യുദ്ധക്കപ്പൽ പോലെയൊരു നഗരം!

Wednesday 13 March 2019 4:00 PM IST

island

തകർന്ന യുദ്ധക്കപ്പൽ പോലെയൊരു ദ്വീപ് നഗരമുണ്ട്. ജപ്പാനിലെ നാഗസാക്കിയിൽനിന്ന് 15കി.മി ദൂരെയായി കടലിൽ. പേര് ഹഷിമ. ദൂരെനിന്ന് നോക്കിയാൽ സർവസന്നാഹങ്ങളോടെ യുദ്ധത്തിന് തയാറായി നിൽക്കുന്ന ഒരു യുദ്ധക്കപ്പലാണെന്നേ തോന്നൂ. എന്നാൽ,​ അടുത്തെത്തുമ്പോൾ മനസിലാകും,​ ഒരുകാലത്ത് കല്കരി ഖനനവും വ്യവസായിക വിപ്ലവവും കൊണ്ട് ഉന്നതിയിലേയ്ക്ക് എടുത്തു ചാടിയ പ്രദേശമാണെന്ന്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ. കടൽവെള്ളം കയറാതെ ദ്വീപിനെ സംര്കഷിച്ചുനിറുത്തുന്നത് ഈ കോൺക്രീറ്റ് കെട്ടിടങ്ങളാണ്. 1810ലാണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. നൂറുകണക്കിന് ചൈനകാരുടെയും കൊറിയക്കാരുടെയും ശവകുടീരങ്ങൾ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്.

വൻതോതിൽ കൽക്കരി ഖനനം ചെയ്യാൻ ജപ്പാൻകാർ ചൈനയിൽനിന്നും കൊറിയയിൽനിന്നും ആളുകളെ കൊണ്ടുവന്നിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് ഇവിടെ വ്യാപകമായി കണ്ടെത്തിയിരുന്നത്. രണ്ടാംലോക മഹായുദ്ധത്തോടെയാണ് ഈ ദ്വീപ് നഗരവും നാമാവശേഷമായത്. ഒരു വലിയ ജയിൽപോലെ ഉയർന്ന കോൺക്രീറ്റ് മതിലുകളോടെയാണ് ഈ ദ്വീപ് പ്രവർത്തിച്ചിരുന്നത് ‘ പല തെഴിലാളികളും ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർ കടലിൽ വീഴുകയും മരണപ്പെടുകയുമാണ് മികവാറും സംഭവിക്കുന്നത്. ചിലർ ഇവിടെ തന്നെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 1974കളിലാണ് ജാപ്പനീസ് സർക്കാർ ഈ ദ്വീപിലെ കല്കരിയുടെ ഖനനം നിറുത്തിവച്ചത്. 2002 ൽ സർക്കാർ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. 2014ൽ ലോക പൈതൃക ഇടമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE