കൃഷി സംരക്ഷിക്കാൻ കീടത്തെ കെണിയിലാക്കൂ

ഹരികുമാർ മാവേലിക്കര, അസി. കൃഷി ഓഫീസർ, കരിമ്പ് വിത് | Sunday 20 January 2019 1:06 AM IST

agriculture-

പഴക്കെണി

പാളയംകോടൻ പഴം തൊലി കളയാതെ മൂന്ന് നാല് കഷണങ്ങളാക്കി മുറിക്കുക. പഴം മുറിച്ച ഭാഗങ്ങളിൽ അല്പം രാസകീടനാശി പുരട്ടുക ഈ പഴക്കഷണങ്ങൾ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക. 20 തടത്തിന് ഒരു കെണി അല്ലെങ്കിൽ 25 ഗ്രോബാഗിന് ഒരു കെണികൾ വേണ്ടിവരും വിഷല്പതമായ പഴച്ചാറു കുടിച്ചു കീടങ്ങൾ ചത്തൊടുങ്ങും.

പഴക്കെണി ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാമെങ്കിലും, ഇതിന് മറ്റ് ചില ദൂഷ്യവശങ്ങളുമുണ്ട്. വിഷാംശമുള്ള പഴം പക്ഷികൾ ഭക്ഷിക്കാനിടയായാൽ അവ ചത്തൊടുങ്ങഉം അതിനാൽ, പക്ഷികൾക്ക് പഴം ലഭിക്കാത്ത വിധത്തിൽ, നൈലോൺ വല കൊണ്ട് മൂടാൻ മറക്കരുത്.

തുളസിക്കെണി

10 തടത്തിന് ഒരു കെണി അല്ലെങ്കിൽ 25 ഗ്രോബാഗിന് ഒരു കെണി എന്നതാണ് കണക്ക്. ഒരു പിടി തുളസിയില നന്നായി അരച്ചത് , 10 ഗ്രാം, ശർക്കര വെള്ളം എന്നിവ ഉപയോഗിച്ചാണിത് തയാറാക്കുന്നത്. ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലെടുത്ത് 10 ഗ്രാം ശർക്കര പൊടിച്ച് യോജിപ്പിക്കുക. ശേഷം ഏതെങ്കിലുമൊരു രാസകീടനാശിനി അല്പം ചേർക്കുക . അല്പം വെള്ളം ചേർക്കുക. പന്തലിനടിയിൽ ഉറികൾ തയ്യാറാക്കി ചിരട്ട അതിൽ വയ്ക്കുക. കെണിയിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ ചാറുകുടിച്ച് ചത്തൊടുങ്ങും.

തേങ്ങാവെള്ള കെണി

ചേരുവകൾ : രണ്ട് ദിവസം ശേഖരിച്ച് പുളിപ്പിച്ച തേങ്ങാവെള്ളം, യീസ്റ്റ് മൂന്ന് തരി, കാർബോസൾഫാൻ ഒരു നുള്ള്, പച്ച ഓലകഷണം. പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരി യീസ്റ്റും ചേർത്ത് ഒരു ചിരട്ടയിൽ അര ഭാഗം ചേർക്കുക. ഇതില് ഏതെങ്കിലും ഒരു നുള്ള് രാസകീടനാശിനി ചേർത്ത് ഇളക്കുക. തേങ്ങാ വെള്ളത്തിനു മുകളിൽ ഒരു പച്ച ഓലക്കാൽ കഷണം ഇടുക. കെണി പന്തലിൽ തൂക്കിയിടാം. ഈച്ചകൾ ഓലക്കാലിൽ ഇരുന്ന് വിഷം കലർന്ന തേങ്ങാവെള്ളം കുടച്ച് ചാകും, 10 തടത്തിന് ഒരു കെണി അല്ലെങ്കിൽ 25 ഗ്രോബാഗിന് 1കെണികൾ വേണ്ടിവരും.

കഞ്ഞിവെള്ളക്കെണി

കഞ്ഞിവെള്ളം, ശർക്കര 10 ഗ്രാം, ഈസ്റ്റ് നാല് തരി, ഏതെങ്കിലും ഒരു നുള്ള് രാസകീടനാശിനി , ഈസ്റ്റ് 34 തരി എന്നിവയാണ് കഞ്ഞിവെള്ളക്കെണിക്ക് വേണ്ടത്. ഒരു ചിരട്ടയിൽ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. 34 തരി യീസ്റ്റും ഒരു നുള്ള് കാർബോസൾഫാൻ തരിയും കുടി ചേർത്തിളക്കുക. കെണി പന്തലിൽ തൂക്കിയിടുക. വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകൾ ചാകും 10 തടത്തിന് ഒരു കെണി അല്ലെങ്കിൽ 25 ഗ്രോബാഗിന് 1 കെണികൾ വേണം.

മീൻകെണി

ഒരു ചിരട്ട പോളിത്തീൻ കൂടിനുള്ളിൽ ഇറക്കിവയ്ക്കുക. ഇതിൽ അഞ്ച് ഗ്രാം ഉണങ്ങിയ മീൻപൊടി ഇടുക. കുറച്ച് വെള്ളം തളിച്ച് മീൻപൊടി ചെറുതായി നനയ്ക്കുക. ഏതെങ്കിലും രാസ കീടനാശിനി അല്പം മീൻ പൊടിയിൽ ചേർത്ത് ഇളക്കുക. പോളിത്തീൻ കൂടിന്റെ മുകൾ ഭാഗം കൂട്ടിക്കെട്ടുക ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീൻ കൂടിന്റെ ഭാഗങ്ങളിൽ അവിടവിടയായി ഈച്ചകൾക്ക് കടന്നുകൂടാൻ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക. കെണി പന്തലിൽ തൂക്കിയിടുക. കെണികൾ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കുക. 10 തടത്തിന് ഒരു കെണി അല്ലെങ്കിൽ 25 ഗ്രോബാഗിന് 1 കെണികൾ വേണം.

ഉറുമ്പുകെണി
മുളക്, വഴുതന, കത്തിരി, വെണ്ട, പയർ തുടങ്ങിയ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാൻ ഉറുമ്പുകെണി വയ്ക്കാം. ചെടികളുടെ ചുവട്ടിൽ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളിൽ വേണം കെണി ഒരുക്കാൻ. ഒരടി നീളവും ഒന്നര ഇഞ്ച് വ്യസവുമുള്ള പി.വി.സി കുഴൽ അല്ലെങ്കിൽ മുളങ്കുഴൽ ചെറുചരിവിൽ കിടത്തിയിടുക. കുഴലിന്റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക.
ഉറുമ്പുകൾ ഇറച്ചിയിൽ ആകർഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടും. ഇപ്പോൾ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്) കത്തിച്ച് കൂഴലിനടിത്ത് പിടിക്കുക ചൂട്‌കൊണ്ട് ഉറുമ്പുകൾ ചത്തു വീഴുന്നു. ചത്ത ഉറുമ്പിനെ എടുത്തുമാറ്റാൻ ഉറുമ്പുകൾ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു. തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയിൽ മുഴുവൻ ഉറുമ്പുകളേയും നിയന്ത്രിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE