ഇവനെന്താ ഭ്രാന്താണോ? ഹെലിക്കോപ്‌ടറിൽ നിന്ന് ചാടിയത് ദുബായിലെ ബുർജ് അൽ അറബിലേക്ക്!

Sunday 03 February 2019 5:57 PM IST
kriss-kyle-at-burj-al-ara

ദുബായ് നഗരത്തിന്റെ അഭിമാനമായ ബുർജ് അൽ അറബ് ഹോട്ടലിന്റെ മുകൾ നിലയിലേക്ക് ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്‌ടറിൽ നിന്നും സൈക്കിൾ ഉപയോഗിച്ച് താഴേക്ക് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌കോട്ടിഷ് ബി.എം.എക്‌സ് റൈഡർ ക്രിസ് കൈൽ ആണ് ഈ അവിശ്വസനീയമായ പ്രകടനത്തിന് പിന്നിൽ. ഹോട്ടലിന്റെ ഹെലിപ്പാഡിൽ നിർമിച്ച താത്കാ‌ലിക ലാൻഡിംഗ് സ്‌പോട്ടിലേക്കായിരുന്നു താരത്തിന്റെ ചാട്ടം. 700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലേക്ക് ചാടുമ്പോൾ ഹെൽമറ്റ് അല്ലാതെ മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലായിരുന്നു. റെഡ് ബുള്ളാണ് ഈ സാഹസിക പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

വീഡിയോ കാണാം...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE