കാവൽമാലാഖമാരേ..., രാജലക്ഷ്മിയുടെ ക്രിസ്മസ് സമ്മാനം

വി.എസ്.രാജേഷ് | Monday 24 December 2018 6:43 PM IST
rajalakshmi

തിരുവനന്തപുരം." കാവൽ മാലാഖമാരേ..

കണ്ണടയ്ക്കരുതേ,താഴെ പുൽത്തൊട്ടിലിൽ

രാജരാജൻ മയങ്ങുന്നു...."

എ.ജെ.ജോസഫ് എഴുതി ഈണം പകർന്ന് സുജാത പാടി അനശ്വരമാക്കിയ ഈ ഗാനം മലയാളികൾക്ക് ക്രിസ്മസ് കാലത്ത് വീണ്ടും കേട്ട് ആസ്വദിക്കാൻ രാജലക്ഷ്മി പാടി അവതരിപ്പിച്ചത് യൂ ട്യൂബിൽ വൈറലാകുന്നു. എത്ര കേട്ടാലും മതിവരാത്ത ഈ മനോഹര ഗാനം അതീവ ചാരുതയോടെയാണ് പ്രശസ്ത ഗായികയായ രാജലക്ഷ്മി വീണ്ടും പാടിയത്. ആദ്യത്തെ അഭിനന്ദനം മറ്റാരിൽ നിന്നുമായിരുന്നില്ല സാക്ഷാൽ സുജാതയിൽ നിന്ന് തന്നെ ലഭിച്ചു. തന്റെ പ്രിയപ്പെട്ട സുജാതച്ചേച്ചിയിൽ നിന്ന് ലഭിച്ച അഭിനന്ദനം ക്രിസ്മസ് സമ്മാനമായിട്ടാണ് രാജലക്ഷ്മി കരുതുന്നത്.

മലയാളിത്തനിമയുള്ള സ്വരമാണ് രാജലക്ഷ്മിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് ഗാനം ആലപിച്ചാലും അതിന്റെ ആത്മാവ് ഉൾക്കൊണ്ട് പാടാനുള്ള അനുഗ്രഹീത ശബ്ദം രാജലക്ഷ്മിയ്ക്കുണ്ട്.

2011 ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ രാജിയ്ക്ക് ഷാജി കരുണിന്റെ കുട്ടിസ്രാങ്കിലെ പാട്ടിന് ദേശീയ അവാർഡ് നഷ്മമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. രാജലക്ഷ്മിയുടെ ബാൻഡ് ഏറ്റവും ശ്രദ്ധയാകർഷിച്ച വർഷമാണ് കടന്നുപോകുന്നത്. സിനിമയ്ക്കൊപ്പം ഗാനമേളകളിലും സജീവമാണ് അവർ.

കാവൽമാലാഖമാരേ മലയാളികൾക്കുള്ള രാജലക്ഷ്മിയുടെ ക്രിസ്മസ് സമ്മാനമാണ്. ആ പാട്ട് കേൾക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE