കാൻസറിനെ നിയന്ത്രിക്കാൻ കാബേജ്, വീടുകളിൽ എങ്ങിനെ കൃഷി ചെയ്യാം

Saturday 16 February 2019 12:24 AM IST

cabbage

ഏറ്റവും കൂടുതൽ പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാബേജ്. കാൻസർ,​ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ കാബേജിന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്നൊരു പച്ചക്കറിയാണിത്. തുറസായ സ്ഥലമാണ് കാബേജ് കൃഷി നടക്കാൻ ഏറ്റവും അനുയോജ്യം.

സൂര്യപ്രകാശം കാബേജിന്റെ വളർച്ചയ്ക്ക് അത്യാവിശ്യമായ ഒരു ഘടകമാണ്. വിത്തുകൾ പാകുന്നതിന് മുന്നെ അര മണിക്കൂർ ജീവാണുവളമായ സ്യൂഡോമോണിക്സ് ലായനിയിൽ ഇട്ടുവയ്ക്കണം. വിത്ത് ഇട്ടുകഴിഞ്ഞാൽ ദിവസേന വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഇലകൾ മുളപൊട്ടിയാൽ വിത്ത് ഇളക്കി നടാം. മണൽ,​ മേൽമണ്ണ്,​ ഉണക്കചാണകപ്പൊടി,​ ചകിരിച്ചോർ തുടങ്ങിയവ ഒരു നിശ്ചിത അനുപാതത്തിൽ ഇട്ടുകൊടുക്കുക.

വീട്ടുപറമ്പിലാണ് തെെ നടുന്നതെങ്കിൽ ചെറിയ വരമ്പുകൾ ഉണ്ടാക്കി ഇതിന്റെ മുകളിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തെെ നടാവുന്നതാണ്. ഫംഗസ് ആക്രമണം അധികം നേരിടാത്ത പച്ചക്കറിയാണ് കാബേജ്. അതുകൊണ്ടുതന്നെ ചാണകപ്പൊടി,​ വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ വളങ്ങൾ മതിയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE