SignIn
Kerala Kaumudi Online
Thursday, 25 April 2024 5.28 PM IST

ബെ‌ർമുഡ ട്രയാംഗിളിലേക്കൊരു യാത്ര,​ കപ്പൽ അപ്രത്യക്ഷമായാൽ പണം തിരികെ നൽകും

v

വാഷിംഗ്ടൺ: ചുരുളഴിയാത്ത രഹസ്യമായി ഇന്നും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ബെ‌ർമുഡ ട്രയാംഗിളിലേക്ക് പോകാൻ വിചിത്ര യാത്രാഓഫറുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ട്രാവൽ എജൻസി. ബെർമുഡ ട്രയാംഗിളിലേക്ക് ട്രാവൽ ഏജൻസി സംഘടിപ്പിക്കുന്ന കപ്പൽ യാത്രയിൽ പങ്കെടുക്കുന്ന എല്ലാ യാത്രക്കാർക്കും അവർ നൽകുന്ന പണം മുഴുവനായും തിരികെ നൽകുമെന്നാണ് ഏജൻസിയുടെ ഓഫർ. പക്ഷെ ഒരു നിബന്ധനയുണ്ട്, ട്രയാംഗിളിൽ കപ്പൽ അപ്രത്യക്ഷമാകണം!

ബെർമുഡ ട്രയാംഗിൾ യാത്രക്കിടെ നിങ്ങളെ കാണാതായാൽ വിഷമിക്കണ്ട. യാത്രക്കായി നിങ്ങൾ നൽകുന്ന പണം മുഴുവൻ മടക്കി നൽകും. സമുദ്രത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ താഴ്ഭാഗത്ത് ഗ്ലാസ് ഘടിപ്പിച്ച കപ്പലായിരിക്കും യാത്ര. ടോക്ക് ഷോയും മറ്റുപരിപാടികളും യാത്രയിലുടനീളം ഉണ്ടാകും - ഏജൻസിയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യത്തിൽ പറയുന്നു. അടുത്ത കൊല്ലം മാർച്ചിലാണ് യാത്ര. 1,450 പൗണ്ട് (ഏകദേശം 1.42 ലക്ഷം രൂപ) ആണ് യാത്രാചെലവ്. കപ്പൽ അപ്രത്യക്ഷമായാല്‍ പണം ആര്‍ക്ക് മടങ്ങിനല്‍കുമെന്നാണ് ഇപ്പോഴുയരുന്ന സംശയം.

ബെ‌‌‌‌‌‌‌ർമുഡ ട്രയാംഗിൾ

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബെർമുഡ, പോർട്ടോ റിക്കോ, ഫ്‌ളോറിഡ എന്നീ പ്രദേശങ്ങൾ മുനമ്പുകളായി ത്രികോണാകൃതിയിൽ വരുന്ന ഭാഗമാണ് ബെർമുഡ ട്രയാംഗിൾ. ബെർമുഡ ട്രയാംഗിളിന് മുകളിലൂടെ യാത്രചെയ്യുന്ന കപ്പലുകളും വിമാനങ്ങളും കാണാതാകും എന്നൊരു അന്ധവിശ്വാസം നിലവിലുണ്ട്. അറ്റ്‌ലാന്റിക്കിന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ചില കപ്പലുകളും വിമാനങ്ങളും ഇപ്രകാരം കാണാതായിട്ടുണ്ട്. എന്നാൽ, ബെർമുഡ ട്രയാംഗിളിനെ ബന്ധപ്പെടുത്തി ശാസ്ത്രീയ തെളിവുകളോ ശാസ്ത്രീയ വിശദീകരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ട്രയാംഗിളിൽ ഇപ്പോഴും കപ്പലുകളും മുങ്ങിക്കപ്പലുകളും വിമാനങ്ങളും മുങ്ങിക്കിടക്കുന്നതായി വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, ബെർമുഡ ട്രയാംഗിളിനെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന കാര്യം ആധുനിക ശാസ്ത്രലോകം മുഖവിലയ്ക്കെടുക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BERMUDA TRIANGLE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.