SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.43 PM IST

ചരിത്രത്തിലാദ്യമായി കൊളോസിയത്തിന്റെ ഭൂഗർഭ പാതകൾ തുറന്നു

v

റോം: ചരിത്രത്തിലാദ്യമായി റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ 2,000 വർഷം പഴക്കമുള്ള കൊളോസിയത്തിന്റെ അണിയറയായി കരുതുന്ന ഭൂഗർഭ പാതകളും ചേംബറുകളും സന്ദർശകർക്കായി തുറന്നു. ഇറ്റലി ആസ്ഥാനമായുള്ള ഫാഷൻ ബ്രാൻഡായ 'ടോഡ്​സി​ന്റെ സാമ്പത്തിക സഹായത്തോടെ അടുത്തിടെ ഭൂഗർഭ പാതകളുടെ പുനരുദ്ധാരണം

പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്​ കൊളോസിയത്തിന്റെ ഭൂഗർഭ ഭാഗവും തുറന്നത്​.

2010 മുതൽ​ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും വളരെ ചെറിയ ഒരു ഭാഗത്ത് മാത്രമായിരുന്നു എത്താനായിരുന്നത്​. എന്നാൽ, പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി സന്ദർശക‌ർ

ക്ക്​ നടന്നുനീങ്ങാൻ പ്രത്യേകം നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്​.80 പുരാവസ്​തു ഗവേഷകർ, ശിൽപികൾ, എൻജിനിയമാർ എന്നിവർ ചേർന്നാണ്​ പുനരുദ്ധാരണം പൂർത്തിയാക്കിയത്​. റോമിലെ സ്​മാരകങ്ങളും പൗരാണിക നിർമിതികളും വീണ്ടെടുക്കാൻ ഇറ്റാലിയൻ സർക്കാർ വിപുലമായ പദ്ധതികളാണ്​ നടപ്പാക്കിവരുന്നത്​. 2024ഓടെ പദ്ധതി പൂർത്തിയാക്കും.

@കൊളോസിയം

നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന അതിക്രൂര വിനോദമായ ഗ്ലാഡിയേറ്റർ മല്ല യുദ്ധത്തിന്റെ വേദിയായിരുന്ന കൊളോസിയം 19-ാം നൂറ്റാണ്ടിലാണ് ഖനനത്തിലൂടെ കണ്ടെത്തുന്നത്.

മത്സരത്തിനെത്തുന്ന മനുഷ്യരെയും മൃഗങ്ങളെയും ഒരുക്കാനുള്ള അണിയറയായി പ്രവർത്തിച്ചിരുന്നത്​ ഈ ഭൂഗർഭ ചേംബറുകളായിരുന്നു. എ.ഡി 80ൽ തുറന്ന്​ 523 വരെയാണ്​ കൊളോസിയം സജീവമായിരുന്നതെന്നാണ്​ നിഗമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COLOSSEUM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.