നവാഗതർക്കു കൂടി അവസരം നൽകുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ 'ലൂവിയ കളേഴ്സ്'; ആദ്യമിറക്കിയ ക്രിസ്തുമസ് ഗാനത്തിന് മികച്ച പ്രതികരണം

Tuesday 18 December 2018 6:46 PM IST
doore-doore-tharakal

തിരുവന്തപുരം: കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അശരണർക്ക് താങ്ങാവുക എന്ന ലക്ഷ്യവുമായി 'ലൂവിയ കളേഴ്സ്' തങ്ങളുടെ ആദ്യ ആഡിയോ ആൽബം പുറത്തിറക്കി. യൂടൂബിൽ റിലീസ് ചെയ്ത " ദൂരെ ദൂരെ താരകൾ..." എന്ന ക്രിസ്മസ് കരോൾ ഗാനത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിപിൻ വി.പി രചിച്ച വരികൾക്ക് ജോർജ് തോമസാണ് സംഗീതം നൽകിയിരിക്കുന്നു. കെ.സി.അശോക്, സനിജ് എബി തോമസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാഭം ലക്ഷ്യമാക്കാതെ നവാഗതർക്കു കൂടി അവസരം നൽകുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ സംരംഭത്തെ അശരണർക്കും കലയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലേക്ക് വളർത്താനാണ് ശ്രമം. സംരംഭത്തിന്റെ ലക്ഷ്യം പോലെ ലൂവിയ കളേഴ്സ് എന്ന പേരും വ്യത്യസ്തമാണ്. മഴ എന്നർത്ഥം വരുന്ന സ്പാനിഷ് പദമായ ലൂവിയയും നിറങ്ങളുടെ അമേരിക്കൻ ഇംഗ്ലീഷ് പദമായ കളേഴ്സും ചേർത്താണ് 'മഴ നിറങ്ങൾ' ( ലൂവിയ കളേഴ്സ് ) കണ്ടെത്തുന്നത്. സാമൂഹ്യ പ്രസക്ത വിഷയങ്ങളിൽ ഊന്നിയുള്ള ആൽബങ്ങളും ഹ്രസ്വ ചിത്രങ്ങളും എടുക്കുന്നതിനൊപ്പം സിനിമയെന്ന സ്വപ്നം മനസിൽ കൊണ്ടു നടക്കുന്നവർക്ക് ഒരു പ്ലാറ്റ്ഫോം ഒരുക്കാനുള്ള ആദ്യ ചവിട്ടുപടിയായാണ് ലൂവിയ കളേഴ്സിന്റെ അണിയറ പ്രവർത്തകർ ക്രിസ്മസ് പാട്ടുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE