തനിയെ പാവകളെത്തുന്ന ദ്വീപിലെ ആ വലിയ രഹസ്യം എന്താണ് ?​

Tuesday 05 February 2019 1:00 PM IST

doll-

ഒട്ടേറെ പ്രത്യേകതകളുള്ള ഒട്ടനവധി ദ്വീപുകളുണ്ട് ലോകത്ത്. എന്നാൽ, തനിയെ പാവകളെത്തുന്ന, അപകടകരമായ നിഗൂഡതകൾ ഒളിപ്പിച്ച മെക്സിക്കോയിലെ മ്യൂനെക്കാസ് ദ്വീപിന്റെ രഹസ്യത്തിന്റെ ചുരുളുകൾ ഇനിയും അഴിയാൻ ബാക്കിയാണ്.

ആൾതാമസമില്ലാത്ത ഈ ദ്വീപ് സാന്താ ബാറേര എന്നയാളുടെ സ്വന്തമാണ്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. ആ കുട്ടിയുടെ മൃതദേഹത്തിനോട് ചേർന്ന് ഒരു പാവയുമുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി ബാറേര ആ പാവയെ ഒരു മരത്തിൽ തൂക്കിയിട്ടു. ഇതിന് ശേഷം ഇവിടെ ദുരൂഹതകളുടെ പ്രളയം തന്നെയായിരുന്നെന്ന് പറയപ്പെടുന്നു. ആ ദ്വീപിലേക്ക് പല തരത്തിലുള്ള പാവകളും തനിയെ ഒഴുകി വന്നു ചേരാൻ തുടങ്ങി. ബാറേര ഈ പാവകളെയെല്ലാം ദ്വീപിലെ മരങ്ങളിൽ തൂക്കിയിട്ടു. നിഗൂഡതകൾ അവിടെയും തീർന്നില്ല. 2001-ൽ ദ്വീപ് ഉടമ ബാറേരയുടെ മൃതദേഹം പെൺകുട്ടി മരിച്ചുകിടന്ന അതേ സ്ഥലത്ത് കണ്ടെത്തി. ഇന്ന് മെക്സിക്കോയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ് ഈ ദ്വീപ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE