പാമ്പിന്റെ രൂപത്തിലും വീട്! എന്താ വെറൈറ്റിയല്ലേ...

Friday 08 February 2019 4:16 PM IST

snake

പാമ്പിന്റെ രൂപത്തിലൊരു വീടൊരുക്കിയാൽ എങ്ങനെയുണ്ടാകും? മെക്‌സിക്കോക്കാരനായ ആർക്കിടെക്ട് ജാവിയർ സിനോസിയനാണ് ഈ വ്യത്യസ്ത വീടിന്റെ ഉടമ. പാമ്പിന്റെ രൂപഘടന അനുസരിച്ച് പത്ത് നിലകളടങ്ങുന്ന ഫ്‌ളാറ്റ് സമുച്ചയമാണ് സിസോസിയൻ നിർമ്മിച്ചത്. രണ്ട് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന കെട്ടിടത്തിന് തൂവലുകളുള്ള സർപ്പമായ ക്വസാൽകോളിന്റെ പേരാണ് നൽകിയിരിക്കുന്നത്.

മെക്‌സിക്കൻ ഇതിഹാസങ്ങളിലെ പ്രകാശത്തിന്റെയും അറിവിന്റെയും ദേവതയാണ് ക്വസാൽകോൾ. 31 വർഷങ്ങൾക്ക് മുൻപ് പരീക്ഷണാർത്ഥമാണ് ജാവിയൻ ഇത്തരത്തിലുളള ആദ്യവീട് നിർമ്മിക്കുന്നത്. ഭീമാകാരൻ സർപ്പത്തിന്റെ വായിൽക്കൂടിയാണ് താമസക്കാർ വീട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. പാർപ്പിടത്തിനുള്ളിൽ കുളവും പുൽത്തകിടിയും ജലധാരയും അടക്കമുള്ള മനോഹരമായ കാഴ്ചകളുണ്ട്. . ആദ്യമൊന്നും ഈ വ്യത്യസ്തയെ അംഗീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ കാലക്രമേണ തന്റെ നിർമ്മാണശൈലിയെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ജാവിയൻ വ്യക്തമാക്കുന്നു.

പെട്ടി അടുക്കിവച്ചത് പോലുള്ള വീടുകളിൽ താമസിക്കുന്നതും നിർമ്മിക്കുന്നതും ഇഷ്ടമില്ലാത്തത് കൊണ്ടാണ് വ്യത്യസ്ത ശൈലി പരീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE