സമരകവി

രമ്യാമുകുന്ദൻ | Sunday 03 March 2019 12:50 AM IST
moolur

ബഹു​മു​ഖ​ത്വം​ ​ഒ​രു​ ​പ്ര​തി​ഭ​യു​ടെ​ ​തി​ള​ക്കം​ ​കൂ​ട്ടും,​ ​പി​ൽ​ക്കാ​ല​ത്ത് ​ച​രി​ത്രം​ ​അ​ത് ​അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യും.​ ​സ്വ​ജീ​വി​​​തം​ ​മ​റ്റു​ള്ള​വ​ർ​ക്കു​ള്ള ​ ​ജീ​വി​​​ത​പാ​ഠ​മാ​ക്കു​ന്ന​ത് ​എ​പ്പോ​ഴും​ ​മ​ഹാ​ന്മാ​രാ​ണ്.​ ​മൂ​ലൂ​ർ​ ​ എ​സ്.​ ​പ​ദ്മ​നാ​ഭ​പ്പ​ണി​​​ക്ക​ർ​ ​എ​ന്ന​ ​അ​ന​ശ്വ​ര​നാ​മ​ധേ​യ​ത്തി​ന്റെ​ ​എ​ഴു​ത്തും​ ​ജീ​വി​​​ത​വും​ ​പ്ര​കാ​ശ​ബി​​​ന്ദു​ക്ക​ളാ​യി​​​ ​മാ​റു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​​​ന്റെ​ ​കാ​ല​ടി​​​പ്പാ​ടു​ക​ൾ​ ​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​യതുകൊണ്ടാണ്.​ ​കാ​ല​ങ്ങ​ൾ​ക്കി​​​പ്പു​റ​വും​ ​മൂ​ലൂ​ർ​ ​ഓ​ർ​മ്മി​​​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ൽ​ ​അ​തി​നു​ള്ള​ ​കാ​ര​ണ​വും​ ​ മ​റ്റൊ​ന്ന​ല്ല.

കേ​ര​ള​വ​ർ​മ്മ​ ​ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ര​സ​ക​വി​ ​എ​ന്നു​ ​വി​ളി​ച്ചു,​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​സ​മ​ര​ക​വി​യാ​യി​രു​ന്നു.​ ​സ​മൂ​ഹ​ത്തി​ലെ​ ​ജീ​ർ​ണ​ത​ക​ളെ​യും​ ​ചാ​തു​ർ​വ​ർ​ണ്യ​ത്തെ​യും​ ​സ്വ​ജീ​വി​തം​ ​കൊ​ണ്ടു​ ​തി​രു​ത്താ​ൻ​ ​മു​ന്നി​ൽ​ ​നി​ന്നു.​ ​തി​ര​സ്‌​കാ​ര​ത്തി​ന്റെ​ ​ഒ​ട്ടേ​റെ​ ​അ​ദ്ധ്യാ​യ​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട് ​മൂ​ലൂ​രി​ന്.​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ​ ​താ​ൻ​ ​ഒ​രു​ക്ക​മ​ല്ലെ​ന്നാ​യി​രു​ന്നു​ ആ നിഷേധങ്ങൾക്കുള്ള ​ ​മൂ​ലൂ​രി​ന്റെ​ ​ മ​റു​പ​ടി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ധി​ഷ​ണ​യെ​ ​പ​രി​ഗ​ണി​ക്കാ​തെ​ ​ സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ന് ​ഒ​ര​ടി​ ​പോ​ലും​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യി​ല്ലാ​യി​രു​ന്നു.​ ​വ​ല്ലാ​തെ​ ​ഇ​രു​ണ്ടി​രു​ന്ന​ ​ഒ​രു​ ​കാ​ല​ട്ട​ത്തി​ൽ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​സ​മൂ​ല​പ​രി​വ​ർ​ത്ത​നം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​ആ​ ​പേ​ര് ​കാ​ലം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശ്ര​മ​മി​ല്ലാ​ത്ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്.​

​'​മൂ​ലൂ​രെ​ ​ആ​ശാ​ൻ​"​ ​എ​ന്ന​ ​നൂ​റ്റാ​ണ്ടു​പി​ന്നി​ട്ട​ ​വി​ളി​യി​ൽ​ ​പോ​ലും​ ​ആ​ ​മ​ഹാ​നോ​ടു​ള്ള​ ​സ്‌​നേ​ഹാ​ദ​ര​വാ​ണ് ​ബാ​ക്കി​യാ​കു​ന്ന​ത്.​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ മു​ൻ​നി​ര​ക്കാ​ര​നാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​​ ​നൂ​റ്റ​മ്പ​താം​ ​ ജ​ന്മ​വാ​ർ​ഷി​​​ക​വും​ ​'​ക​വി​​​രാ​മാ​യ​ണ​"​ ​ത്തി​​​ന്റെ​ 125ാം​ ​വാ​ർ​ഷി​ക​വും​ ​ആ​ഘോ​ഷി​​​ക്കു​ന്ന​ ​വേ​ള​യി​​​ൽ​ ​ആ​ ​മ​ഹ​ദ്ജീ​വി​​​ത​ത്തി​​​ലൂ​ടെ​ ​ഒ​രു​ ​പ്ര​യാ​ണം.

ജ്ഞാ​നി​യാ​യി​ത്തീ​ർ​ന്ന​ ​ ബാ​ല്യം
പ​ദ്മ​നാ​ഭ​പ്പ​ണി​​​ക്ക​രു​ടെ​ ​അ​ച്‌​ഛ​ൻ​ ​മൂ​ലൂ​ർ​ ​ശ​ങ്ക​ര​ൻ​ ​വൈ​ദ്യ​ർ​ ​മ​ദ്ധ്യ​തി​​​രു​വി​​​താം​കൂ​റി​​​ലെ​ ​പേ​രു​കേ​ട്ട​ ​വൈ​ദ്യ​നും​ ​പ​ഞ്ചാ​യ​ത്ത് ​കാ​ര്യ​സ്ഥ​നു​മാ​യി​​​രു​ന്നു.​ 1044,​ ​കും​ഭ​മാ​സ​ത്തി​ലായിരുന്നു​ ​ പ​ദ്‌​മ​നാ​ഭ​ന്റെ​ ​ജ​ന​നം.​ ​തി​​​രു​വ​ല്ല​യി​​​ലെ​ ​കാ​വി​​​ൽ​ ​കു​ടും​ബാം​ഗ​മാ​യി​​​രു​ന്ന​ ​വെ​ളു​ത്ത​ ​കു​ഞ്ഞ​മ്മ​യാ​യി​​​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​​​ന്റെ​ ​മാ​താ​വ്.​ ​അ​ഞ്ചു​വ​യ​സാ​യ​പ്പോ​ൾ​ ​അ​മ്മ​ ​അ​വ​നോ​ട് ​വി​ട​ ​പ​റ​ഞ്ഞു.​ ​മ​ക​ന്റെ​ ​വി​​​ദ്യാ​ഭ്യാ​സ​ത്തി​​​ൽ​ ​ഏ​റെ​ ​ശ്ര​ദ്ധാ​ലു​വാ​യി​​​രു​ന്നു​ ​അ​ച്‌​ഛ​ൻ.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​അ​ക്ഷ​രാ​ഭ്യാ​സം​ ​ന​ൽ​കു​ന്ന​തി​​​നാ​യി​​​ ​മ​ല​ഞ്ച​രു​വി​​​ൽ​ ​കൊ​ച്ചു​കു​ഞ്ഞാ​ശാ​ൻ​ ​എ​ന്ന​ ​ഗു​രു​വി​​​നെ​ ​ഏ​ർ​പ്പാ​ടാ​ക്കി.​ ​പ​ഠി​​​ക്കാ​ൻ​ ​കൊ​ച്ചു​പ്രാ​യ​ത്തി​​​ലേ​ ​ഏ​റെ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി​​​രു​ന്നു​ ​പ​ദ്‌​മ​നാ​ഭ​ന്.​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​വേ​ഗ​ത്തി​ലാ​ണ് ​ആ​ ​ബാ​ല​ൻ​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​പ​ഠി​ച്ചെ​ടു​ത്ത​ത്.​ ​ആ​ശാ​ന്റെ​ ​അ​ദ്ധ്യാ​പ​ന​ത്തി​നു​ശേ​ഷം​ ​അ​ച്‌​ഛ​ൻ​ ​ത​ന്നെ​ ​അ​വ​നെ​ ​പ​ഠി​പ്പി​ച്ചു,​ ​അ​മ​ര​കോ​ശം,​ ​സി​ദ്ധ​രൂ​പം,​ ​ബാ​ല​പ്ര​ബോ​ധ​നം​ ​മു​ത​ലാ​യ​വ​യൊ​ക്കെ​ ​പ​ഠി​പ്പി​ച്ചി​രു​ന്ന​ത്.

അ​ക്ഷ​ര​ങ്ങ​ൾ​ക്ക് ​ജാ​തി​വി​ല​ക്കു​ള്ള​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.​ ​അ​വ​ർ​ണ​ർ​ക്ക് ​പ​ള്ളി​ക്കൂ​ട​ത്തി​ന്റെ​ ​പ​ടി​യി​ലെ​ത്താ​നു​ള്ള​ ​യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സ​ർ​ക്കാ​ർ​ ​പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലൊ​ന്നും​ ​ത​ന്നെ​ ​ഈ​ഴ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.​ ​അ​തേ​ ​സ​മ​യം​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​മു​റ്റ​ത്ത് ​ഒ​രു​ ​കു​ടി​ൽ​ ​കെ​ട്ടി​ ​അ​വ​ർ​ണ​രെ​ ​ഇ​രു​ത്തി​ച്ചൊ​ല്ലി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​കാ​ലം​ ​വ​ല്ലാ​തെ​ ​ഇ​രു​ണ്ട​താ​യി​രു​ന്നു.​ ​അ​വ​ർ​ണ​രും​ ​സ​വ​ർ​ണ​രു​മെ​ന്ന് ​ മ​നു​ഷ്യ​രെ​ ​വേ​ർ​തി​രി​ച്ചി​രു​ന്ന​ ​കാ​ലം.​ ​അ​യി​ത്ത​പ്പു​ര​യി​ലി​രു​ന്ന് ​അ​ക്ഷ​ര​ങ്ങ​ളെ​ ​അ​റി​യേ​ണ്ടി​ ​വ​ന്നി​രു​ന്ന,​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ​ ​വേ​ദ​ന​ക​ളും​ ​ഹൃ​ദ​യ​ഭാ​ര​വും​ ​ആ​രും​ ​അ​റി​യാ​തെ​ ​പോ​യ​ ​കാ​ലം.​ ​ഒ​ന്നു​പ്ര​തി​ക​രി​ക്കാ​ൻ​ ​പോ​ലു​മാ​കാ​തെ​ ​ത​ല​ ​കു​നി​ച്ച് ​ ജീ​വി​തം​ ​ത​ള്ളി​ ​നീ​ക്കേ​ണ്ടി​ ​വ​ന്നി​രു​ന്ന​വ​ർ.​ ​കു​ഞ്ഞാ​യി​രു​ന്നെ​ങ്കി​ലും​ ​ഈ​ ​കാ​ഴ്‌​ച​ക​ളെ​ല്ലാം​ ​പ​ദ്‌​മ​നാ​ഭ​ന്റെ​ ​മ​ന​സി​ൽ​ ​ആ​ഴ​ത്തി​ൽ​ ​പ​തി​ഞ്ഞി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​യാ​ണ് ​ആ​ ​അ​യി​ത്ത​പ്പു​ര​യി​ലേ​ക്ക് ​പോ​യി​ ​പ​ഠി​ക്കി​ല്ലെ​ന്ന് ​കു​ഞ്ഞു​നാ​ളി​ലേ​ ​അ​വ​ൻ​ ​ശാ​ഠ്യം​ ​പി​ടി​ച്ച​തും.​ ​കാ​ലം​ ​ക​ട​ന്നു​പോ​യി.​ ​അ​ച്‌​ഛ​ൻ,​​ ​പ​ദ്‌​മ​നാ​ഭ​നെ​ ​പ​തി​നൊ​ന്നു​ ​വ​യ​സു​ ​വ​രെ​ ​വൈ​ദ്യ​ശാ​സ്ത്രം​ ​പ​ഠി​പ്പി​ച്ചു.​ ​

അ​തി​നു​ശേ​ഷം​ ​ആ​റ​ന്മു​ള​ ​കൊ​ച്ചു​രാ​മ​ൻ​ ​വൈ​ദ്യ​ർ​ ​എ​ന്ന​ ​പേ​രി​ല​റി​യ​പ്പെ​ട്ടി​രു​ന്ന​ ​മാ​ല​ക്ക​ര​ ​കൊ​ച്ചു​രാ​മ​ൻ​ ​പി​ള്ള​യു​ടെ​ ​കീ​ഴി​ൽ​ ​സം​സ്‌​കൃ​തം​ ​പ​ഠി​ക്കാ​നാ​ക്കി.​ ​അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യും​ ​അ​റി​വി​ലൂ​ടെ​യു​മു​ള്ള​ ​ഒ​രു​ ​തീ​ർ​ത്ഥ​യാ​ത്ര​യാ​യി​രു​ന്നു​ ​പി​ന്നീ​ട്.​ ​അ​ങ്ങ​നെ​ ​പ​തി​നെ​ട്ടു​വ​യ​സു​വ​രെ​ ​പ​ഠ​നം​ ​നീ​ണ്ടു,​ ​പ​ല​കാ​വ്യ​ങ്ങ​ളും​ ​പ്ര​ബ​ന്ധ​ങ്ങ​ളും​ ​അ​ല​ങ്കാ​ര​ഗ്ര​ന്ഥ​ങ്ങ​ളും​ ​അ​ഷ്‌​ടാം​ഗ​ഹൃ​ദ​യ​വും​ ​ഹൃ​ദി​സ്ഥ​മാ​ക്കി. കേ​ര​ള​വ​ർ​മ്മ​ ​വ​ലി​യ​കോ​യി​ത്ത​മ്പു​രാ​നു​മാ​യി​ ​വ​ലി​യ​ ​ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു​ ​മൂ​ലൂ​രി​ന്.​ ​ഇ​ല​വു​ന്ത​ിട്ട​യി​ലെ​ ​മൂ​ലൂ​ർ​ഭ​വ​നം​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​'​കേ​ര​ള​വർമ്മ സൗ​ധം​"​ ​എ​ന്ന​ ​പേ​രി​ലാ​ണ്.​ ​ ഈ പേരിട്ടത് മൂലൂരാണ്. കേരളവർമ്മയ്ക്ക് കേരളത്തിലുള്ള ഏകസ‌്മാരകമാണിത്.

കവിതയിലേക്ക് ഹരിശ്രീ
ശ്രീ​നാ​രാ​യ​ണ​ഗു​രു​സ്വാ​മി​ ​വാ​ര​ണ​പ്പ​ള്ളി​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​കാ​ലം.​ 1056​ ​ൽ​ ​ആ​റ​ൻ​മു​ള​ക്ഷേ​ത്ര​ ​സ​ന്ദ​ർ​ശ​നാ​ർ​ത്ഥം​ ​വാ​ര​ണ​പ്പ​ള്ളി​യി​ൽ​ ​പ​ദ്മനാ​ഭ​പ്പ​ണി​ക്ക​ർ,​ ​പെ​രു​ന്നെ​ല്ലി​യി​ൽ​ ​കൃ​ഷ്‌​ണ​ൻ​ ​വൈ​ദ്യ​രു​മൊ​ന്നി​ച്ചു​ ​പോ​യ​പ്പോ​ൾ​ ​മൂ​ലൂ​ർ​ഭ​വ​ന​ത്തി​ൽ​ ​വി​ശ്ര​മി​ക്കു​ക​യു​ണ്ടാ​യി.​ ​അ​പ്പോ​ഴാ​യി​രു​ന്നു​ ​ആ​ദ്യ​മാ​യി​ ​പ​ദ്യ​ശ​ക​ല​മെ​ഴു​തി​യ​ത്.​ ​അ​ത് ​അ​ത്ര​ ​ന​ന്നാ​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​വീ​ണ്ടും​ ​ എ​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​പി​ന്നീ​ട് ​ക​വി​താ​ശ​ക​ല​ങ്ങ​ൾ​ ​കൂ​ട്ടി​ ​എ​ഴു​ത്തി​ലും​ ​സ്വ​ന്തം​ ​പേ​ര് ​അ​ട​യാ​ള​പ്പെ​ടു​ത്തി.​ ​ഒ​രു​ ​ദി​വ​സം​ ​കൊ​ച്ചു​രാ​മ​ൻ​പ്പി​ള്ള​ ​ആ​ശാ​ൻ​ ​പ​ണി​ക്ക​രെ​യും​ ​മ​റ്റു​ ​സ​ഹ​പാ​ഠി​ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഒ​രു​ ​ക​വി​താ​ ​പ​രീ​ക്ഷ​ ​ന​ട​ത്തി.

'​അ​ശ്വ​ത്ഥ​പൃ​ഷ്‌​ഠ​നി​ല​യം​ ​ക​വി​മൗ​ലി​ഹീ​രം
വി​ശ്വം​ഭ​രാ​ദി​തി​സു​തൈ​ര​പി​ ​സേ​വ്യ​പ​ദം
ആ​ശാ​സു​കീ​ർ​ത്തി​ത​ ​ഗു​ണം​ ​ച​ത​സൃ​ഷ്വ​ജ​സ്ര-
മീ​ശാം​ഘ്രി​ ​ഭ​ക്ത​മി​ഹ​ ​രാ​മ​ഗു​രും​ ​ഭ​ജേ​ഹം."
(​ആ​ല​പ്പു​റ​ത്ത് ​പാ​ർ​ക്കു​ന്ന​ ​ക​വി​ശ്രേ​ഷ്ഠ​നും​ ​ഭൂ​ദേ​വ​ൻ​മാ​രാ​ൽ​പ്പോ​ലും​ ​പൂ​ജി​ത​നും​ ​നാ​നാ​ദി​ക്കി​ലും​ ​പ്ര​കീ​ർ​ത്തി​ത​നും​ ​ ഈ​ശ്വ​ര​ഭ​ക്ത​നു​മാ​യ​ ​രാ​മാ​ഖ്യ​ഗു​രു​നാ​ഥ​നെ​ ​ഞാ​ൻ​ ​ആ​രാ​ധി​ക്കു​ന്നു​).

ആ​ശാ​ന് ​ന​ന്നേ​ ​ബോ​ധി​ച്ചു​ ​ആ​ ​ക​വി​ത,​ ​പ​പ്പു​വി​ന്റെ​ ​ക​വി​ത​ ​ഒ​രു​ ​ശ്ളോ​ക​മാ​യി​ട്ടു​ണ്ട് ​എ​ന്നാ​യി​രു​ന്നു​ ​ആ​ശാ​ൻ​ ​പ​ല​രോ​ടും​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​ത്.​ ​ക​വി​ത​യെ​ഴു​ത്തി​ൽ​ ​പ​ണി​ക്ക​ർ​ ​ശ്ര​ദ്ധ​യൂ​ന്നി​ ​തു​ട​ങ്ങി​യ​ത് ​ഈ​ ​കാ​ല​ഘ​ട്ടം​ ​മു​ത​ലാ​ണ്.​ ​യൗ​വ​ന​ത്തി​ലേ​ക്ക് ​ക​ട​ന്ന​ ​പ​ണി​ക്ക​ർ​ ​ക​ഥ​ക​ളി​യി​ലും​ ​ഉ​ത്സ​വ​ങ്ങ​ളി​ലും​ ​മ​ന​സ​ർ​പ്പി​ച്ച് ​ന​ട​ക്കു​ന്ന​തി​ൽ​ ​പി​താ​വ് ​ഒ​രി​ക്ക​ൽ​ ​ശ​കാ​രി​ച്ചു.​ ​ഏ​റെ​ ​വേ​ദ​നി​ച്ച​ ​പ​ണി​ക്ക​ർ​ ​ത​നി​ക്കു​ള്ള​ ​വി​ഷ​മം​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​ര​ണ്ടു​ ​പ​ദ്യ​ങ്ങ​ളെ​ഴു​തി​ ​അ​ച്‌​ഛ​ന്റെ​ ​പെ​ട്ടി​യി​ൽ​ ​നി​ക്ഷേ​പി​ച്ചു.​ ​ആ​ ​വ​രി​ക​ൾ​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

'​ഇ​ഷ്‌​ടം​ ​പൂ​ണ്ടു​പ​ഠി​ക്ക​യോ​ ​ശി​ശു​ഗ​ണം
ത​ന്നെ​പ്പ​ഠി​പ്പി​ക്ക​യോ
പു​ഷ്‌​ടാ​മോ​ദ​മ​ഹം​ ​വി​ധാ​തു​മി​നി​യും
ചൊ​ല്ലീ​ടു​കി​ൽ​ ​ചെ​യ്യു​വാൻ
അ​ല്ലാ​തെ​ ​ഗൃ​ഹ​ജോ​ലി​ ​ത​ന്നി​ൽ​ ​മ​മ​ ​ഹാ
സാ​ർ​ത്ഥ്യ​മി​ല്ലാ​തെ​യാ​യ്
ക​ല്യാ​ത്‌​മ​ൻ​ ​മ​മ​ഭാ​ഗ്യ​ദോ​ഷ​ഗ​തി​യാ-
ലെ​ന്ന​ങ്ങ​റി​ഞ്ഞീ​ട​ണം."

അ​ത് ​അ​ച്ഛ​ന്റെ​ ​ഉ​ള്ളം​ ​ത​ണു​പ്പി​ച്ചു.​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞു​തൂ​വു​ന്ന​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്.​ ​അ​മ്മാ​ന​പ്പാ​ട്ടു​ക​ളാ​യി​രു​ന്നു​ ​പ​ദ്മ​നാ​ഭ​ൻ​ ​ആ​ദ്യ​മെ​ഴു​തി​യ​ത്.​ ​പ​തി​നേ​ഴാം​ ​വ​യ​സി​ൽ​ ​ത​ന്നെ​ ​ന​ള​ച​രി​തം,​ ​ശ്രീ​പ​രീ​ക്ഷീ​ദു​ദ്ഭ​വം​ ​എ​ന്നീ​ ​അ​മ്മാ​ന​പ്പാ​ട്ടു​ക​ൾ​ ​ര​ചി​ച്ചു.​ ​അ​തി​നു​ശേ​ഷ​മാ​യി​രു​ന്നു​ ​കൃ​ഷ്‌​ണാ​ർ​ജു​ന​ ​വി​ജ​യം​ ​എ​ന്ന​ ​അ​മ്മാ​ന​പ്പാ​ട്ടെ​ഴു​തി​യ​ത്.​ 1065​ ​തു​ലാം​ 29ാം​ ​തീ​യ​തി​ ​പ​ദ്‌​മ​നാ​ഭ​പ്പ​ണി​ക്ക​ർ​ ​വി​വാ​ഹി​ത​നാ​യി.​ ​പ​ന്ത​ള​ത്ത് ​ഇ​ല​വു​ന്തിട്ട​ ​അ​യ​ത്തി​ൽ​ ​ത​ണ്ടാ​ർ​വം​ശ​ത്തി​ൽ​പ്പെ​ട്ട​ ​കു​രും​ബാം​ബ​യാ​യി​രു​ന്നു​ ​വ​ധു.​ ​വി​വാ​ഹ​ശേ​ഷം​ ​ഇ​ല​വു​ന്തി​ട്ട​യി​ലേ​ക്ക് ​പ​ണി​ക്ക​ർ​ ​താ​മ​സം​ ​മാ​റ്റി.​ ​കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ക​ള​രി​വീ​ട് ​എ​ന്നൊ​രു​ ​വീ​ട് ​പ​ണി​തു.​ ​സം​സ്‌​കൃ​താ​ദ്ധ്യാ​പ​ന​മാ​യി​രു​ന്നു​ ​ആ​ ​കാ​ല​ത്തെ​ ​തൊ​ഴി​ൽ.​ ​പ​ണി​ക്ക​രാ​ശാ​നെ​ന്നും​ ​മൂ​ലൂ​ർ​ ​ആ​ശാ​നെ​ന്നു​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​ആ​യി​ട​യ്‌​ക്ക് ​അ​യ​ത്തി​ൽ​ ​ഒ​രു​ ​ക​ഥ​ക​ളി​ ​സം​ഘം​ ​ഉ​ണ്ടാ​ക്കാ​നും​ ​മു​ൻ​ക​യ്യെ​ടു​ത്തു.​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​റി​ൽ​ ​പ​ല​ ​സ്ഥ​ല​ത്തും​ ​ആ​ട്ട​ക്കാ​രു​മാ​യി​ ​ക​ഥ​ക​ളി​ ​ന​ട​ത്താ​ൻ​ ​പ​ണി​ക്ക​ർ​ ​സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്.

പി​താ​വി​ന്റെ​ ​കാ​ല​ശേ​ഷം​ ​എ​ഴു​ത്തി​ൽ​ ​നി​ന്നും​ ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്നു​മൊ​ക്കെ​ ​ഒ​ട്ടൊ​രു​ ​കാ​ലം​ ​വി​ട്ടു​ ​നി​ന്നു.​ ​എ​ങ്കി​ലും​ ​ഏ​റെ​ക്കാ​ലം​ ​പ്രാ​ണ​നി​ൽ​ ​അ​ലി​ഞ്ഞു​ചേ​ർ​ന്നി​രു​ന്ന​ ​അ​ക്ഷ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ട്ടു​നി​ൽ​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​സാ​മൂ​ഹ്യ​മ​ണ്ഡ​ല​ത്തി​ൽ​ ​മൂ​ലൂ​ർ​ ​കൂ​ടു​ത​ൽ​ ​ഗൗ​ര​വ​ത്തോ​ടെ​ ​ഇ​ട​പെ​ട്ടു​ ​തു​ട​ങ്ങി​യ​തും​ ​ഈ​ ​കാ​ല​ത്താ​യി​രു​ന്നു.​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​ആ​ദ്യ​പ​ത്രാ​ധി​പ​രും​ ​മൂ​ലൂ​രാ​യി​രു​ന്നു.

സാ​ഹി​ത്യ​രം​ഗ​ത്തെ​ ​വി​പ്ള​വ​ങ്ങൾ
ജാ​തി​വ്യ​വ​സ്ഥ​യു​ടെ​ ​ക​റു​ത്ത​ ​അ​ദ്ധ്യാ​യ​ങ്ങ​ൾ​ ​ജീ​വി​ത​ത്തി​ന്റെ​ ​സ​മ​സ്‌​ത​മേ​ഖ​ക​ളി​ലും​ ​അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ ​സ​മ​യം.​ ​ചി​ന്തി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​ദു​ര​വ​സ്ഥ​യാ​യി​രു​ന്നു​ ​എ​ല്ലാ​യി​ട​ത്തും.​ ​ഇ​തി​നെ​തി​രെ​ ​പ​ദ്മ​നാ​ഭ​പ്പ​ണി​ക്ക​ർ​ ​വ​ലു​താ​യി​ ​ക​ല​ഹി​ച്ചി​രു​ന്നു.​ ​മാ​ത്ര​മ​ല്ല,​ ​സ്വ​ന്തം​ ​അ​ഭി​പ്രാ​യം​ ​എ​വി​ടെ​യും​ ​വി​ളി​ച്ചു​ ​പ​റ​യാ​ൻ​ ​അ​ദ്ദേ​ഹം​ ​മ​ടി​ച്ച​തു​മി​ല്ല.​ ​സ​വ​ർ​ണ​ര​ല്ലാ​ത്ത​ ​ക​വി​ക​ളെ​ ​ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ന്ന​ ​പ​ല​ ​പ്ര​മു​ഖ​രെ​യും​ ​കൊ​ണ്ട് ​മ​റ്റു​ ​ജാ​തി​ക​ളി​ലു​ൾ​പ്പെ​ട്ടെ​ ​പ്ര​തി​ഭ​ക​ളെ​ ​അം​ഗീ​ക​രി​പ്പി​ക്കാ​ൻ​ ​അ​ക്ഷ​ര​സ​മ​രം​ ​ത​ന്നെ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട് ​അ​ദ്ദേ​ഹ​ത്തി​ന്.​ ​അ​വ​ർ​ണ​ർ​ ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​ഒ​രു​ ​സ​മൂ​ഹ​ത്തി​ന് ​സാ​ഹി​ത്യ​വേ​ദി​ക​ളി​ൽ​ ​ഒ​രു​സ്ഥാ​നം​ ​നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ​ചെ​റി​യ​ ​പ​രി​ശ്ര​മം​ ​മ​തി​യാ​യി​രു​ന്നി​ല്ല.​ ​ഒ​രു​ഭാ​ഗ​ത്ത് ​മു​ലൂ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സ​മ​രം​ ​ചെ​യ്യാ​ൻ,​ ​മ​റു​ഭാ​ഗ​ത്ത് ​എ​തി​ർ​പ്പു​ള്ള​വ​രും.​ ​സ​മ​ര​കാ​ര​ണ​മാ​യ​ത് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​കു​ഞ്ഞി​ക്കു​ട്ട​ൻ​ ​ത​മ്പു​രാ​ന്റെ​ ​'​ക​വി​ഭാ​ര​ത​"​ ​ത്തി​ന് ​വെ​ല്ലു​വി​ളി​യെ​ന്നോ​ണം​ ​മൂ​ല​ർ​ ​ര​ചി​ച്ച​ ​'​ക​വി​രാ​മാ​യ​ണ​"​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്നു​ ​ന​ട​ന്ന​ ​സം​വാ​ദ​ത്തി​ൽ​ ​മൂ​ലൂ​രി​ന് ​മു​ന്നി​ൽ​ ​ത​മ്പു​രാ​ന് ​കീ​ഴ​ട​ങ്ങേ​ണ്ടി​ ​വ​ന്നു.​ ​പ​ണി​ക്ക​ർ​ ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ട്ട​ ​ര​ണ്ടു​ ​സ​മ​ര​ങ്ങ​ളാ​ണ് ​അ​വ​ർ​ക​ൾ​ ​വ​ഴ​ക്കും​ ​ന​മ്പൂ​രി​വ​ഴ​ക്കും​ ​സ്ത്രീ​പു​രു​ഷ​ഭൂ​ഷ​ണ​വാ​ദ​വും.​ ​സ​വ​ർ​ണ​രു​ടെ​ ​പേ​രു​ക​ൾ​ക്കൊ​പ്പം​ ​അ​വ​ർ​ക​ൾ​ ​എ​ന്നു​പ​യോ​ഗി​ക്കു​ക​യും​ ​ആ​ ​ബ​ഹു​മ​തി​ ​പ​ണി​ക്ക​രെ​ ​പോ​ലെ​യു​ള്ള​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​നി​ഷേ​ധി​ക്കു​ക​യും​ ​ചെ​യ്‌​ത​തി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​സം​വാ​ദ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​ഈ​ഴ​വ​ക​വി​ ​ന​മ്പൂ​തി​രി​ സ​മു​ദാ​യം​ഗ​ങ്ങ​ളെ​ ​തി​രു​മ​ന​സെ​ന്ന് ​വി​ളി​ക്കാ​തെ​ ​ന​മ്പൂ​രി​യെ​ന്ന് ​വി​ളി​ച്ച​തു​കൊ​ണ്ടു​ള്ള​ ​ക​ശ​പി​ശ​യാ​യി​രു​ന്നു​ ​ന​മ്പൂ​രി​ ​വ​ഴ​ക്ക്.​ ​അ​മ്പ​തോ​ളം​ ​കൃ​തി​ക​ൾ​ ​മൂ​ലൂ​രി​ന്റേ​താ​യു​ണ്ട്.​ ​ഒ​ട്ടേ​റെ​ ​കൃ​തി​ക​ൾ​ ​വി​വ​ർ​ത്ത​ന​വി​ഭാ​ഗ​ത്തി​ലും​ ​പെ​ടു​ന്നു.​ 1089 ​ ​മു​ത​ൽ​ ​ഇ​ട​യ്‌​ക്ക് ​ നാ​ലു​കൊ​ല്ലം​ ​ഒ​ഴി​കെ​ 1104​ ​വ​രെ​ ​പ​ന്ത്ര​ണ്ടു​കൊ​ല്ലം​ ​അ​ദ്ദേ​ഹ​ത്തെ​ ​ശ്രീ​മൂ​ലം​ ​പ്ര​ജാ​സ​ഭ​യി​ൽ​ ​അം​ഗ​മാ​യി​ ​നി​യ​മി​ച്ചി​രു​ന്നു.​ ​പ​ണി​ക്ക​രു​ടെ​ ​അ​സം​ബ്ളി​പ്ര​സം​ഗ​ങ്ങ​ൾ​ ​മി​ക്ക​തും​ ​ദീ​ർ​ഘ​ദ​ർ​ശ​ന​ങ്ങ​ളോ​ടു​ ​കൂ​ടി​യ​താ​യി​രു​ന്നു.​ 1078​ ​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​യോ​ഗം​ ​ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​മു​മ്പു​ ​ത​ന്നെ​ ​അ​ദ്ദേ​ഹം​ ​സ​മു​ദാ​യ​ ​പ​രി​ഷ്‌​ക​ര​ണ​ ശ്ര​മ​ങ്ങ​ൾ​ ​തു​ട​ങ്ങി​യി​രു​ന്നു.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വിന്റെ
സ്നേഹവാത്സല്യങ്ങൾ
ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​സ്‌​നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​മൂ​ലൂ​രി​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​കെ​മാ​നം​ ​പ്ര​കാ​ശി​ത​മാ​ക്കി​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​വു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​ഒ​രു​ പു​തി​യ​ ​മ​നു​ഷ്യ​നാ​ക്കി​ ​തീ​ർ​ത്തു​വെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഡ​യ​റി​ക്കു​റി​പ്പു​ക​ൾ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.
'​വി​ത്ത​ശ്രീ​മ​ല​ബാ​ർ​ ​വി​ശി​ഷ്യ​ ​തി​രു​വാം-
കൂ​ർ​ ​കൊ​ച്ചി​യെ​ന്നീ​മ​ഹാ-
സം​സ്ഥാ​ന​ത്ര​യ​മാ​ർ​ന്ന​ ​സിം​ഹ​ള​കു​ലാ-
ചാ​ര്യ​ത്വ​മ​ന്യാ​ദൃ​ശം
ഉ​ത്തും​ഗാ​ത്മ​ത​യാ​ ​വ​ഹി​ച്ചു​ ​മ​രു​വും
നാ​രാ​യ​ണ​സ്വാ​മി​താ-
ന​സ്‌​തോ​കാ​ബ്‌​ദ​മ​ിരി​ക്കു​വാ​ൻ​ ​ക​രു​ണ​യു-
ണ്ടാ​കേ​ണ​മേ​ ​ദൈ​വ​മേ...​""

പ​ണി​ക്ക​രു​ടെ​ ​ഡ​യ​റി​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ക്കു​റി​ച്ചു​ള്ള​ ​ ഈ​ ​പ​ദ്യ​ശ​ക​ല​മു​ണ്ട്.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​ഗു​രു​വു​മാ​യുള്ള​ ​ആ​ത്മ​ബ​ന്ധം​ ​ഉ​ട​ലെ​ടു​ത്ത​ത്.​ ​ആ​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ഒ​ട്ടേ​റെ​ ​മാ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​താ​യി​രു​ന്നു.​ ​ആ​ ​ക​ണ്ടു​മു​ട്ട​ലി​ന് ​ശേ​ഷം​ ​ഗു​രു​വി​ന്റെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഗൃ​ഹ​സ്ഥ​ശി​ഷ്യ​നാ​യി​ട്ടാ​യി​രു​ന്നു​ ​പി​ന്നീ​ടു​ള്ള​ ​ജീ​വി​തം.​ ​ഒ​ട്ടേ​റെ​ത്ത​വ​ണ​ ​ഗു​രു​വി​നെ​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​റി​ൽ​ ​ഗു​രു​ ​വ​ന്ന​പ്പോ​ഴൊ​ക്കെ​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം​ ​പ​ണി​ക്ക​ർ​ ​സ​ഞ്ച​രി​ച്ചി​രു​ന്നു.​ ​ആ​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ന്ന​ ​ര​സ​ക​ര​മാ​യ​ ​ഒ​രു​ ​സം​ഭ​വം​ ​'​സ്‌​മ​ര​ണ​"​ ​ക​ളി​ൽ​ ​ഇ​ങ്ങ​നെ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഗു​രു​ദേ​വ​ൻ​ ​ഒ​രി​ക്ക​ൽ​ ​മൂ​ലൂ​ർ​ ​ഭ​വ​നം​ ​സ​ന്ദ​ർ​ശി​ച്ച അനുഭവമായിരുന്നു അത്.​ ​ഗു​രു​വി​നെ​ ​ക​ണ്ട​യു​ട​നെ​ ​അ​ന്ന് ​അ​വി​ടെ​ ​വ​ള​ർ​ത്തി​യി​രു​ന്ന​ ​ഒ​രു​ ​പ​ട്ടി​ ​കു​നി​ഞ്ഞി​രു​ന്ന് ​ര​ണ്ട് ​കൈ​ക​ളും​ ​നീ​ട്ടി​ ​സ്വാ​മി​ക​ൾ​ക്ക് ​പ്ര​ണാ​മ​മ​ർ​പ്പി​ച്ചു.​ ​അ​ദ്ദേ​ഹം​ ​ക​രു​ത​ലോ​ടെ,​ ​സ്‌​നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ​ ​ആ​ ​പ​ട്ടി​യു​ടെ​ ​ത​ല​യി​ൽ​ ​ ത​ലോ​ടി.​ ​'​ഈ​ ​പ​ട്ടി​ ​സം​സ്‌​കൃ​തം​ ​പ​ഠി​ക്ക​യാ​ല​ല്ല,​ ​പ​ഠി​പ്പി​ച്ച​ത് ​കേ​ൾ​ക്ക​യാ​ലാ​യി​രി​ക്ക​ണം​ ​ഇ​ത്ര​ ​സ​ൽ​സ്വ​ഭാ​വി​യാ​യ​ത്"​ ​എ​ന്നാ​യി​രു​ന്നു​ ​ഗു​രു​വി​ന്റെ​ ​ര​സ​ക​ര​മാ​യ​ ​മ​റു​പ​ടി.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ ഹ​രി​ജ​നോ​ദ്ധാ​ര​ണ​പ​രി​പാ​ടി​ക​ൾ​ ​തു​ട​ങ്ങു​ന്ന​തി​ന് ​മു​മ്പുതന്നെ ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​പു​ല​യ​രെ​യും​ ​പ​റ​യ​രെ​യും​ ​മ​റ്റും​ ​അ​ന്തേ​വാ​സി​ക​ളാ​യി​ ​സ്വീ​ക​രി​ച്ചിരുന്നു.​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​റി​ലെ​ ​പു​ല​യ​രു​ടെ​ ​പു​രോ​ഗ​തി​ക്ക് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​പ​ദ്‌​മ​നാ​ഭ​പ്പ​ണി​ക്ക​ർ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​അ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​നേ​താ​ക്ക​ൻ​മാ​രെ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് ​അ​ദ്ദേ​ഹം​ ​ശ്ര​മി​ച്ച​ത്.​ ​ക​റു​മ്പ​ൻ​ ​ദൈ​വ​ത്താ​നും​ ​ടി.​ടി.​ ​കേ​ശ​വ​ശാ​സ്ത്രി​യും​ ​മൂ​ലൂ​രി​നാ​ൽ​ ​ക​ണ്ടെ​ത്ത​പ്പെ​ട്ട​വ​രാ​ണ്.​ ​ദൈ​വ​ത്താ​ന് ​ശ്രീ​മൂ​ലം​ ​പ്ര​ജാ​സ​ഭ​യി​ൽ​ ​അം​ഗ​ത്വം​ ​ന​ൽ​കു​വാ​ൻ​ ​ ദി​വാ​നെ​ ​ പ്രേ​രി​പ്പി​ച്ച​ത് ​ മൂ​ലൂ​രാ​യി​രു​ന്നു.

ഈ​ഴ​വ​സ​മു​ദാ​യ​ത്തി​ൽ​ ​തു​ട​ർ​ന്നി​രു​ന്ന​ ​അ​നാ​ചാ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ​ക​വി​ത​ക​ളി​ലൂ​ടെ​യും​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും​ ​മൂലൂർ ശ്രമിച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ളും​ ​ ജീ​വി​ത​മൂ​ല്യ​ങ്ങ​ളും​ ​ സ​മൂ​ഹ​ത്തി​ൽ​ ​ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും മൂ​ലൂ​ർ​ ​ശ്ര​ദ്ധ​ ​വ​ച്ചി​രു​ന്നു.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റ​ ​ഉ​പ​ജ്ഞാ​താ​വ് ​മൂ​ലൂ​രാ​യി​രു​ന്നു.​ ​ഇ​ന്നും​ ​തീ​ർ​ത്ഥാ​ട​ന​കാ​ല​ത്ത് ​ശി​വ​ഗി​രി​ ​സ​മ്മേ​ള​ന​വേ​ദി​യി​ൽ​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം​ ​ഇ​ല​വു​ന്ത​ിട്ട​യി​ലെ​ ​മൂ​ലൂ​ർ​ ​ഭ​വ​ന​ത്തി​ൽ​ ​നി​ന്നാ​ണ് ​കൊ​ണ്ടു​വ​രു​ന്ന​തും​ ​സ​മ്മേ​ള​ന​ ശേ​ഷം​ ​വി​ഗ്ര​ഹം​ ​അ​വി​ടെ​ ​സൂ​ക്ഷി​ക്കു​ന്നതും.​ ​സ​വ​ർ​ണ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന​ ​ഈ​ഴ​വ​ർ​ ​അ​വി​ടെ​ ​കാ​ണി​ക്ക​യി​‌​ടു​ന്ന​തി​ൽ​ ​മൂ​ലൂ​ർ​ ​വേ​ദ​നി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട​ദ്ദേ​ഹം​ ​ഈ​ഴ​വ​ർ​ക്കാ​യി​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​സ​മാ​ജ​ങ്ങ​ളും​ ​സ​മാ​ജ​മ​ന്ദി​ര​ങ്ങ​ളു​മു​ണ്ടാ​ക്കി.​ ​ഡോ.​ ​പ​ൽ​പ്പു,​ ​കു​മാ​ര​നാ​ശാ​ൻ,​ ​സി.​വി.​ ​കു​ഞ്ഞു​രാ​മ​ൻ,​ ​ടി.​കെ.​ ​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​മൂ​ലൂ​രി​നെ​ ​ഏ​റെ​ ​വി​ല​മ​തി​ച്ചി​രു​ന്നു.​ ​സ​മു​ദാ​യ​ ​ഉ​ന്ന​മ​ന​ത്തി​ന് ​വേ​ണ്ടി​ ​അ​ദ്ദേ​ഹം​ ​ചെ​യ്‌​ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​ര​മാ​യി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗത്തിന്റെ ആഭിമുഖ്യത്തിൽ ​കൊ​ല്ല​ത്ത് സംഘടിപ്പിച്ച​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഒ​രു​ ​വെ​ള്ളി​മെ​ഡ​ലും​ ​സ്വ​ർ​ണ​മോ​തി​ര​വും​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​മ്മാ​നി​ച്ചി​രു​ന്നു.

നി​ത്യ​ത​യി​ലേ​ക്ക് ​ ച​രി​ത്ര​ത്തി​ലൂ​ടെ
സ്വ​ന്തം​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​ഉ​യ​ർ​ച്ച​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​മൂ​ലൂ​ർ​ ​എ​സ്.​ ​പ​ദ്‌​മ​നാ​ഭ​പ്പ​ണി​ക്ക​രു​ടെ​ ​ജീ​വി​ത​വ്ര​തം.​ ​മ​ക്ക​പ്പു​ഴ​ ​സ്വ​ദേ​ശി​യാ​യ​ ​കേ​ശ​വ​ൻ​ ​എ​ന്ന​ ​പു​ല​യ​ബാ​ല​നെ​ ​ബ്ര​ഹ്മ​തി​ദ്യാ​ഭൂ​ഷ​ൺ​ ​പി.​കെ.​ ​പ​ണി​ക്ക​രു​ടെ​യ​ടു​ത്ത് ​അ​യ​ച്ച് ​സം​സ്‌​കൃ​തം​ ​പ​ഠി​പ്പി​ച്ച് ​ആ​ലു​വാ​ ​അ​ദ്വൈ​താ​ശ്ര​മം​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​പ്പി​ച്ച് ​ശാ​സ്ത്രി​പ​രീ​ക്ഷാ​വി​ജ​യി​യാ​ക്കി​യ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ട​പെ​ട​ലു​ക​ളി​ൽ​ ​ഒ​ന്നു​ ​മാ​ത്രം.​ ​ഈ ബാലനാണ് ​പി​ന്നീ​ട് ​തി​രു​വി​താം​കൂ​ർ​ ​നി​യ​മ​സ​ഭാ​ ​ഡെ​പ്യൂ​ട്ടി​ ​പ്ര​സി​ഡ​ന്റാ​യി​ ​ഉ​യ​ർ​ന്ന​ ​ടി.​ടി.​ ​കേ​ശ​വ​ശാ​സ്ത്രി.​ ​ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന​ ​വി​ശേ​ഷ​ണം​ ​മാ​റ്റി​യെ​ഴു​താ​നാ​യി​ ​ ആ​ദ്യം​ ​രം​ഗ​ത്തി​റ​ങ്ങി​യ​ ​മ​ഹാ​ൻ​മാ​രി​ൽ​ ​പ്ര​മു​ഖ​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

​ 1106 ​മീ​നം​ ​ എട്ടാം ​ ​തീ​യ​തി​യാ​യി​രു​ന്നു​ ​പ​ണി​ക്ക​ർ​ ​ത​ന്റെ​ ​ ജീ​വി​തം​ ​ത​ന്നെ​ ​സ​ന്ദേ​ശ​മാ​ക്കി​ ​മാ​റ്റി​ ​വി​ട​ ​പ​റ​ഞ്ഞ​ത്.​ ​ഷ​ഷ്ടി​പൂ​ർ​ത്തി​യാ​ഘോ​ഷ​ത്തി​ന്റെ​ ​ തൊ​ട്ട​ടു​ത്ത​വ​ർ​ഷ​മാ​യി​രു​ന്നു​ ​ആ​ ​ വി​യോ​ഗം.1969​ ​ഫെ​ബ്രു​വ​രി​ 15​ ​മു​ത​ൽ​ 19​ ​വ​രെ​ ​ന​ട​ന്ന​ ​സ​ര​സ​ക​വി​ ​ മൂ​ലൂ​ർ​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തി​ലെ​ ​ജ​ന​സ​ഞ്ച​യ​നം​ ​ത​ന്നെ​ ​ആ​ ​ജീ​വി​ത​ത്തോ​ടു​ള്ള​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​സ്‌​നേ​ഹാ​ദ​ര​മാ​യി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​ബ്ളി​ക്ക് ​ലൈ​ബ്ര​റി​ ​ഹാ​ളി​ൽ​ ​മാ​ർ​ച്ച് ​നാ​ലി​നാ​ണ് ​മൂ​ലൂ​ർ​ ​ശ​തോ​ത്ത​ര​ ​ക​ന​ജൂ​ബി​ലി​യും​ ​ക​വി​രാ​മാ​യ​ണ​ത്തി​ന്റെ​ ​ശ​തോ​ത്ത​ര​ ​ര​ജ​ത​ജൂ​ബി​ലി​യും​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE