റബറിന് ബൈ പറയൂ, വരൂ ഒരു സെന്റിൽ നിന്ന് രൂപ പതിനായിരമുണ്ടാക്കാം

Wednesday 12 December 2018 3:41 PM IST
rubber

കോട്ടയം: റബറിന് ബദലായി ഇനിയെന്താണ്? വിവിധ തരത്തിലുള്ള കുരുമുളക് തൈകൾ കൃഷിയിടത്തിലെത്തിക്കുകയാണ് വാലാച്ചിറയിലെ ജില്ലാ വിത്ത് ഉത്പാദന കേന്ദ്രം. ടെറസിലും മുറ്റത്തും ചട്ടിയിലും ഇവ നട്ടുപിടിപ്പിക്കാം. താങ്ങു മരങ്ങൾ വേണ്ട. രണ്ട് വർഷം കൊണ്ട് കായ്ക്കും. ജില്ലയിൽ ആദ്യമായി റാപ്പിഡ് മൾട്ടിപ്ലിക്കേഷന്റെ ഭാഗമായാണ് അത്യുത്പാദന ശേഷിയുള്ള കുരുമുളക് തൈകൾ നട്ടുവളർത്തുന്നത്.

മണ്ണുത്തി കാർഷിക സർവകലാശാലയിൽ വികസിപ്പിച്ച 13 ഇനങ്ങളിലുള്ള തൈകളാണ് വാലാച്ചിറയിൽ എത്തിച്ച് കൃഷി ചെയ്യുന്നത്. കൃഷി വിജയിച്ചാൽ ജില്ലയിൽ ആകമാനം വിതരണം ചെയ്യും. ഈ കുരുമുളക് കൊടിക്ക് പടരാനായി പ്രത്യേകം മരം വേണ്ട. കോൺക്രീറ്റ് കമ്പി മുറ്റത്തോ ചട്ടിയിലോ താഴ്ത്തി ചുറ്റും കമ്പിവല വിരിക്കണം. ഇതിനുള്ളിൽ ചകിരിച്ചോർ നിറയ്ക്കണം. പുറത്ത് തൊണ്ട് ഇട്ട് തൈകൾ നടാം. കമ്പിയിൽ തൈ പടർന്ന് കയറിക്കോളും. രണ്ട് വർഷത്തിനുള്ളിൽ കായ്ച്ച് തുടങ്ങും.

ഒരു സെന്റിൽ 10 എണ്ണം

ഒരു സെന്റിൽ പത്ത് തൈകൾ എന്ന നിലയിൽ നട്ടുപിടിപ്പിക്കാം. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കണം. ചകിരിച്ചോറിനൊപ്പം വളമിടാം. ചെടി വളർന്നാൽ ഒരിഞ്ച് വള്ളിക്ക് 30 രൂപ നിരക്കിൽ മുറിച്ച് വിൽക്കാം. ഒരു ചെടിയിൽ മൂന്നരക്കിലോ വരെ കുരുമുളക് കായ്ക്കും. കൊറ്റനാടൻ, പഞ്ചമി, തേവം, തെക്കൻ, വിജയി, പി ഒന്നു മുതൽ എട്ട് വരെയുള്ള സീരിയസിൽപ്പെട്ട ചെടികളും നട്ടിട്ടുണ്ട്. ഒരു സെന്റിൽ നിന്ന് കുറഞ്ഞത് പതിനായിരം രൂപയ്ക്ക് മുകളിൽ നേടാമെന്നാണ് അധികൃതർ പറയുന്നത്.

'' കുരുമുളകിൽ നിന്ന് മാത്രമല്ല വള്ളി മുറിച്ചു വിറ്റും പണമുണ്ടാക്കാം. നാടൻ ഇനങ്ങളെ അപേക്ഷിച്ച് നല്ലവിളവ് ലഭിക്കും''

കെ.എ ഷെറീഫ്, കൃഷി അസി.ഡയറക്ടർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE