SignIn
Kerala Kaumudi Online
Saturday, 20 April 2024 5.12 AM IST

ഞാനൊരു ബൗ ബൗ സൂപ്പർസ്റ്റാറാണേ

l

വാഷിംഗ്ടൺ: ക്രിപ്റ്റോകറൻസികളെ പരിഹസിക്കാനായി രംഗത്തു വന്ന ക്രിപ്റ്റോ നാണയമാണ് ഡോഗ്കോയിൻ. ഡോഷ്കോയിനെന്നാണ് ഈ വാക്കിന്റെ യഥാർത്ഥ ഉച്ചാരണം. 2013ൽ ബില്ലി മാർക്കസ്, ജാക്സൻ പാർമർ എന്നിവർ ചേർന്ന് പുറത്തിറക്കിയ ഈ നാണയത്തിൽ മുഖചിത്രമായി ഉൾപ്പെടുത്തിയിരിക്കുന്നത് മുഖമൽപം ചരിച്ച് കുസൃതിക്കണ്ണുകളുമായി നാണത്തോടെ നോക്കിയിരിക്കുന്ന ഒരു സുന്ദരി നായക്കുട്ടിയെയാണ്.ട്രോളുകളിലും സ്റ്റിക്കറുകളിലും നേരത്തെ തന്നെ നിറഞ്ഞു നിന്നിരുന്ന ഈനായ്ക്കുട്ടി ഡോഗ്കോയ്ന്റെ മുഖചിത്രമാതോടെ സൂപ്പർതാരമായി. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വരെ ഈ നായ്ക്കുട്ടി പ്രചരണായുധമായി.

അത് ഞാനാണേ....

ഷിബ്ന ഇനു എന്ന ബ്രീഡിൽ പെട്ട ഈ നായയുടെ പേര് കബോസു എന്നാണ്. ജപ്പാനിലെ ഒരു പ്രൈമറി സ്കൂൾ ടീച്ചറായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടെ പ്രിയപ്പെട്ട നായ്ക്കുട്ടിയാണ് കബോസു. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നത് കൊണ്ടാണു കബോസോയെന്നു പേരു നൽകിയതെന്ന് സാറ്റോ പറയുന്നു. 2010 ഫെബ്രുവരിയിൽ കബോസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനായി സാറ്റോ ഒരു ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലൂടെ കബോസു ലോകപ്രശസ്തയായി. എന്നാൽ,ഇതൊന്നും സാറ്റോ അറിഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞപ്പോൾ സാറ്റോ ഞെട്ടുകയും ചെയ്തു. ഡോഗ്കോയിന്റെ മുഖചിത്രമായതോടെ ഇത്തിരി ഗമയിലാണ് 15കാരിയായ കബോസുവിന്റെ നടപ്പെന്ന് തമാശയായി സാറ്റോ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFESTYLE, KAUTHUKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.