SignIn
Kerala Kaumudi Online
Thursday, 18 April 2024 1.33 PM IST

സ്വർണമാസ്ക് ധരിച്ച്, സാനിറ്റൈസർ കൈയ്യിലേന്തി ദുർഗ ദേവി

durga-devi

കൊൽക്കത്ത: മുഖത്ത് ഇരുപത് ഗ്രാമുള്ള സ്വർണ മാസ്ക്, കൈകളിൽ സാനിറ്റൈസറും, തെർമൽ സ്‌കാനറും, മാസ്‌കും, സിറിഞ്ചും അടക്കമുള്ള വസ്തുക്കൾ.. കൊൽക്കത്തയിലെ ബാഗുയതി പ്രദേശത്തെ പൂജാ പന്തലിൽ സ്ഥാപിച്ചിരിക്കുന്ന ദുർഗാ ദേവിയുടെ വിഗ്രഹം കൊവിഡ് പ്രതിരോധത്തിന് ശക്തി പകരുകയാണ്. വിഗ്രഹം ഞായറാഴ്ചയാണ് അനാച്ഛാദനം ചെയ്തത്.

കൊവിഡ് വ്യാപനം തുടരുന്നതിനാൽ സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

സ്വർണമാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിദ്ധക്കരുതെന്ന് തൃണമൂൽ എം.എൽ.എയും ഗായികയുമായ അദിതി മുൻഷി പറഞ്ഞു. മാസ്‌ക് ധാരണത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിക്കൂടിയാണ് അത്തരമൊരാശയം. കൊവിഡിനെ അകറ്റി നിറുത്താൻ ഡോക്ടർമാരുടെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും അദിതി മുൻഷി കൂട്ടിച്ചേര്‍ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DURGA DEVI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.