നവോത്ഥാന സന്ദേശങ്ങളുണർത്തി ട്രാവലിംഗ് തിയേറ്റർ

എൻ.പി​. മുരളീകൃഷ‌്ണൻ | Sunday 10 March 2019 12:51 AM IST
drama

നാലു​​വ​ശ​വും​ ​ അ​ട​ഞ്ഞ​ ​മു​റി​ക​ളി​ൽ​ ​ന​ട​ത്തി​വ​രു​ന്ന​ ​പ​ര​മ്പ​രാ​ഗ​ത​ ​അ​ദ്ധ്യ​യ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​മ​നു​ഷ്യ​രെ​ ​ബോ​ധ​ന​ത്തി​ന്റെ​ ​പു​തു​വ​ഴി​ ​വെ​ട്ടാ​ൻ​ ​പ്രേ​രി​പ്പി​ച്ച് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​വ​ർ​ത്ത​മാ​ന​കാ​ല​ത്തെ​ ​സാ​മൂ​ഹ്യ​ ​അ​പ​ച്യു​തി​ക​ൾ​ക്കെ​തി​രെ​ ​ന​വോ​ത്ഥാ​ന​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​പ​ക​ർ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​'​ട്രാ​വ​ലിം​ഗ് ​തി​യേ​റ്റ​ർ​"​ ​മ​ധ്യ​ ​കേ​ര​ള​ത്തി​ലെ​യും​ ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​യും ​ ​ക​ലാ​ല​യ​ങ്ങ​ളി​ലൂ​ടെ​ ​പ​ര്യ​ട​നം​ ​തു​ട​രു​ക​യാ​ണ്. ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പെ​ർ​ഫോ​മിം​ഗ് ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ആ​ർ​ട്സാ​ണ് ​ '​വി​വേ​കോ​ദ​യം​" ​എ​ന്നു​ ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​നാ​ട​കം​ ​വാ​ഗ​ൺ​ ​തി​യേ​റ്റ​റി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​

​മ​നു​ഷ്യ​ ​മ​ന​സി​നെ​ ​ശ​ക്ത​മാ​യി​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ല​യെ​ന്ന​ ​തി​രി​ച്ച​റി​വി​ലാ​ണ് ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​നാ​ട​ക​ ​സ​ങ്കേ​ത​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നാ​ട​ക​ ​വി​ഭാ​ഗം​ ​എ​ത്തി​യ​ത്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ലാ​യി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​അ​മ്പ​തോ​ളം​ ​ക​ലാ​ല​യ​ങ്ങ​ളി​ലാ​ണ് ​നാ​ട​കം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ദ​ർ​ശ​ന​ങ്ങ​ളും​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​വി​വേ​കാ​ന​ന്ദ​ന്റെ​ ​കേ​ര​ള​ ​സ​ന്ദ​ർ​ശ​ന​വും​ ​പ്ര​ധാ​ന​ ​സ​ന്ദ​ർ​ഭ​മാ​യി​ ​ക​ട​ന്നു​വ​രു​ന്നു.​ ​

ന​വോ​ത്ഥാ​ന​ ​നാ​യ​ക​രാ​യ​ ​അ​യ്യ​ങ്കാ​ളി,​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ ​സ്വാ​മി,​ ​അ​യ്യാ​ഗു​രു,​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക​ൾ,​ ​കെ.​കേ​ള​പ്പ​ൻ​ ​ തു​ട​ങ്ങി​യ​വ​രും​ ​പ​രാ​മ​ർ​ശ​ ​വി​ധേ​യ​രാ​കു​ന്നു.​ ​സ​ങ്കു​ചി​ത​ ​ജാ​തി​മ​ത​ ​ചി​ന്ത​ക​ളാ​ൽ​ ​ക​ലു​ഷി​ത​മാ​യ​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​കാ​ലി​ക​ ​സാ​മൂ​ഹ്യാ​വ​സ്ഥ​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​പൊ​തു​സ​മൂ​ഹ​ത്തെ​യും​ ​ചി​ന്തി​പ്പി​ക്കാ​നും ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും​ ​'​വി​വേ​കോ​ദ​യം​"​ ​പ്രേ​ര​ക​ ​ശ​ക്തി​യാ​കു​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​നാ​ട​ക​ത്തി​ന്റെ​ ​അ​ണി​യ​റ​ക്കാ​രു​ടെ​ ​വി​ശ്വാ​സം.

പു​ത്ത​ൻ​ ​നാ​ട​ക​ ​സ​ങ്കേ​തം​ പ്രൊ​സീ​നീ​യം​ ​സ്റ്റേ​ജി​ന്റെ​യും​ ​ തെ​രു​വു​നാ​ട​ക​ത്തി​ന്റെ​യും​ ​ അ​തി​ർ​വ​ര​മ്പു​ക​ളെ​ ​ ഭേ​ദി​ച്ചു​കൊ​ണ്ട് ​ വാ​ഗ​ൺ​ ​തി​യേ​റ്റ​ർ​ ​എ​ന്ന​ ​വ്യ​ത്യ​സ്ത​മാ​യ​ ​സ​മീ​പ​ന​മാ​ണ് ​ '​വി​വേ​കോ​ദ​യ​"ത്തി​നാ​യി​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​വ​ലി​യൊ​രു​ ​ട്ര​ക്കി​നു​ള​ളി​ലാ​ണ് ​ക​ളി​യി​ടം.​ ​ഈ​ ​അ​വ​ത​ര​ണ​യി​ട​ത്തി​ൽ​ ​രം​ഗ,​ദീ​പ​വി​താ​ന​ങ്ങ​ളെ​ല്ലാം​ ​ ഉ​ണ്ടാ​യി​രി​ക്കും.​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​രം​ഗ​ങ്ങ​ളും​ ​ ഈ​ ​അ​ര​ങ്ങി​ൽ​ ​നി​റ​യും.​ ​കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള​ ​വി​ഷ​യ​ത്തെ​ ​കാ​ല്പ​നി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​ജാ​തി​മ​ത​ ​ചി​ന്ത​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​മാ​ന​വ​ ​സം​സ്‌​കൃ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ​ ​വി​ശ്വ​മാ​ന​വി​ക​ത​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​ഗു​രു​ദേ​വ​നും​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​നും​ ​രം​ഗ​പ്ര​വേ​ശം​ ​ചെ​യ്യു​ന്നു​വെ​ന്ന​തു​ ​ത​ന്നെ​യാ​ണ് ​ '​വി​വേ​കോ​ദ​യ​"​ത്തി​ൽ​ ​അ​ണി​യ​റ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത.

​നാ​ട​ക​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​പ്രൊ​ഫ.​ജി​ ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പെ​ർ​ഫോ​മിം​ഗ് ​ ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ആ​ർ​ട്സി​ന്റെ​ ​ഡ​യ​റ​ക്ട​റാ​യ​ ​ഡോ.​രാ​ജാ​വാ​ര്യ​രാ​ണ് ​സം​വി​ധാ​നം.​ ​ ദീ​ർ​ഘ​കാ​ലം​ ​നാ​ട​ക​ ​വേ​ദി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​പ​രി​ച​യ​മു​ള്ള​ ​ഒ​ട്ടേ​റെ​പ്പേ​ർ​ ​ഈ​ ​സം​രം​ഭ​ത്തി​ൽ​ ​ഒ​ത്തു​ചേ​രു​ന്നു​ണ്ട്.​ ​ആ​റ്റു​കാ​ൽ​ ​സു​രേ​ഷ്,​ ​മ​ധു​ ​കൊ​ട്ടാ​ര​ത്തി​ൽ,​ ​അ​സീം​ ​അ​മ​ര​വി​ള,​ ​പ്ര​വീ​ൺ​കു​മാ​ർ,​ ​ഷാ​രോ​ൺ,​ ​ദേ​വ​ൻ​ ​കൃ​ഷ്ണ,​ ​ചാ​ക്ക​ ​ഗി​രീ​ഷ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​ഭി​നേ​താ​ക്ക​ൾ.​ ​ഡോ.​ ഉ​ഷാ​ ​രാ​ജാ​വാ​ര്യ​ർ​ ​ഗാ​ന​ര​ച​ന​യും​ ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്നു.​

​ആ​ലാ​പ​നം​ ​പ​ന്ത​ളം​ ​ബാ​ല​ൻ.​ ​കാ​ര​യ്ക്കാ​മ​ണ്ഡ​പം​ ​വി​ജ​യ​കു​മാ​ർ,​ ​ശ്രീ​കാ​ന്ത് ​കാ​മി​യോ,​ ​ഹൈ​ലേ​ഷ്,​ ​സ​ന്തോ​ഷ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​രും​ ​വി​വേ​കോ​ദ​യ​ത്തി​ന്റെ​ ​അ​ണി​യ​റ​യി​ലെ​ ​പ്ര​ധാ​ന​ ​സാ​ന്നി​ദ്ധ്യ​ങ്ങ​ളാ​ണ്. ​ഫെ​ബ്രു​വ​രി​ 28​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ര​കു​ള​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​പ്പെ​ട്ട​ ​വാ​ഗ​ൺ​ ​തി​യേ​റ്റ​റി​ന്റെ​ ​നാ​ട​കാ​വ​ത​ര​ണം​ ​ക​ലാ​ല​യ​ങ്ങ​ളി​ലെ​ ​പ​ര്യ​ട​ന​ത്തി​നു​ ​ശേ​ഷം​ ​ഈ​ ​മാ​സം​ 18​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന​റ്റ് ​ഹാ​ളി​ൽ​ ​സ​മാ​പി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE