​ക്കാ​ഡ​മി​ക​ൾ​ ​ബെ​ന്നി​യെ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ച്ചു.​ ​ഒ​റ്റ​ക്കാ​ലി​ൽ​ ​ജീ​വി​തം​ ​ത​ള്ളി​നീ​ക്കു​ന്ന​ ​ഈ​ ​അ​റു​പ​ത്തി​യാ​റു​കാ​ര​നെ​ ​അ​വ​ശ​ക​ലാ​കാ​ര​ൻ​മാ​ർ​ക​ക്കു​ള്ള​ ​പെ​ൻ​ഷ​ൻ​ ​പോ​ലും​ ​ന​ൽ​കാ​തെ​ ​അ​ണി​യ​റ​യി​ൽ​ ​ത​ള്ളി.

പി​താ​വ് ​ ഗു​രു,​​ബാ​ബു​രാ​ജ് ​ വ​ഴി​കാ​ട്ടി
ആ​ല​പ്പു​ഴ​ ​പൂ​ങ്കാ​വ് ​തൈ​പ്പ​റ​മ്പി​ൽ​ ​റോ​ബ​ർ​ട്ട് ​ഫെ​ർ​ണാ​ണ്ട​സ്​​ ​-​ ​ജ​യി​ൻ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഒ​മ്പ​ത് ​മ​ക്ക​ളി​ൽ​ ​ആ​റാ​മ​നാ​യ​ ​ബെ​ന്നി​ക്ക് ​ഹാ​ർ​മോ​ണി​സ്റ്റാ​യ​ ​പി​താ​വ് ​ത​ന്നെ​ ​ഗു​രു​വാ​യി.​ ​പ​ട്ടി​ണി​യും​ ​പ​രി​വ​ട്ട​വും​ ​പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യ​ ​കു​ടും​ബം.​ ​പ​ത്താം​ക്ലാ​സി​ന് ​അ​പ്പു​റം​ ​പ​ഠി​ക്കാ​ൻ​ ​ബെ​ന്നി​ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​യി​ലെ​ ​ചെ​ല്ല​പ്പ​ൻ​ ​ഭാ​ഗ​വ​ത​രി​ൽ​ ​നി​ന്ന് ​സ്വ​ര​ങ്ങ​ൾ​ ​പ​ഠി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​കു​ഞ്ഞു​പ​ണി​ക്ക​ൻ​ ​ഭാ​ഗ​വ​രു​ടെ​ ​കീ​ഴി​ൽ​ ​പ​ഠ​നം​ ​തു​ട​ർ​ന്നു.​ ​കാ​ഥി​ക​ൻ​ ​സാം​ബ​ശി​വ​നൊ​പ്പം​ ​ഹാ​ർ​മോ​ണി​സ്റ്റാ​യി​ ​കു​റെ​ക്കാ​ലം.​ ​പി​ന്നെ​ ​നാ​ട​ക​രം​ഗ​ത്തേ​ക്ക്.​ ​യൂ​ണി​വേ​ഴ്‌​സ​ൽ​ ​തി​യേ​റ്റേ​ഴ്‌​സി​ന്റെ​ ​കു​ഞ്ഞാ​ലി​മ​ര​യ്‌​ക്കാ​ർ​ ​നാ​ട​കം​ ​വ​ഴി​ത്തി​രി​വാ​യി.​ ​നാ​ട​ക​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എം.​എ​സ്.​ബാ​ബു​രാ​ജാ​യി​രു​ന്നു.15​ ​നാ​ട​ക​ങ്ങ​ളി​ൽ​ ​ബാ​ബു​രാ​ജി​ന്റെ​ ​സ​ഹാ​യി​യാ​യി.​ ​പി​ന്നീ​ട് ​സ്വ​ന്ത​മാ​യി​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ന​ൽ​കി.​ 150​ ​നാ​ട​ക​ങ്ങ​ൾ​ക്കും​ 200​ ​നൃ​ത്ത​സം​ഗീ​ത​ ​നാ​ട​ക​ങ്ങ​ൾ​ക്കു​മാ​ണ് ​ബെ​ന്നി​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ 1991​ൽ​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​ടെ​ ​വി​യോ​ഗ​ത്തെ​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​കു​റി​ച്ച് ​ബെ​ന്നി​ ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ ​എ​ഴ് ​ഗാ​ന​ങ്ങ​ൾ​ ​ഹി​റ്റാ​യി.​ ​കെ.​ ​ക​രു​ണാ​ക​ര​നാ​ണ് ​കാ​സ​റ്റി​ന്റെ​ ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ച്ച​ത്.1977​ൽ​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ​മാ​ധി​മ​ണ്ഡ​പ​ത്തി​ൽ​ ​കീ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​ല​പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ക​യാ​ണ് ​ആ​കാ​ശ​വാ​ണി​ ​തി​രു​വ​ന​ന്ത​പു​രം​ ​നി​ല​യ​ത്തി​ലെ​ ​എ​ ​ഗ്രേ​ഡ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.​ ​ആ​ല​പ്പു​ഴ​ ​ക്ലാ​പ്‌​സി​ന്റെ​ ​മു​ഖ്യ​ഗാ​യ​ക​നാ​യി​രു​ന്ന​ ​ബെ​ന്നി​ ​നൂ​റു​ക​ണ​ക്കി​ന് ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​ ​സം​ഗീ​ത​ ​പ്ര​മി​ക​ളെ​ ​ആ​ന​ന്ദ​ത്തി​ര​യി​ലാ​റാ​ടി​ച്ചി​ട്ടു​ണ്ട്.

വേ​ദി​ക​ൾ​ക്ക് ​ ഹ​രം​ ​പ​ക​ർ​ന്ന​ ​ന​ക്‌​സ​ൽ​ ​രാ​ഹുൽ
പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​രം​ഗ​ത്ത് ​ആ​ല​പ്പി​ ​തി​യേ​റ്റേ​ഴ്‌​സി​ലാ​യി​രു​ന്നു​ ​കൂ​ടു​ത​ൽ​ ​കാ​ലം.​ ​പ​തി​നേ​ഴ് ​വ​ർ​ഷം.​ ​അ​ഭി​ന​യ​ത്തോ​ടൊ​പ്പം​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും.​ ​പ​ത്ത് ​വ​ർ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​സെ​യ്‌​ത്താ​ൻ​ ​ജോ​സ​ഫി​നോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ചു.​ മുപ്പത് ​വെ​ള്ളി​ക്കാ​ശ് ​എ​ന്ന​ ​നാ​ട​ക​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ചു.​പി​ന്നീ​ട് ​കേ​ര​ള​ ​ആ​ർ​ട്ട്‌​സ് ​തീ​യേ​റ്റേ​ഴ്‌​സ്,​ ​ഗീ​താ​ഞ്ജ​ലി,​ ​കാ​ദം​ബ​രി,​ ​കാ​ളി​ദാ​സ​ ​ക​ലാ​കേ​ന്ദ്രം​ ​എ​ന്നീ​ ​പ്ര​മു​ഖ​ ​നാ​ട​ക​ട്രൂ​പ്പു​ക​ളി​ൽ.​ ​വി.​ ​അ​യ്യ​നേ​ത്തി​ന്റെ​ ​റെ​ഡ് ​സി​ഗ്‌​ന​ൽ​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ബെ​ന്നി​ ​വേ​ഷം​ ​പ​ക​ർ​ന്ന​ ​ന​ക്‌​സ​ൽ​ ​രാ​ഹു​ൽ​ ​വേ​ദി​ക​ളെ​ ​കോ​രി​ത്ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഏ​ഴു​വ​ർ​ഷം​ ​കൊ​ല്ലം​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​നി​ൽ​ ​സം​ഗീ​ത​ ​അ​ദ്ധ്യാ​പ​ക​ൻ.​ ​ഇ​തി​നി​ടെ​ ​അ​മ്പ​ല​പ്പു​ഴ​ ​ഫോ​ക്ക​സി​ന്റെ​ ​വ​യ​ലാ​ർ​ ​അ​വാ​ർ​ഡ് ​ബെ​ന്നി​യെ​ ​തേ​ടി​യെ​ത്തി.​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ജ​യ​കു​മാ​റി​ൽ​ ​നി​ന്നാ​ണ് ​ഏ​റ്റു​വാ​ങ്ങി​യ​ത്.

ജീ​വി​തം​ ​മാ​റ്റി​യെ​ഴു​തി​യ​ ​ അ​പ​ക​ടം

ചാ​ല​ക്കു​ടി​ ​കൈ​ന​ഗി​രി​ ​തി​യ​റ്റേ​ഴ്‌​സി​ന്റെ​ ​'​ആ​യി​ഷ​"​ ​യി​ൽ​ ​അ​ഭി​ന​യി​ച്ച് ​മ​ട​ങ്ങി​വ​രു​മ്പാ​ൾ​ 1996​ ​മാ​ർ​ച്ച് ​ഒ​മ്പ​തി​നാ​ണ് ​ജീ​വി​ത​ത്തി​ന്റെ​ ​ഗ​തി​ ​മാ​റ്റി​യ​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ഹാ​ജി​യാ​രു​ടെ​ ​വേ​ഷ​മാ​യി​രു​ന്നു​ ​നാ​ട​ക​ത്തി​ൽ​ ​ബെ​ന്നി​ക്ക്.​ ​കൊ​ല്ല​ത്ത് ​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞു​ള്ള​ ​മ​ട​ക്ക​യാ​ത്ര​യി​ൽ​ ​കൊ​ല്ലം​ ​മേ​വ​റ​ത്ത് ​വ​ച്ച് ​വാ​ഹ​നം​ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.​ ​മു​ൻ​സീ​റ്റി​ലാ​യി​രു​ന്ന​ ​ബെ​ന്നി​യു​ടെ​ ​ഇ​ട​ത് ​കാ​ലി​ന് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ൽ​ ​മു​റി​ച്ചു​ ​മാ​റ്റി.​ ​വി​ദ​ഗ്ദ്ധ​ചി​കി​ത്സ​ ​ല​ഭി​ച്ചി​ല്ല.​ ​അ​തു​കൊ​ണ്ട് ​കൃ​ത്രി​മ​ക്കാ​ലും​ ​വ​യ്‌​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​വി​വാ​ഹി​ത​നാ​യ​തി​നാ​ൽ​ ​പൂ​ങ്കാ​വി​ൽ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്‌​ക്കാ​ണ് ​താ​മ​സം.​ ​വേ​ദി​ക​ളി​ൽ​ ​സം​ഗീ​ത​ ​വി​സ്‌​മ​യം​ ​തീ​ർ​ക്കാ​ൻ​ ​ല​ഭി​ക്കു​ന്ന​ ​അ​വ​സ​ര​ങ്ങ​ൾ​ ​പാ​ഴാ​ക്കാ​റി​ല്ല.​അ​തു​കൊണ്ട് ​ നി​ത്യ​ചെ​ല​വ് ​ന​ട​ന്നു​പോ​കു​ന്നു.​ ​സ്വ​യം​ ​പാ​ടു​ന്ന​ ​ സാ​ന്ത്വ​ന​ഗീ​ത​മാ​യ​ ​ബെ​ന്നി​യെ​ ​ക​ണ്ണു​ ​തു​റ​ന്ന് ​കാ​ണേ​ണ്ട​വ​ർ​ ​ഇ​നി​യെ​ങ്കി​ലും​ ​ക​ണ്ടി​രു​ന്നെ​ങ്കി​ൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE