വരൂ, ക്രൂഡ് ഓയിലിൽ കുളിക്കാം

Wednesday 26 December 2018 5:26 PM IST
crude-oil

നഫ്റ്റാലൻ: കുളി നിർബന്ധമുള്ളവർക്ക് പച്ചവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം. പോക്കറ്റിന് ഒരുപാട് കനമുണ്ടെങ്കിൽ പാലിലോ പനിനീരിലോ കുളിക്കാം. എന്നാൽ അസൈർബൈജാനിൽ ആളുകൾ കുളിക്കുന്നത് ക്രൂഡ് ഓയിലിലാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങൾക്ക് ശമനമുണ്ടാക്കാൻ കഴിയും ഈ കുളിക്ക്.അമ്പതു ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാർബണും അടങ്ങിയിരിക്കുന്നതിനാൽ സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഇതുത്തമമാണത്രേ.

കറുത്ത സ്വർണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസർബൈജാൻ. എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നതുതന്നെ. തലസ്ഥാനമായ ബാകുവിൽ നിന്നും 320 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് ന്ര്രഫാലൻ. ഈ നാടാണ് ക്രൂഡ് ഓയിൽ കുളിയ്ക്ക് വലിയ പ്രചാരം നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE